Monday, June 26, 2017 Last Updated 14 Min 18 Sec ago English Edition
Todays E paper
Monday 19 Dec 2016 02.38 PM

'പിള്ളേരുടെ തലമുടിയില്‍ പിടിച്ച് വലിക്കാന്‍ താനാരോടോ ബാര്‍ബറോ?'പോലീസുകാര്‍ക്ക് ഡിവൈഎഫ്‌ഐ നേതാവിന്റെ അസഭ്യവര്‍ഷം; 'മംഗളം ടെലിവിഷന്‍' എക്‌സ്‌ക്ലൂസീവ് വീഡിയോ

uploads/news/2016/12/62206/dyfi.jpg

ആലപ്പുഴ : കുട്ടി സഖാക്കളെ കസ്റ്റഡിയിലെടുത്ത പോലീസുകാര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവിന്റെ അസഭ്യവര്‍ഷം. പോലീസ് സ്‌റ്റേഷനിലെത്തിയ നേതാവ് പോലീസുകാര്‍ക്കു നേരെ അസഭ്യം വര്‍ഷം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ 'മംഗളം ടെലിവിഷ'നാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

'മര്യാദയ്ക്ക് നിന്നോണം, ഇല്ലേല്‍ കൈകാര്യം ചെയ്തുകളയും... മര്യാദയ്ക്കാണേല്‍ നിനക്കു കൊള്ളാം, പിള്ളേരുടെ മുടിയ്ക്ക് പിടിയ്ക്കാന്‍ നീയൊക്കെ ആരാ ബാര്‍ബറാണോ' എന്നും നേതാവ് ആക്രോശിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് അനസ് അലി എസ്.ഐയോട് ഫോണിലൂടെ സംസാരിച്ച വാക്കുകളാണിവ.

കേരളോത്സവത്തില്‍ പങ്കെടുക്കാന്‍ ബൈക്കിലെത്തിയ കുട്ടി സഖാക്കളെ തടഞ്ഞ് നിര്‍ത്തി മുടിയില്‍ പിടിച്ചു എന്ന ആരോപണമാണ് ജില്ലാ പ്രസിഡന്റിനെ പ്രകോപിതനാക്കിയത്. സ്‌റ്റേഷനില്‍ ഇല്ലാതിരുന്ന എസ്.ഐയെ സ്‌റ്റേഷന്‍ മുറ്റത്തു വച്ച് ഫോണില്‍ വിളിച്ച് അപമര്യാദയായി സംസാരിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥന്‍ കാമറയില്‍ പകര്‍ത്തി. ഏറ്റവുമൊടുവില്‍ ഈ കാമറ തട്ടിപ്പറിച്ചെടുക്കുന്നതു വരെ കാര്യങ്ങള്‍ എത്തി.

ഞാന്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റാണ് എന്ന് ബഹളത്തിനിടയില്‍ ഇദ്ദേഹം വിളിച്ചു പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

അതേസമയം, സ്‌റ്റേഷനില്‍ ഇല്ലാതിരുന്ന എസ്‌ഐയെ പോലീസുകാരുടെ മുന്നില്‍ വച്ച് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ഡിവൈഎഫ്‌ഐ നേതാവ് അനസ് അലി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചതിനാണ് അരീലക്കുളങ്ങര പോലീസ് കേസെടുത്തിരിക്കുന്നത്.

Ads by Google
LATEST NEWS
TRENDING NOW