Thursday, December 14, 2017 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 16 Dec 2016 05.43 PM

ആട്ടിന്‍ കാഷ്ഠം,​ ബിയര്‍, തേന്‍, വേവിച്ച ഗോതമ്പ്.... മുടിവളരാന്‍ ഒരു കിടിലന്‍ മാര്‍ഗം

uploads/news/2016/12/61347/beer.jpg

സമൃദ്ധമായ മുടി ഇഷ്ടമില്ലാത്തവരായി ആരുണ്ട്. ചിലര്‍ക്ക് ഇതു പാരമ്പര്യമാകാം. എന്നാല്‍ എല്ലാവര്‍ക്കും അങ്ങനെ ജന്മാന ലഭിക്കണം എന്നില്ല. പക്ഷേ ചില പ്രത്യേക ഔഷധ പ്രയോഗത്തിലൂടെ മുടിയുടെ ഓജസും തേജസും വീണ്ടെടുത്ത് മുടിയുടെ നീളം വര്‍ധിപ്പിക്കാന്‍ കഴിയും എന്ന് നാട്ടുവൈദ്യങ്ങള്‍ പറയുന്നു. അത്തരം ചില മാര്‍ഗങ്ങള്‍ നോക്കു...

മുടികൊഴിച്ചിലിനും സമൃദ്ധമായി മുടി വളരാനും ഗൃഹൗഷധികള്‍ പ്രാചീനകാലം മുതല്‍ പ്രയോഗത്തിലുണ്ട്. ഈജിപ്തില്‍ തലമുറകളായി ഉപയോഗിച്ചുവരുന്ന ഒരു ഔഷധയോഗം മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുമെന്ന് പറയുന്നു. ആട്ടിന്‍കാഷ്ടം, തേന്‍, ബിയര്‍, വേവിച്ച ഗോതമ്പ് എന്നിവ അരച്ച് യോജിപ്പിച്ച് തലയോട്ടിയില്‍ തേച്ചിരിക്കുക. തലയോട്ടിയിലെ രക്തപ്രവാഹം കൂടുകയും സമൃദ്ധമായി മുടി വളരുകയും ചെയ്യുമെന്നാണ് ഇതിന്റെ പുറകിലുള്ള വിശ്വാസം.

ചീരയുടെ ഇല ഈജിപ്തുകാര്‍ മുടി വളരാനുള്ള ഔഷധമായി ഉപയോഗിച്ചിരുന്നു. ചീരയുടെ ഇല ചെറുതായി അരിഞ്ഞ് അരച്ചു തലയില്‍ തേച്ചിരുന്നാല്‍ മുടി വളരുമെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. മാത്രമല്ല, കഷണ്ടിയില്‍ മുടിയുണ്ടാകാന്‍ പല രാജ്യങ്ങളിലും ഇപ്പോഴും ഇത് ചെയ്യുന്നുണ്ട്.

താരന്‍ അകറ്റാം

താരന്‍ മുടി കൊഴിച്ചിലിന് കാരണമാകാം. താരന്‍ ഇല്ലാതാക്കാന്‍ ശുദ്ധമായ വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയോട്ടിയില്‍ പുരട്ടി ഒരു കോട്ടണ്‍ തുണികൊണ്ട് കെട്ടി രാത്രി കിടന്നുറങ്ങുക. രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു ചെറുനാരങ്ങ മുറിച്ച് നീര് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ആഴ്ചയില്‍ രണ്ടു ദിവസം ഇങ്ങനെ ചെയ്യണം. താരന് പരിഹാരമാകും.

Ads by Google
Friday 16 Dec 2016 05.43 PM
YOU MAY BE INTERESTED
TRENDING NOW