Saturday, September 23, 2017 Last Updated 7 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Dec 2016 03.26 PM

എന്റെ പൊന്നോമനയ്‌ക്കെന്ത് പറ്റി

uploads/news/2016/12/62563/parenting2012.jpg

നവജാതശിശുക്കളുടെ ആരോഗ്യപരിപാലനം അതീവശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്. ജനിക്കുമ്പോള്‍ മുതല്‍ അവന്റെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ ഒരു കുഞ്ഞ് ശ്രമിക്കുന്നുണ്ട്. കുഞ്ഞ് ജനിച്ച് ആദ്യവര്‍ഷം ശാരീരിക വളര്‍ച്ചയാണ് കൂടുതല്‍.

പിന്നീടുള്ള അഞ്ച് വര്‍ഷം ബൗദ്ധികവും ശാരീരികവുമായ കഴിവുകള്‍ കുഞ്ഞ് നേടിയെടുക്കും. ഓരോ കുട്ടിയിലും വളര്‍ച്ചയും വികാസവും വ്യത്യസ്ത രീതിയിലാണ് നടക്കുന്നത്.

എന്നാല്‍ വളര്‍ച്ചയുടെ ഓരോ കാലഘട്ടത്തിലും കുഞ്ഞിനെ ബാധിക്കുന്ന രോഗങ്ങള്‍ അനവധിയാണ്. ഇതിന് കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ കാര്യമായി ബാധിക്കും.

കുട്ടികളിലെ ആസ്മ


ശ്വാസനാളികള്‍ ചുരുങ്ങുന്നതിന്റെ ഫലമായാണ് കുഞ്ഞുങ്ങളില്‍ ആസ്മയുണ്ടാകുന്നത്. ചുമ, ശ്വാസംമുട്ടല്‍ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ജനനം മുതല്‍ ആറ് വയസ് വരെ കുട്ടികളില്‍ ആസ്മ ഉണ്ടാവാറുണ്ട്. പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്.

ശ്വാസനാളങ്ങള്‍ താത്കാലികമായി ചുരുങ്ങുന്നുതാണ് ഇതിന്റെ കാരണം. ഇതുമൂലം കഫം, നീര്‍ക്കെട്ട് എന്നിവയുണ്ടാകുന്നു. അലര്‍ജിയും പാരിസ്ഥിതികമാറ്റങ്ങളും കുഞ്ഞിന്റെ ആസ്മയ്ക്ക് കാരണമാകാം.

വളര്‍ത്തുമൃഗങ്ങളില്‍ നിന്നുണ്ടാകുന്ന അലര്‍ജി, പാല്‍, കപ്പലണ്ടി എന്നിവ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന അലര്‍ജി, മാനസ്സിക പിരിമുറുക്കം എന്നിവ ആസ്മ വര്‍ദ്ധിക്കാനുള്ള കാരണങ്ങളില്‍ ചിലതാണ്.

രോഗം കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കണം. രോഗം വര്‍ദ്ധിക്കുന്തോറും ആസ്മ കുഞ്ഞിന്റെ വളര്‍ച്ചയെയും വികാസത്തെയും പ്രതികൂലമായി ബാധിക്കും. അലര്‍ജിയുണ്ടാക്കുന്ന പുക, ഭക്ഷണപദാര്‍ത്ഥങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയില്‍ നിന്നും കുഞ്ഞിനെ അകറ്റി നിര്‍ത്താന്‍ ശ്രദ്ധിക്കണം.

ടോണ്‍സലൈറ്റിസ്


സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ, ചില വൈറസുകള്‍ എന്നിവയുടെ ആക്രമണം മൂലം ടോണ്‍സിലിനുണ്ടാകുന്ന നീര്‍വീക്കമാണ് ടോണ്‍സലൈറ്റിസ്. ചില കുട്ടികളില്‍ അഡിനോയിഡിനും ടോണ്‍സിലിനും ഒരുപോലെ വീക്കം ഉണ്ടാവാറുണ്ട്.

എട്ട് വയസ് വരെയുള്ള കുട്ടികളിലാണ് ടോണ്‍സലൈറ്റിസ് കൂടുതലായി കാണുന്നത്. 23 ദിവസങ്ങള്‍ക്ക് ശേഷമാണ് ടോണ്‍സലൈറ്റിസ് ശരീരത്തെ ബാധിച്ച് തുടങ്ങുക. കൃത്യസമയത്ത് ചികിത്സിച്ചാല്‍ രോഗത്തെ നിശ്ശേഷം അകറ്റാം.

കരപ്പന്‍


കവിളിലും ദേഹത്തും കൈമടക്കുകളിലും കാല്‍മടക്കുകളിലും ചുവന്നപാടുകളായി പ്രത്യക്ഷപ്പെടുന്നതാണ് കരപ്പന്‍. ചിലപ്പോള്‍ കുമിളകളായും ഇവ ശരീരത്തില്‍ കാണപ്പെടും. ഒപ്പം ചൊറിച്ചിലും ഉണ്ടാവാം. ആറ് മാസം മുതല്‍ നാല് വയസ് വരെയുള്ള കുട്ടികളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്.

നവജാതശിശുക്കളിലുണ്ടാകുന്ന ഈ രോഗാവസ്ഥ ഇന്‍ഫല്‍ എക്‌സിമ എന്നാണ് അറിയപ്പെടുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക. രാസപദാര്‍ത്ഥങ്ങളടങ്ങിയ സോപ്പ്, എണ്ണ, ഷാംപൂ എന്നിവ ഉപയോഗിക്കാതിരിക്കുക.

Advertisement
Ads by Google
Ads by Google
TRENDING NOW