Thursday, March 30, 2017 Last Updated 16 Min 33 Sec ago English Edition
Todays E paper
Saturday 17 Dec 2016 03.11 PM

ജയലളിത ഫോണില്‍ വിളിച്ച് പൊട്ടിക്കരഞ്ഞിരുന്നു; കൃത്യമായി പ്ലാന്‍ ചെയ്ത കൊലപാതകമായിരുന്നു അത്: അനന്തിരവളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

uploads/news/2016/12/61642/jaya.jpg

ജയലളിതയ്ക്കു പരസ്യമായി ബന്ധുക്കളോട് അടുപ്പം കാണിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണം വ്യക്തമാക്കി അനന്തിരവള്‍ അമൃത. കന്നട ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അമൃത ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ബന്ധുക്കളും സ്വന്തക്കാരുമായും അവര്‍ക്കു വളരെ നല്ല അടുപ്പമായിരുന്നു ഉണ്ടായിരുന്നത്. വളരെ എളിമയുള്ള സ്വഭാവമായിരുന്നു ജയലളിതയുടേത്. എല്ലാവര്‍ക്കും നല്ലതു വരണമെന്നു മാത്രമാണ് അവര്‍ ആഗ്രഹിച്ചിരുന്നത്.

uploads/news/2016/12/61642/jaya-1.jpg

ശശികലയെ വിശ്വസിച്ചതാണ് അവര്‍ക്കു പറ്റിയ തെറ്റ്. ഇക്കാരണത്താല്‍ ജീവിതത്തോടു തന്നെ താല്‍പര്യം ഇല്ലാത്ത അവസ്ഥയില്‍ ജയലളിത സംസാരിച്ചിരുന്നു. ജയലളിതയുടെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ശശികല അനാവശ്യമായി ഇടപെടുകയും വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ബന്ധുക്കളില്‍ നിന്നു പോലും ജയയെ അകറ്റി. കുടുംബാഗംങ്ങളെ കാണുന്നതിനും അവരോടു ഫോണില്‍ സംസാരിക്കുന്നതിനും ശശികല വിലക്ക് ഏര്‍പ്പെടുത്തി.
uploads/news/2016/12/61642/jaya-2.jpg

സ്വര്‍ണ്ണക്കൂട്ടില്‍ അകപ്പെട്ട കിളിയുടെ അവസ്ഥയിലാണു താന്‍ ജീവിക്കുന്നതെന്നു ജയലളിത തുറന്നു പറഞ്ഞിട്ടുണ്ട്. അതിരാവിലേയോ അര്‍ദ്ധരാത്രിയിലോ മാത്രമേ ജയലളിത ഫോണ്‍ ചെയ്തിരുന്നുള്ളു. ഫോണ്‍ ചെയ്യുന്ന സമയത്തുപോലും അവര്‍ ആരെയോ ഭയക്കുന്ന പോലെ തോന്നാറുണ്ടായിരുന്നു. ആരെങ്കിലും മുറിലിയിലേയ്ക്കു വരുന്നതു കാണുമ്പോള്‍ അവര്‍ ഫോണ്‍ കട്ട് ചെയ്യും. പിന്നീട് മൂന്നു നാലു ദിവസങ്ങള്‍ക്കു ശേഷം മാത്രമായിരിക്കും വിളിക്കുന്നത്. വിഷമങ്ങള്‍ പറഞ്ഞു ഫോണില്‍ കൂടി പൊട്ടിക്കരയുക വരെ ചെയ്തിട്ടുണ്ട്.
Ads by Google

ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കരുത് എന്ന് അവര്‍ തങ്ങളെ ഉപദേശിക്കുമായിരുന്നു എന്നും അമൃത പറയുന്നു. ശശികലയില്‍ നിന്ന് അവര്‍ നിരന്തരം ഭീഷണി നേരിട്ടിരുന്നു. ഇക്കാരണത്തലാണ് അവരുടെ എല്ലാ കഥകളും അറിയമായിരുന്നിട്ടും ശശികലയെ ഒപ്പം കൂട്ടേണ്ടി വന്നത്. മരണക്കിടക്കയില്‍ പോലും ശശികല ബന്ധുക്കളെ കാണാന്‍ ജയലളിതയെ അനുവദിച്ചിരുന്നില്ല. കൃത്യമായ പ്ലാന്‍ ചെയ്ത കൊലപാതകമായിരുന്നു ഇതന്നും സി ബി ഐ അന്വേഷണ നടത്തണം എന്നും അമൃത പറയുന്നു. ജയയുടെ മറ്റൊരു അനന്തരവളായ ദീപയും ഇതു തന്നെയാണു പറഞ്ഞിരുന്നത്.

[GADS]
Saturday 17 Dec 2016 03.11 PM
YOU MAY BE INTERESTED
TRENDING NOW