Saturday, May 26, 2018 Last Updated 21 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Dec 2016 01.41 AM

മൂന്നു നൂറ്റാണ്ട്‌ പഴക്കമുള്ള ചേലാമരം; മരമുത്തച്‌ഛന്റെ സംരക്ഷകനായി വേലപ്പന്‍

uploads/news/2016/12/62374/3id.jpg

കട്ടപ്പന:മൂന്നു നൂറ്റാണ്ടിലധികം പഴക്കമുള്ള ചേലമരത്തിന്റെ സംരക്ഷകനായി പുഞ്ചിരിക്കവല തെറ്റിയാറയില്‍ വേലപ്പന്‍. 100 അടി പൊക്കവും 250 ഇഞ്ച്‌ വ്യാസവുമുള്ള ചേലമരം നിരവധി പക്ഷിമൃഗാദികളുടെ ആവാസ കേന്ദ്രമാണ്‌. പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന മരം കാണാനും ഇതെക്കുറിച്ച്‌ പഠിക്കാനുമായി നിരവധിയാളുകളാണ്‌ വേലപ്പന്റെ വീട്ടിലെത്തുന്നത്‌.

അടക്കേകല്ലില്‍ കുമാരന്‍ എന്നയാളില്‍ നിന്നു 20 വര്‍ഷം മുമ്പ്‌ വാങ്ങിയ 20 സെന്റിലാണ്‌ ചേലാമരം നില്‍ക്കുന്നത്‌. പുരയിടം വെളിത്തെളിച്ച്‌ കൃഷി ആരംഭിച്ചെങ്കിലും തന്റെ മരമുത്തച്‌ഛനെ വെട്ടിക്കളയാന്‍ ഇദ്ദേഹത്തിന്റെ മനസനുവദിച്ചില്ല. വിശ്രമസമയം മരത്തിനു ചുവട്ടില്‍ ചെലവഴിക്കാനാണ്‌ ഏറെ താല്‍പര്യം. മരത്തില്‍ കൂടുകൂട്ടിയിട്ടുള്ള പക്ഷികളുടെ കളകളാരവം കാതുകള്‍ക്കു ഇമ്പം നല്‍കുന്നവയാണ്‌. കൂടാതെ നൂറു കണക്കിനു വവ്വാലുകളുടെയും താമസസ്‌ഥലമാണ്‌ ചേലാമരം. പക്ഷികളെ പിടികൂടാന്‍ വേലപ്പന്‍ ആരെയും അനുവദിക്കില്ല.
വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും കുട്ടികളടക്കം നിരവധി പേര്‍ മരച്ചുവട്ടില്‍ എത്താറുണ്ട്‌. മൈന, തത്ത, മരംകൊത്തി, കാക്ക, അണ്ണാന്‍, വവ്വാല്‍ തുടങ്ങിയവയുടെ താമസവും ചേലാമരത്തില്‍ തന്നെ.

വൈകുന്നേരമാകുന്നതോടെ വവ്വാലുകളുടെ ശബ്‌ദം പ്രദേശമാകെ അലയടിക്കും. വര്‍ഷത്തില്‍ രണ്ടു തവണ ഇലകള്‍ പോഴിഞ്ഞ്‌ കായകള്‍ ഉണ്ടാകാറുണ്ട്‌. താന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം മരത്തെ കാത്തുസൂക്ഷിക്കുമെന്നും വേലപ്പന്‍ പറയുന്നു.

Ads by Google
Tuesday 20 Dec 2016 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW