Monday, October 09, 2017 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Dec 2016 12.34 PM

സൂറിച്ചിലെ ഇസ്ലാമിക്‌സെന്ററിലെ വെടിവെപ്പിലെ പ്രതി ആത്മഹത്യ ചെയ്തു

uploads/news/2016/12/62881/tlam.jpg

സൂറിക്: നഗര പരിധിയിലെ ഇസ്ലാമിക് സെന്ററിൽ വെടിവെപ്പ് നടത്തിയ പ്രതി സ്വയം ജീവനൊടുക്കിയതായും, സെന്ററിന് 300 മീറ്റർ അകലെ തോക്കുമായി കാണപ്പെട്ട പുരുഷ ജഡം ആക്രമിയുടേതാണെന്നും സൂറിക് സിറ്റി പോലീസ് സ്ഥിരീകരിച്ചു. ആഫ്രിക്കൻ മുസ്ലിങ്ങൾ ഉപയോഗിച്ച് വരുന്ന സെന്ററിൽ തിങ്കളാഴ്ച വൈകിട്ട് പ്രാദേശിക സമയം 5.30 ന് നിസ്കാര സമയത്തു നടത്തിയ വെടിവെപ്പിന് മത, വംശീയ അസഹിഷ്ണുതയുമായി ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി.

24 കാരനായ അക്രമിയുടെ മാതാവ് സ്വിറ്റസർലൻഡുകാരിയും, പിതാവ് ഘാനക്കാരനുമാണ്. ഞായറാഴ്ച നടന്ന വേറൊരു വധശ്രമത്തിൽ പോലീസ് തിരഞ്ഞു കൊണ്ടിരിക്കെയാണ്, ആക്രമി ഇസ്ലാമിക് സെന്ററിൽ വിശ്വാസികൾക്ക് നേരെ വെടിവെപ്പ് നടത്തിയത്. തർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച മുങ്ങിയ യുവാവിനെ കുടുക്കാൻ പോലീസിനെ സഹായിച്ചത്, ഏഴ് വര്ഷം മുമ്പ് നടന്ന ഒരു സൈക്കിൾ മോഷണവുമായി ബന്ധപ്പെട്ട് യുവാവിൽ നിന്നും ലഭിച്ച ഡി ൻ എ തെളിവാണ്.

സൂറിച്ചിന് സമീപം ഡ്യുബൻഡോർഫിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സെയിൽസ്മാനായി ജോലിചെയ്തിരുന്ന യുവാവ് വെള്ളിയാഴ്ച ജോലി രാജിവെച്ചിരുന്നെന്നും, 2011 മുതൽ അഞ്ചു തവണയാണ് താമസസ്ഥലം മാറിയിരുന്നതെന്നും പോലീസ് പറയുന്നു. വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മൂന്നു പേർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

-ടിജി മറ്റം

Ads by Google
Advertisement
Wednesday 21 Dec 2016 12.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW