Saturday, November 25, 2017 Last Updated 10 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Dec 2016 02.17 AM

നൂറാം ജന്മദിനത്തില്‍ ഇരകള്‍ തിരിച്ചറിഞ്ഞു; റാല്‍ഫ്‌ അപ്പൂപ്പന്‍ ജയിലിലേക്ക്‌

uploads/news/2016/12/62430/b2012in.jpg

ലണ്ടന്‍: വേണ്ടായിരുന്നു ആ ജന്മദിനാഘോഷം! ജയിലിലിരുന്നു റാല്‍ഫ്‌ ക്ലര്‍ക്ക്‌(101) ചിന്തിക്കുന്നുണ്ടാകാം. ഒരു ആഘോഷമാണ്‌ എല്ലാം മാറ്റിമറിച്ചത്‌. 13 വര്‍ഷം തടവാണു ഇനി അനുഭവിക്കേണ്ടത്‌. ആരോഗ്യമുള്ളപ്പോള്‍ ചെയ്‌ത 21 ലൈംഗിക പീഡനങ്ങളുടെ പേരിലാണു തടവ്‌ശിക്ഷ. ഇത്രയും പ്രായമുള്ള വ്യക്‌തിക്കു തടവ്‌ ലഭിക്കുന്നത്‌ ബ്രിട്ടീഷ്‌ നീതിന്യായ ചരിത്രത്തില്‍ ആദ്യം. ലോറി ഡ്രൈവറായിരുന്നു റാല്‍ഫ്‌. 1974 മുതല്‍ 1983 വരെയുള്ള കാലത്ത്‌ നടത്തിയ ആക്രമണത്തിന്റെ പേരിലാണ്‌ അദ്ദേഹം ശിക്ഷ അനുഭവിക്കുന്നത്‌.

പീഡനത്തിന്‌ ഇരയായവരിലേറെയും കുട്ടികളായിരുന്നു. 1915 മാര്‍ച്ചിലാണു റാല്‍ഫ്‌ ജനിച്ചത്‌. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്‌. നൂറാം ജന്മദിനാഘോഷമാണ്‌ അദ്ദേഹത്തെ കുരുക്കിയത്‌. വിശാലമായാണു ബന്ധുക്കള്‍ ചേര്‍ന്ന്‌ ആഘോഷം നടത്തിയത്‌. ഫെയ്‌സ്‌ബുക്കില്‍ കണ്ട ചിത്രത്തിലൂടെയാണു ഇരകള്‍ റാല്‍ഫിനെ തിരിച്ചറിഞ്ഞത്‌. തുടര്‍ന്നു പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വിധി പ്രസ്‌താവം കേള്‍ക്കാന്‍ മൂന്ന്‌ ഇരകളും ബര്‍മിങ്‌ഹാം ക്രൗണ്‍ കോടതിയിലെത്തിയിരുന്നു. രണ്ട്‌ ആഴ്‌ച നീണ്ട വിചാരണയ്‌ക്കിടെ കുറ്റം ഏറ്റുപറയാനും റാല്‍ഫ്‌ തയാറായി. "നീതി ലഭിക്കാന്‍ വൈകിയെങ്കിലും സന്തോഷമുണ്ട്‌"- പീഡനത്തിന്‌ ഇരയായ ഒരു സ്‌ത്രീ പ്രതികരിച്ചു.

"നിങ്ങള്‍ കോടതിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ വേദന തോന്നി. എങ്കിലും കുറ്റബോധം നിങ്ങള്‍ക്കുണ്ടെന്നു തോന്നിയില്ല."- ജഡ്‌ജി റിച്ചാര്‍ഡ്‌ ബോണ്ട്‌ പറഞ്ഞു.

Ads by Google
Tuesday 20 Dec 2016 02.17 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW