Monday, May 28, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 12 Dec 2016 02.54 PM

കോര്‍ക്കില്‍ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍

uploads/news/2016/12/60068/cork.jpg

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്കിലുള്ള പ്രമുഖ പ്രവാസി മലയാളി സംഘടനയായ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി 7ന് ശനിയാഴ്ച വൈകുന്നേരം നടത്തപ്പെടുന്നു. കോര്‍ക്കിലും സമീപ കൗണ്ടികളിലും ഉള്ള എല്ലാ മലയാളികളെയും ഉള്‍പ്പെടുത്തി കൊണ്ടാണ് ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ജനുവരി 7ന് ശനിയാഴ്ച വൈകുന്നേരം 5.30 മണിക്ക് കോര്‍ക്കിലെ ടോഗര്‍ ഹര്‍ലിങ് ക്ലബ്ബില്‍ വച്ചാണ് ആഘോഷപരിപാടികള്‍ നടത്തുന്നത്. സഹാറ ഡാന്‍സേര്‍സ് അവതരിപ്പിക്കുന്ന അറേബ്യന്‍ ബെല്ലി ഡാന്‍സ്, സ്‌റ്റെപ്പ്ഇന്‍ഔട്ട് അവതരിപ്പിക്കുന്ന ബോളിവുഡ് ഡാന്‍സ്, ക്രിസ്മസ് കരോള്‍ ലൈവ് മ്യൂസിക്, ഐറിഷ് ഫ്യൂഷന്‍ ഡാന്‍സ്, ഡബ്ലിന്‍ റോയല്‍ കേറ്റേര്‍സ് തയ്യാറാക്കുന്ന വിഭവസമൃദ്ധമായ ഡിന്നര്‍ എന്നിങ്ങനെ വൈവിധ്യമായ പരിപാടികളുടെ നിറക്കൂട്ടായി മാറുന്ന ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുന്നു. പരിപാടിയുടെ ടിക്കറ്റ് കോര്‍ക്കിലുള്ള സ്‌പൈസ് ടൗണ്‍ സൂപ്പര്‍ മാര്‍ക്കെറ്റില്‍ ലഭിക്കുന്നതാണ്. അശ്വിന്‍ ഫ്രാന്‍സിസ് അറിയിച്ചതാണ് ഇത്.

വിശദ വിവരങ്ങള്‍ക്ക് : സഞ്ജിത് 0877731879, അനീഷ് 0876732365

വാര്‍ത്ത അയച്ചത് : രാജന്‍ വി

Ads by Google
Monday 12 Dec 2016 02.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW