Sunday, May 20, 2018 Last Updated 30 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Dec 2016 12.29 PM

ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം വേഗത്തിലാവണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

uploads/news/2016/12/64544/mar.jpg

കൊച്ചി: ഭീകരര്‍ ബന്ധിയാക്കിവച്ചിട്ടുള്ള ഫാ. ടോം ഉഴുന്നാലിലിന്റേതായി ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന പുതിയ വീഡിയോ ഇക്കാര്യത്തില്‍ വിശ്വാസി സമൂഹത്തിനു മുഴുവനുമുള്ള വേദന വര്‍ധിപ്പിക്കുന്നതാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഫാ. ടോം ഉഴുന്നാലില്‍ മോചിപ്പിക്കപ്പെടാത്തതു ക്രിസ്മസിന്റെ നൊമ്പരമാണെന്നു രണ്ടു ദിവസം മുമ്പു ഞാന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ ക്രിസ്മസ് സന്ദേശത്തില്‍ പങ്കുവച്ചിരുന്നു. അദ്ദേഹം ആയിരിക്കുന്നിടത്തും ക്രിസ്മസ് ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹത്തിന്റെ മോചനം ഉടന്‍ സാധ്യമാകണമെന്നും ഞാന്‍ സന്ദേശത്തില്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നു.

ഇപ്പോള്‍ പുറത്തുവരുന്ന വീഡിയോയുടെ സ്രോതസ് വ്യക്തമല്ലെങ്കിലും, ഉഴുന്നാലിലച്ചന്റെ മോചനം തീര്‍ച്ചയായും വേഗത്തില്‍ ഉണ്ടാകേണ്ടതു തന്നെയാണ്. കേന്ദ്രസര്‍ക്കാര്‍ ഏതാനും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണു മനസിലാക്കാന്‍ കഴിയുന്നത്. യമനിലെ ഭരണകൂടവുമായി നയതന്ത്രബന്ധങ്ങള്‍ നടത്താനുള്ള ബുദ്ധിമുട്ടുകള്‍ മോചനശ്രമങ്ങള്‍ക്കു വേഗത കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് അറിയുന്നത്. ഇത്തരം തടസങ്ങള്‍ നീക്കി ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള നടപടികള്‍ വേഗത്തിലാക്കണം.

ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായി കത്തോലിക്കാസഭയുടെ ഭാഗത്തുനിന്നുള്ള ഊര്‍ജിതമായ ശ്രമങ്ങള്‍ തുടര്‍ന്നുണ്ട്. സതേണ്‍ അറേബ്യയുടെ വികാരിയേറ്റു വഴി വത്തിക്കാനും, ഭാരതസര്‍ക്കാരിലൂടെ സിബിസിഐയും ഇതിനു നിരന്തരമായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. കേരളസഭയുടെയും ഭാരതസഭയുടെയും പ്രതിനിധി സംഘങ്ങള്‍ പലതവണ ഇതുമായി ബന്ധപ്പെട്ടു കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള പരിശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനൊപ്പം ഇതിനായുള്ള നമ്മുടെ പ്രാര്‍ഥനകള്‍ കൂടുതല്‍ തീക്ഷ്ണമാകേണ്ടതുമുണ്ട്. പശ്ചിമേഷ്യയുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ സഭയും മിഷനറിമാരും നേരിടുന്ന വെല്ലുവിളികളും അതിക്രമങ്ങളും ലോകസമൂഹം ഗൗരവമായി കാണണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

Ads by Google
Tuesday 27 Dec 2016 12.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW