Friday, September 21, 2018 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 16 Dec 2016 02.13 PM

ഞാന്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദികള്‍ ആ മൂന്ന് പേര്‍ ; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ശ്രീകുമാരന്‍ തമ്പി

uploads/news/2016/12/61313/sreekumaran-thampy.jpg

സംവിധായകന്‍, കവി, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ തുടങ്ങി മലയാള സിനിമയ്ക്ക് അനേകം സംഭാവനകള്‍ നല്‍കിയിട്ടുള്ള ശ്രീകുമാരന്‍ തമ്പി രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ തുറന്നടിച്ച് രംഗത്ത്. താന്‍ ആത്മഹത്യചെയ്താല്‍ ഉത്തരവാദികള്‍ രാഷ്​‍്ര​ടീയ രംഗത്തുളള മൂന്നു പേരായിരിക്കുമെന്ന ശ്രീകുമാരന്‍ തമ്പിയുടെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവും എഴുത്തുകാരിയുമായ കെ ആര്‍ മീരയാണ്.

കോണ്‍ഗ്രസ് അനുകൂല ചാനലായ ജയ്ഹിന്ദ് ടി.വി.യെ ചൂണ്ടിക്കാട്ടി അവര്‍ തരാനുള്ള സാമ്പത്തിക കുടിശ്ശികയുടെ കാര്യത്തില്‍ വി.എം സുധീരന്‍, എം.എം ഹസന്‍, മാധ്യമപ്രവര്‍ത്തകന്‍ കെ.പി മോഹനന്‍ എന്നിവരായിരിക്കും തന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികള്‍ എന്ന രീതിയില്‍ എഴുതിയ ഒരു കത്തിനെ കുറിച്ചാണ് മീര പരാമര്‍ശിച്ചിരിക്കുന്നത്. ‘മലയാളം’ വാരികയില്‍ കെ ആര്‍ മീര എഴുതിയ ലേഖനത്തിലാണ് ശ്രീകുമാരന്‍ തമ്പി എഴുതിവെച്ച കത്തിനെ കുറിച്ച് സൂചിപ്പിക്കുന്നത്.

കെ പി സിസി പ്രസിഡന്റ് വിഎം സുധീരനാണ് ശ്രീകുമാരന്‍ തമ്പി കത്തെഴുതിയത്. ചാനലില്‍ തന്റെ പരമ്പര പ്രക്ഷേപണം ചെയ്ത വകയില്‍ 26,96,640 രൂപ തരാനുണ്ടെന്നും ഇക്കാര്യത്തില്‍ തരാനുളള തുക ചൂണ്ടിക്കാട്ടി പല തവണ ഞാനയച്ച കത്തുകള്‍ക്ക് മറുപടി അയക്കാനുളള മര്യാദപോലും കാണിച്ചില്ലെന്നും പറയുന്നു. വര്‍ഷങ്ങളായി ഞാന്‍ താങ്കള്‍ക്കും എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ക്കും ഇത് സംബന്ധിച്ച പരാതി അയക്കുന്നു.

ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങിയാണ് ഞാന്‍ ഈ പരമ്പര നിര്‍മ്മിച്ചത്. ഇന്നുവരെയുളള എന്റെ ജീവിതത്തില്‍ ഞാന്‍ ആര്‍ക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് എനിക്ക് പണം തന്നവര്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാല്‍ ആ നിമിഷം ഞാന്‍ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ വി.എം സുധീരന്‍,എം.എം ഹസന്‍,കെ.പി മോഹനന്‍ എന്നിവരായിരിക്കും ഉത്തരവാദികള്‍ എന്നാണ് കത്തില്‍ പറയുന്നത്.

മലയാളത്തില്‍ 3000 ത്തിലേറെ ഗാനങ്ങള്‍ രചിക്കുകയും 85 സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും 29 സിനിമകള്‍ സംവിധാനം ചെയ്യുകയും 42 ഡോക്യുമെന്ററികളും 13 പരമ്പരകളും നിര്‍മ്മിച്ച് സംവിധാനം ചെയ്യുകയും ചെയ്ത മലയാളിയാണ് ശ്രീകുമാരന്‍ തമ്പി. 20 ഓളം പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. കിട്ടാനുള്ള പണത്തിനായി 72ാം വയസ്സിലും യാചിക്കേണ്ട അവസ്ഥയില്‍ നാം അദ്ദേഹത്തെ എത്തിച്ചെന്നും പറയുന്നു. അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും വിറ്റ് പണം കൊയ്യുന്ന ചാനലുകളും എഫ് എമ്മുകളും വിചാരിച്ചാല്‍ അദ്ദേഹത്തിന് കോടീശ്വരനാവാമെന്നും മീര ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.

Ads by Google
Friday 16 Dec 2016 02.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW