Tuesday, September 05, 2017 Last Updated 0 Min 55 Sec ago English Edition
Todays E paper
Sex
Tuesday 20 Dec 2016 03.17 PM

സെക്‌സിനു പ്രായമുണ്ടോ ? പ്രായത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ചാവണം സെക്‌സ്

uploads/news/2016/12/62560/sexlife1.jpg

നല്ലൊരു കുടുംബന്ധത്തിന്റെ അടിത്തറ ആരോഗ്യകരമായ ലൈംഗികബന്ധമാണ്. എന്നാ ല്‍ സെക്‌സ് ഏതു പ്രായത്തില്‍ എങ്ങനെയാകണം എന്നത് പലര്‍ക്കുമിന്നും അജ്ഞാതമാണ്...

കിടപ്പറ, ഫസ്റ്റ്‌നൈറ്റ്, സെക്‌സ്... എന്നിവയൊക്കെ കേള്‍ക്കുമ്പോള്‍ ആളുകള്‍ നെറ്റി ചുളിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും എല്ലാം തുറന്നു സംസാരിക്കും, അതില്‍ ആണ്‍പെണ്‍ വേര്‍തിരിവുമില്ല. തുറന്നു പറച്ചിലാണ് ആരോഗ്യകരമായ എല്ലാ ബന്ധങ്ങളുടെയും അടിത്തറയെന്ന വിശ്വാസത്തിലാണ് ഇന്നത്തെ തലമുറ ജീവിക്കുന്നത്.

സ്ത്രീ-പുരുഷ ലൈംഗികതയെക്കുറിച്ച് എഴുതപ്പെട്ട ശാസ്ത്രങ്ങളും, തുറന്ന ചര്‍ച്ചകളുമുണ്ടെങ്കിലും കുടുംബക്കോടതിയെ സമീപിക്കുന്ന പല കേസുകളിലും പ്രധാന വില്ലന്‍ സെക്‌സ് തന്നെയാണ്.

ഒരു പ്രായം കഴിഞ്ഞാല്‍, കുഞ്ഞുകുട്ടി പ്രാരബ്ധമായാല്‍ സെക്‌സ് ഒഴിവാക്കണമെന്ന് വിശ്വസിക്കുന്നവരാണധികം. ഡയറ്റ്, ശാരീരിക മാനസിക ആരോഗ്യം എന്നിവയ്ക്ക് സെക്‌സ് ഒഴിവാക്കാനാവാത്ത ഘടകമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

In your 20's


ടീനേജിലെ സെക്‌സ് ലൈഫിനെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് ആശങ്കളൊന്നുമില്ല. 20 വയസ്സാകുമ്പോഴേക്കും ലൈംഗികതയെക്കുറിച്ചറിയുന്നവരാണ് ഇന്നത്തെ എല്ലാ കുട്ടികളും. ഈ പ്രായത്തില്‍ ശരീരത്തിന്റെ സ്റ്റാമിനയും താത്പര്യവുമൊക്കെ ലൈംഗികതയ്ക്ക് മുന്‍തൂക്കം കൊടുക്കുന്ന രീതിയിലാണ്.

പ്രണയബന്ധത്തിന് വളരെയധികം സാധ്യതയുള്ള സമയമാണിത്. അതിലേക്ക് ഒരിക്കലും സെക്‌സിനെ വലിച്ചിഴയ്ക്കാതിരിക്കുന്നതാവും നല്ലത്. ദിശ മാറി പോകാവുന്ന പ്രായമായതു കൊണ്ടു തന്നെ ലൈംഗികത ഒരിക്കലും മനസ്സിനെ കീഴടക്കാന്‍ അനുവദിക്കരുത്. പക്വതയില്ലാത്ത പ്രായത്തിലുള്ള ലൈംഗിക ബന്ധം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും.

അറിയാനുള്ള വ്യഗ്രത ഈ പ്രായത്തിന്റെ കൂടെപിറപ്പാണ്. ലൈംഗികതയെക്കുറിച്ചു കൂടുതലറിയാന്‍ പുറത്തുള്ള വഴികള്‍ തേടി പോകരുത്. മാതാപിതാക്കളോടും അദ്ധ്യാപകരോടും കൗണ്‍സിലന്മാരോടുമൊക്കെ തുറന്ന ചര്‍ച്ചകള്‍ നടത്തുക.

ചോദിച്ചാല്‍ എന്തു കരുതും എന്നു വിചാരിച്ച് അച്ഛനന്മാരില്‍ നിന്ന് ഈ കാര്യങ്ങള്‍ മറച്ചു വയ്ക്കരുത്. അവരെ സ്വന്തം സുഹൃത്തുക്കളെപ്പോലെ കരുതി എല്ലാം തുറന്നു സംസാരിക്കുക.

In your 30's


ഇരുപതു മുതല്‍ 30 വയസ്സു വരെയുള്ള പ്രായത്തിലാണ് മിക്കവരുടെയും ജീവിതത്തില്‍ ഒരു പങ്കാളിയെത്തുന്നത്. 20 വയസ്സിന്റെ ആകാംക്ഷയില്ലെങ്കിലും ലൈംഗികത ആവേശമായിത്തന്നെ മനസ്സിലുണ്ടാകുന്ന പ്രായമാണ്.

പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു വേണം ഈ പ്രായത്തില്‍ ലൈംഗികതയെ സമീപിക്കാന്‍. തുറന്ന സംസാരം ഈ സമയത്ത് വളരെ ആവശ്യമാണ്. ദാമ്പത്യബന്ധത്തിന്റെ അടിത്തറ പോലും ഇതിലാണ്.

ഇഷ്ടങ്ങളറിഞ്ഞ് പങ്കാളിയോടൊപ്പം സെക്‌സ് ആസ്വദിക്കുക. വേദനപ്പിക്കുന്നതോ ബലപ്രയോഗത്തിലൂടെയുള്ളതോ ആയ സെക്‌സ് ആസ്വദിക്കാന്‍ പങ്കാളിക്കാവില്ല. സെക്‌സിനേക്കാളേറെ അടുപ്പത്തിനും മാനസിക സന്തോഷത്തിനുമാണ് മുന്‍തൂക്കം കൊടുക്കേണ്ടത്.

ഡ്രസ്സിംഗ്, സ്പര്‍ശനം, സംസാരം, അന്തരീക്ഷം എന്നിവയൊക്കെ ആരോഗ്യകരമായ സെക്‌സിന് ആവശ്യമാണ്. സാമ്പത്തികവും കുട്ടികളുടെ ഉത്തരവാദിത്തങ്ങളുമൊക്കെ ദാമ്പത്യത്തില്‍ സമ്മര്‍ദ്ദങ്ങളുണ്ടാക്കും. എന്നു കരുതി സെക്‌സ് പൂര്‍ണ്ണമായും ഒഴിവാക്കരുത്. തുറന്നു പറച്ചിലിലൂടെ പരസ്പരം കൈത്താങ്ങാകുക.

In your 40's


ലൈംഗികതയോട് പൊതുവേ സ്ത്രീകള്‍ക്ക് അടുപ്പം കുറയുന്ന കാലമാണിത്. കുട്ടികളുടെ ജീവിതവും അവരുടെ സന്തോഷവും മാത്രം ആഗ്രഹിക്കുന്ന പ്രായം. ചെറുപ്പത്തില്‍ വളരെ ആവേശത്തോടെ ഇണയെ സമീപിച്ചിരുന്നവര്‍ പോലും ഈ പ്രായത്തില്‍ സെക്‌സ് വേണ്ടെന്ന് വയ്ക്കുന്നു.

പലപ്പോഴും ആര്‍ത്തവവിരാമത്തിന്റെ കൂടെ പ്രായമാണിത്. അതുകൊണ്ട് തന്നെ പങ്കാളിക്ക് തന്നോടുള്ള അടുപ്പം കുറഞ്ഞെന്ന മിഥ്യാധാരണയും ഈ പ്രായത്തിലുണ്ടാകാം. സെക്‌സ് ഇല്ലാതാവുമ്പോള്‍ ജീവിതത്തോട് വെറുപ്പും വിദ്വേഷവും തോന്നാനും സാധ്യതയുണ്ട്.

അതുകൊണ്ട് തുറന്നു പറച്ചില്‍ വളരെ ആവശ്യമാണ്. തന്റേതുമാത്രമായ ജീവിതപങ്കാളിയോടുള്ള ആവേശവും കുറയ്ക്കാതിരിക്കുക. ഏതു പ്രായത്തിലും സെക്‌സ് നിഷിദ്ധമല്ലെന്ന് തിരിച്ചറിയുക. പങ്കാളിയുടെ മനസ്സറിഞ്ഞ് അവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രധാരണം ചെയ്യുക, സെക്‌സ് ആസ്വദിക്കുക.

ആസ്വദിക്കാം സെക്‌സ്


പ്രായത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ചാവണം സെക്‌സ് ആസ്വദിക്കേണ്ടത്. സെക്‌സില്‍ ഇഷ്ടപ്പെടുന്നതെന്തെന്ന് തുറന്നു പറയുക. പങ്കാളിയുമായുള്ള ലൈംഗികബന്ധത്തില്‍ ഏറ്റവുമാസ്വദിച്ച നിമിഷങ്ങള്‍ ഏതെന്ന് പറയണം. ബെഡ്‌റൂമിനുള്ളില്‍ മാത്രമല്ല, രണ്ടുപേരും മാത്രമുള്ള ഏതവസരത്തിലും സെക്‌സിലെ ഇഷ്ടാനിഷ്ടങ്ങള്‍ പരസ്പരം പങ്കുവയ്ക്കണം.

ഒരുമിച്ച് വര്‍ക്ക് ഔട്ട് ചെയ്യുക, പാര്‍ട്ടിയില്‍ പങ്കെടുക്കുക, ആഹാരം പാകം ചെയ്യുക, തമാശകള്‍ പങ്കുവയ്ക്കുക... ഇതൊക്കെ പരമാവധി സുന്ദരമാക്കാന്‍ ശ്രമിക്കുക. കിടപ്പറയിലെ ചെറിയ പിണക്കങ്ങള്‍ പോലും ലൈംഗികബന്ധത്തിന്റെ സൗന്ദര്യം കൂട്ടും.

ലൈംഗികാസക്തിക്ക് ആഹാരവും


1. കുക്കുംബര്‍, ഇരട്ടിമധുരം എന്നിവയൊക്കെ സ്ത്രീകളിലെ ലൈംഗികാസക്തി കൂട്ടാന്‍ സഹായിക്കും.
2. വിറ്റമിന്‍ ബി ഏറെയുള്ള ചീര ശരീരത്തിലെ ചുവന്ന രക്തകോശങ്ങള്‍ കൂടാന്‍ സഹായിക്കും. എനര്‍ജി കൂട്ടാനുള്ള ഒരു ഉത്തേജകം കൂടിയാണ് ചീര. സെക്‌സ് മധുരമാക്കാന്‍ ദിവസേനയുള്ള ഡയറ്റില്‍ ചീരയും ഉള്‍പ്പെടുത്താം.
3. ബ്ലഡ് ഷുഗര്‍ എനര്‍ജിക്കു സമമായി നിന്നാല്‍ സെക്‌സിനോടുള്ള മൂഡ് കുറയും. ബ്ലഡ് ഗ്ലൂക്കോസ് ലെവല്‍ കൂടാനും പങ്കാളിയോട് ആവേശം തോന്നാനും കറുവാപ്പട്ട സഹായിക്കും.
4. ലൈംഗികാസക്തി കൂടാന്‍ സഹായിക്കുന്ന അമിനോ ആസിഡ് കൂടിയായ സിട്രുലൈന്‍ തണ്ണിമത്തനിലുണ്ട്. തണ്ണിമത്തന്‍ കഴിക്കുന്നതും സെക്‌സിനോടുള്ള ഇഷ്ടം കൂട്ടും.
5. പൊട്ടാസ്യം മാത്രമല്ല ധാതുക്കളും ഒരുപാട് അടങ്ങിയ ആഹാരമാണ് ഏത്തപ്പഴം. മസിലുകളുടെയും പേശികളുടെയും ആരോഗ്യം കൂട്ടാന്‍ സഹായിക്കുന്നതു കൊണ്ട് ഏത്തപ്പഴവും സെക്‌സിന് സഹായിക്കുന്ന ആഹാരമാണ്.
6. പുരുഷന്മാരുടെ സെക്‌സ് ഹോര്‍മോണുകളെ ഉത്തേജിപ്പിക്കാന്‍ കക്കയിറച്ചി സഹായിക്കും.
7. ചോക്ലേറ്റും വാനിലയും സെക്‌സ് മധുരമാക്കാന്‍ സഹായിക്കും. പുരുഷന്മാരെ ആവേശപ്പെടുത്തുന്ന ഗന്ധമാണ് വാനിലയ്ക്കും ചോക്ലേറ്റിനുമുള്ളത്.
8. വിറ്റമിന്‍ ബി 5, ബി 6 എന്നിവയടങ്ങിയ മുട്ട ലൈംഗിക ഹോര്‍മോണുകളെ കൂട്ടാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.
9. വൈകുന്നേരങ്ങളില്‍ പങ്കാളിക്ക് ഒപ്പമിരുന്ന് കാപ്പി കുടിക്കുന്നത് പ്രണയാതുരമാണ്. ഇതിലടങ്ങിയിരിക്കുന്ന കഫൈന്‍ സെക്‌സ് മൂഡ് വര്‍ദ്ധിപ്പിക്കും.
10. പ്രണയത്തിന്റെ നിറമുള്ള സ്‌ട്രോബറിയും സെക്‌സ് ആസ്വാദകരമാക്കുന്ന പഴവര്‍ഗ്ഗമാണ്. രക്തയോട്ടം കൂട്ടി പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികാസക്തി കൂട്ടാനിത് സഹായിക്കും. മാത്രവുമല്ല ഇതിലടങ്ങിയിരിക്കുന്ന വിറ്റമിന്‍ സിയും ആന്റി ഓക്‌സിഡന്റ്‌സും പുരുഷന്മാരിലെ സ്‌പേം കൗണ്ട് കൂടാനും സഹായിക്കും.

എല്‍.വി.എന്‍.

Ads by Google
TRENDING NOW