Saturday, February 25, 2017 Last Updated 13 Min 27 Sec ago English Edition
Todays E paper
Wednesday 14 Dec 2016 05.55 PM

അടങ്ങാത്ത ആഗ്രഹങ്ങളായിരുന്നു അത്, നിയന്ത്രിക്കാന്‍ സാധിക്കാത്ത കൊതികള്‍: ജയലളിതയുടെ ചില സ്വകാര്യ രഹസ്യങ്ങള്‍

uploads/news/2016/12/60689/jaya-three.jpg

ചെന്നൈ: ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇതിനിടയില്‍ അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള കഥകള്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്ത പോലെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കര്‍ണ്ണാടകയിലെ കോടതിയില്‍ ഉണ്ടായിരുന്ന അവരുടെ സ്വകാര്യ സമ്പാദ്യത്തേക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ഇപ്പോഴും അത്ഭുതമാണ്.

uploads/news/2016/12/60689/jaya-one.jpg

ജയലളിതയുടെതായി 10,500 സാരികളാണു കര്‍ണ്ണാടക കോടതിയില്‍ ഉള്ളത്. ഇത് വെറും ഒരു സാരിക്കഥയല്ല അവര്‍ക്ക്. അടങ്ങാത്ത ആഗ്രഹം കൂടിയാണ്. ഷോപ്പിങ് ഭ്രമത്തിന് അടിമയായിരുന്നു ജയ എന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സുദങ്കന്‍ പറയുന്നു. എന്നാല്‍ ഈ ഭ്രമം തുടങ്ങിയതു രാഷ്ട്രീയത്തില്‍ ഇറങ്ങിയ കാലത്തൊന്നും ആയിരുന്നില്ല. അതിനും മുമ്പേ തുടങ്ങിയതാണ്.
uploads/news/2016/12/60689/jaya-two.jpg

സാരികളോടായിരുന്നു ജയയ്ക്ക് ഏറെ പ്രിയം. ഏതെങ്കിലും കടയില്‍ പോയാല്‍ മൂന്ന്, നാല്, ലക്ഷം രൂപയുടെ വരെ സാരികള്‍ ഇവര്‍ വാങ്ങുമായിരുന്നു. അന്നുമുതല്‍ വാങ്ങിയ സാരികള്‍ ഇവരുടെ വസ്ത്രശേഖരത്തില്‍ ഉണ്ടായിരുന്നു. 10,500 സാരികളില്‍ അന്നുമുതലുള്ളവയും ഉള്‍പ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 1996 ലെ അനധികൃത സ്വത്ത് സമ്പാദന കേസിനു പിന്നാലെ ഇവര്‍ ആഢംബരം പൂര്‍ണ്ണമായും ഉപേക്ഷിച്ചു.
uploads/news/2016/12/60689/jaya-for.jpg

2001 മുതല്‍ ഇവര്‍ പൂര്‍ണ്ണമായും ലളിത ജീവിതമാണു നയിച്ചിരുന്നത്. സാരികളോടു മാത്രമല്ല ചോക്ലയിറ്റുകളോടും ഐസ്‌ക്രീമുളോടും ജയയ്ക്കു കൊതിയായിരുന്നു എന്നും സുദങ്കന്‍ പറയുന്നു. അവസാനം വരെ അവര്‍ക്ക് ഇവയോടു കെതിയുണ്ടായിരുന്നത്രെ. പ്രമേഹത്തിന് അടിമയായിരുന്നു എങ്കിലും ചോക്ലയിറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. ജയലളിത നിയമസഭയില്‍ പോലും ആരും കാണാതെ ചോക്ലയിറ്റ് കഴിക്കുമായിരുന്നു എന്നും പറയുന്നു.
uploads/news/2016/12/60689/jaya-fiv.jpg

ജയലളിതയുടെ മധുരപ്രിയത്തെക്കുറിച്ച് പറയുമ്പോള്‍ മലയാളി നടി ഷീലയുമായി ബന്ധപ്പെട്ട് ഒരു സംഭവമുണ്ട്. ജയലളിതയ്ക്ക് ഫലൂഡ വളരെ ഇഷ്ടമായിരുന്നു. അതും ശരവണായിലെ. ആഗ്രഹമുണ്ട് എങ്കിലും പുറത്ത് പോയി കഴിക്കാന്‍ സാധിക്കുമായിരുന്നില്ല. ഒരിക്കല്‍ വേഷം മാറി പര്‍ദ ഇട്ട് ജയലളിത ഷീലയേയും കൂട്ടി ശരവണയില്‍ പോയി ഫലൂഡ കഴിച്ചത്രെ.

Ads by Google
LATEST NEWS
TRENDING NOW