Friday, September 21, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 22 Dec 2016 02.51 PM

കറുവ പൊടിയില്‍ തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍

uploads/news/2016/12/63251/cini.jpg

ഒരു ചെറിയ മുഖക്കുരു എങ്ങാനും വന്നാല്‍ ആകെ പരിഭ്രാന്തരാകുന്നവരാണ് നമ്മള്‍. വല്ല സത്ക്കാരങ്ങള്‍ വരാന്‍ പോകുന്നതിനിടയിലെങ്ങാനുമാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ പറയുകയും വേണ്ട...എന്നാല്‍ പ്രകൃതി വിഭവങ്ങള്‍ കൊണ്ടു തന്നെ ഈ മുഖക്കുരു രണ്ട് ദിവസം കൊണ്ട് മാറ്റാവുന്നതാണ്. അതിനായി ചില അടുക്കളവിദ്യകള്‍ തന്നെയുണ്ട്. അവ എന്തൊക്കെയാണെന്നാണ് ഇനി പറയുന്നത്.

* തേന്‍ ഉപയോഗിച്ച് മുഖക്കുരു ഇല്ലാതാക്കി മുഖം സുന്ദരമാക്കാം - രണ്ട് ടോബിള്‍ സ്പൂണ്‍ തേന്‍ എടുക്കുക. ഇതിലേക്ക് രണ്ടു തുള്ളി നാരങ്ങ നീര് ഒഴിക്കുക. നാരങ്ങ നീരിന് ബാക്ടീരിയെ കൊല്ലാനുള്ള ശക്തിയുണ്ട്. തേനും നാരങ്ങ നീരും സമം യോജിപ്പിക്കുക. മുഖം നല്ല വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയ ശേഷം ഈ മിശ്രിതം പുരട്ടുക. അരമണിക്കൂറിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ മുഖത്തെ മുഖക്കുരു പൂര്‍ണ്ണമായി ഇല്ലാതാകും.

* ഓറഞ്ച് തൊലിയുടെ പൊടിയുപയോഗിച്ച് മുഖക്കുരു ഇല്ലാതാക്കാം - കുറച്ച് ഓറഞ്ച് തൊലി എടുക്കുക. മൂന്നാലു ദിവസം വെയിലത്ത് വെച്ച് ഈ തൊലി ഉണക്കിയെടുത്ത് പൊടിക്കുക. ഒരു സ്പൂണ്‍ ഓറഞ്ച് തൊലിയുടെ പൊടിയെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒലിവ് ഓയിലും ചേര്‍ക്കുക. ഇവ മൂന്നും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ ഒരു തവണ ഇങ്ങനെ ചെയ്യുകയാണെങ്കില്‍ മികച്ച ഗുണം ലഭിക്കും.

* കറുവ ഉപയോഗിച്ച് മുഖക്കുരു ഇല്ലാതാക്കാം - കുറച്ച് കറുവ എടുത്ത് പൊടിക്കുക. ഈ പൊടിയിലേക്ക് ഒരു ടീ സ്പൂണ്‍ തേന്‍ ഒഴിക്കുക. ഈ മിശ്രിതം മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക, കുറച്ച് സമയത്തിന് ശേഷം കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യാം. ശ്രദ്ധിക്കുക-തേന്‍ നിങ്ങളുടെ പുരികത്തിലോ, തലയിലോ പുരട്ടരുത്, മുടി നരയ്ക്കാന്‍ ഇത് കാരണമാകും.

* വേപ്പില കൊണ്ട് മുഖക്കുരുവിനെ ചെറുക്കാം - വേപ്പെണ്ണയും വേപ്പില പൊടിയും മുഖക്കുരുവിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളാണ്. ഇവ രണ്ടും ആന്റിബാക്ടീരിയലുകളാണ്. കുറച്ച് പഞ്ഞിയെടുത്ത് വേപ്പണ്ണയില്‍ മുക്കി മുഖക്കുരുവില്‍ പുരട്ടാവുന്നതാണ്. വേപ്പില പൊടിയാണെങ്കില്‍ ഇതില്‍ കുറച്ച് വെള്ളം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടാവുന്നതാണ്. ആഴ്ചയില്‍ ഒരു തവണ ഇങ്ങനെ ചെയ്താല്‍ മുഖക്കുരു ഇല്ലാതാകും.

* ഓമയ്ക്ക മുഖക്കുരുവിനെ ഇല്ലാതാക്കും - നല്ല പഴുത്ത ഓമയ്ക്ക എടുക്കുക. ഇത് കുരു കളഞ്ഞ് ചെറുതായി അരിയുക. മുഖം നന്നായി കഴുകിയ ശേഷം അരിഞ്ഞ കഷ്ണങ്ങള്‍ മുഖത്തിടുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. മുഖത്തെ മുഖക്കുരു ഇല്ലാതാക്കി മുഖം നന്നായി തിളങ്ങുന്നത് കാണാന്‍ സാധിക്കും.

Ads by Google
Thursday 22 Dec 2016 02.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW