Monday, September 25, 2017 Last Updated 12 Min 53 Sec ago English Edition
Todays E paper
Ads by Google
ശ്യാം കാങ്കാലില്‍
Tuesday 20 Dec 2016 01.41 AM

റേഷന്‍ അരിക്ക്‌ കാത്തിരിക്കണം: അരി ഇപ്പോഴും ഗോഡൗണുകളില്‍ തന്നെ

uploads/news/2016/12/62372/1id.jpg

ജില്ലയിലെ അരി വിതരണത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. എഫ്‌.സി.ഐ ഗോഡൗണുകളിലെ തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ടാണ്‌ ജില്ലയിലൊട്ടാകെ അരി വിതരണം പ്രതിസന്ധിയിലായത്‌. ദേവികുളം, ഇടുക്കി, ഉടുമ്പന്‍ചോല, തൊടുപുഴ താലൂക്കുകളില്‍ അലോട്ട്‌മെന്റ്‌ ആയിട്ടുണ്ടെങ്കിലും അരി പൂര്‍ണമായും എത്തിയിട്ടില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിതരണം നടന്നത്‌ പീരുമേട്‌ താലൂക്കിലാണ്‌. നവംബറിലെ അരി ഭൂരിഭാഗവും വിതരണം ചെയ്‌തു. ബി.പി.എല്‍. കാര്‍ഡിന്‌ രണ്ടു കിലോയുടെ കുറവ്‌ മാത്രമാണ്‌ വിതരണത്തില്‍ ഉണ്ടായത്‌.

അറക്കുളം എഫ്‌.സി.ഐയിലെ പ്രശ്‌നങ്ങള്‍ കലക്‌ടര്‍ ഇടപെട്ട്‌ നേരത്തെ പരിഹരിച്ചതാണ്‌ ഇവര്‍ക്ക്‌ ഗുണമായത്‌. ജില്ലയില്‍ 4249 മെട്രിക്ക്‌ ടണ്‍(425 ലോഡ്‌)അരിയാണ്‌ അനുവദിച്ചിട്ടുള്ളത്‌, നവംബറില്‍ 347 ലോഡുകളുമാണ്‌ അനുവദിച്ചിട്ടുള്ളത്‌. ഇന്നും നാളെയുമായി വിതരണം ഭാഗികമായി ആരംഭിച്ചേക്കും. കരാര്‍ അടിസ്‌ഥാനത്തിയിലാണ്‌ കയറ്റിറക്ക്‌ നടന്നിരുന്നത്‌.

അരി ഗോഡൗണില്‍ നിന്ന്‌ റേഷന്‍ മൊത്ത വ്യാപാരികളാണ്‌ നേരത്തെ എടുത്തുകൊണ്ടിരുന്നത്‌. എന്നാല്‍ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയതോടെ റേഷന്‍ മൊത്തവ്യാപാരികള്‍ക്ക്‌ പകരം സര്‍ക്കാര്‍ നേരിട്ട്‌ അരി എടുക്കാന്‍ തുടങ്ങിയതോടെ അട്ടികൂലി കൂട്ടി നല്‍കികൊണ്ടിരുന്നത്‌ നിന്നു.
ഇതുമൂലം എഫ്‌.സി.ഐ തൊഴിലാളികള്‍ സമരത്തിലായതോടെ അരി എത്താതെയായി. ഇത്‌ ചെറുകിട വിതരണക്കാരെ പ്രതിസന്ധിയിലാക്കി. നവംബറില്‍ ഇരുന്ന സ്‌റ്റോക്ക്‌ ഈ മാസം ആദ്യം വിതരണം ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട്‌ ലോഡ്‌ കിട്ടാതിരുന്നതു കൊണ്ടാണ്‌ വിതരണം മൊത്തമായും നിലച്ചതെന്നു അധികൃതര്‍ പറയുന്നു. നിലവില്‍ തര്‍ക്കം പരിഹരിച്ചെങ്കിലും പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാനായിട്ടില്ല. ഈ മാസത്തെ അരി ഇന്നു മുതല്‍ വിതരണം ചെയ്യാന്‍ ഉത്തരവായെങ്കിലും പലയിടങ്ങളിലും അരി ഇപ്പോഴും ഗോഡൗണുകളില്‍ തന്നെയാണ്‌.

Ads by Google
Advertisement
ശ്യാം കാങ്കാലില്‍
Tuesday 20 Dec 2016 01.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW