Tuesday, September 12, 2017 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Dec 2016 04.01 PM

ഇത് താന്‍ ഫ്രണ്ട്ഷിപ്പ്

uploads/news/2016/12/62917/kattapanaINW1.jpg

അമര്‍ അക്ബര്‍ അന്തോണിയെന്ന ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനസ്സിലിടം നേടിയ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും വീണ്ടും ഒന്നിക്കുകയാണ് കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തിലൂടെ. ഈ യുവ സുഹൃത്തുക്കളുടെ വിജയഗാഥയിലൂടെ...

സൗഹൃദങ്ങളെന്നും വിലമതിക്കാനാവാത്ത നിധിയാണ്. സുഹൃത്ത്ബന്ധങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസവും വാക്കുകള്‍ക്കതീതമാണ്. വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും തിരക്കഥാകൃത്തുക്കളായി മാറിയതിന് പിന്നിലും സൗഹൃദമുണ്ട്. അമര്‍ അക്ബര്‍ അന്തോണിയെന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി വെള്ളിത്തിരയിലേക്കെത്തിയ രണ്ട് ചെറുപ്പക്കാര്‍.

അവര്‍ വീണ്ടും ഒന്നിക്കുകയാണ്. കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെ. ഇത്തവണ നായകപദവിയിലേക്ക് ഉയരുന്നത് വിഷ്ണു ഉണ്ണിക്കൃഷ്ണനാണ്. പ്രിയ സുഹൃത്തിന് പിന്തുണ നല്‍കി ബിബിന്‍ ജോര്‍ജ്ജും ഒപ്പം തന്നെയുണ്ട്. നായകനായും തിരക്കഥാകൃത്തായും ചുവടുറപ്പിക്കുന്ന ബിബിന്റെയും വിഷ്ണുവിന്റെയും വിശേഷങ്ങളിലേക്ക്...

മിമിക്രിയും വെള്ളിത്തിരയും


വിഷ്ണു : മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ നടന്മാരെയും മറ്റും അനുകരിക്കാറുണ്ട്. യുവജനോത്സവത്തില്‍ മിമിക്രിക്ക് സംസ്ഥാനതലത്തില്‍ ഞാന്‍ ഒന്നാമതായിരുന്നു. അന്നാണ് ആദ്യമായെന്റെ ഫോട്ടോ പത്രത്തില്‍ വരുന്നത്. ആ സമയത്താണ് സിബി മലയില്‍ സാറിന്റെ എന്റെ വീട് അപ്പൂന്റേംം എന്ന ചിത്രം ഷൂട്ട് ചെയ്യുന്നത്. അതില്‍ അസിസ്റ്റന്റ് ഡയറക്ടറായ നിഷാദ് ഖാനാണ് എന്റെ കാര്യം സിബി സാറിനോട് പറയുന്നത്.

ബിബിന്‍: ആ ഫോട്ടോ വിഷ്ണുവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. അല്ലേടാ...

വിഷ്ണു: അതെ. ഞാന്‍ പ്ലസ് ടുവില്‍ പഠിക്കുമ്പോഴായിരുന്നു അഭിനയിച്ചത്. ചിത്രത്തിലെ ആദ്യ സീന്‍ ജയിലിലെ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്നതായിരുന്നു. കുറച്ച് ഡയലോഗുകളും പറയാനുണ്ടായിരുന്നു. ആര് ഡയലോഗ് പറയുമെന്ന് സിബി സാര്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞോളാം. എന്ന് പറഞ്ഞു. ആദ്യ ടേക്കില്‍ തന്നെ ഡയലോഗ് ഓക്കെയായി. സിബി സാര്‍ ഒരുപാട് അഭിനന്ദിച്ച സീനായിരുന്നു അത്. ദേശീയ അവാര്‍ഡ് ലഭിച്ച പ്രതീതിയായിരുന്നു എനിക്കപ്പോള്‍.

ബിബിന്‍: അതിന് ശേഷവും അനവധി ചിത്രങ്ങളില്‍ ഇവന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പളുങ്കിലെ വില്ലന്‍ ഇവനായിരുന്നു. അല്ലേടാ.

വിഷ്ണു : അതെ. പിന്നീട് അമൃതം, മായാവി ഇവയിലൊക്കെ അഭിനയിച്ചു. ചെറിയ കഥാപാത്രങ്ങളായിരുന്നു. മായാവിയില്‍ സലിം കുമാര്‍ ചേട്ടനോട് പോയി തരത്തില്‍ കളിക്കടാപ്പാ. എന്നൊരു ഡയലോഗുണ്ടായിരുന്നു. ഇപ്പോഴും പലരും കാണുമ്പോള്‍ ചോദിക്കുന്നത്, മായാവിയില്‍ അഭിനയിച്ച പയ്യനല്ലേയെന്നാണ്. എടാ എന്റെ കാര്യം മാത്രം മതിയോ, നീയും പറയെടാ ബിബിനേ..

ബിബിന്‍: യൂത്ത് ഫെസ്റ്റിവെലിലാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. പിന്നീട് മഹാരാജാസ് കോളജിലും ഒരുമിച്ച് പഠിച്ചു. വിഷ്ണു ബികോമും ഞാന്‍ ഹിന്ദിയും. പിന്നീട് ഞങ്ങള്‍ ചേര്‍ന്നൊരു മിമിക്രി ട്രൂപ്പും തുടങ്ങി. അതിനായി സ്‌ക്രിപ്പ്റ്റും തയ്യാറാക്കി.

വിഷ്ണു : ബിബിന്‍ അപ്പോഴേക്കും എഴുത്ത് തുടങ്ങി. ഇവന്‍ ബഡായി ബംഗ്ലാവിന്റെ സ്‌ക്രിപ്റ്റ് റൈറ്ററായിരുന്നു.

ബിബിന്‍ : ആ എഴുത്താണ് എന്തുകൊണ്ട് സിനിമയ്ക്ക് വേണ്ടിയായിക്കൂടാ എന്ന ആശയത്തിലേക്കെത്തിച്ചത്.

uploads/news/2016/12/62917/kattapanaINW2.jpg

Advertisement
Ads by Google
Ads by Google
TRENDING NOW