Tuesday, February 28, 2017 Last Updated 16 Min 51 Sec ago English Edition
Todays E paper
Saturday 17 Dec 2016 03.36 PM

ശസ്ത്രക്രിയ്ക്കിടയില്‍ 5 വയസുകാരന്‍ വേദന കൊണ്ട് പുളഞ്ഞു; ആ വാര്‍ത്ത വായിക്കുന്നതിനിടയില്‍ പൊട്ടിക്കരഞ്ഞ് അവതാരകന്‍

uploads/news/2016/12/61648/nws.jpg

വാര്‍ത്ത വായിക്കുന്നതിനിടയില്‍ വികാരം നിയന്ത്രിക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞ് അവതാരകന്‍. ആലപ്പോയിലെ ആക്രമണത്തില്‍ പരിക്കേറ്റ അഞ്ചുവയസുകാരനായ കുഞ്ഞിന്റെ ദുരിതം വ്യക്തമാക്കുന്ന വീഡിയോ കാണിക്കുന്നതിനിടയിലാണ് അവതാരകനും പരിപാടിയില്‍ അതിഥിയായി എത്തിയ ആളും ഒരുപോലെ കരഞ്ഞുപോയത്.

പൊട്ടിക്കരഞ്ഞുപോയ അവതാരകന് അല്‍പ്പ സമയത്തേയ്ക്കു പരിപാടി തുടരാന്‍ പോലും കഴിഞ്ഞില്ല. സിറിയന്‍ വിമതരുമായി നടന്ന ഏറ്റുമുട്ടലിലായിരുന്നു കുട്ടിക്കു പരിക്കേറ്റത്. ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കാന്‍ സൗകര്യം ഇല്ലാതിരുന്നതു കൊണ്ട് കുഞ്ഞിനെ അനസ്‌തേഷ്യ നല്‍കാതെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. വേദന കൊണ്ടു പുളഞ്ഞ കുട്ടി ഉറക്കെ ഖുറാന്‍ ചൊല്ലുന്നതായിരുന്നു വീഡിയോയില്‍.

Ads by Google

ഈ വാര്‍ത്ത വായിക്കുമ്പോഴായിരുന്നു തുര്‍ക്കി വാര്‍ത്ത ചാനലിലെ അവതാരകന്‍ തുര്‍ഗായ് ഗുലര്‍ പൊട്ടിക്കരഞ്ഞത്. ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ തുര്‍ഗായ് പൊട്ടിക്കരഞ്ഞു. ശസ്ത്രക്രിയയ്ക്കിടയില്‍ ആശുപത്രി ജീവനക്കാര്‍ തന്നെ പകര്‍ത്തിയ വീഡിയോയിരുന്നു ഇത്.

[GADS]
Saturday 17 Dec 2016 03.36 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW