Sunday, October 22, 2017 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 11 Dec 2016 03.24 PM

ജയലളിതയെ ആരോ അപകടപ്പെടുത്തിയതാണ്; ഗുരുതര ആരോപണവുമായി തമിഴ് നടന്‍

uploads/news/2016/12/59800/JAYA-2.jpg

ചെന്നൈ: ജയലളിതയുടെ മരണത്തില്‍ കടുത്ത ആരോപണവുമായി തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍. താന്‍ ജയലളിതയെ സന്ദര്‍ശിക്കാന്‍ അപ്പോളോ ആശുപത്രിയില്‍ എത്തിരുന്നു എന്നും എന്നാല്‍ നേരിട്ടു കാണാന്‍ കഴിഞ്ഞില്ല എന്നും പറയുന്നു. അന്ന് അധികൃതര്‍ പറഞ്ഞത് അമ്മ സുഖം പ്രാപിച്ചു വരികയാണ് എന്നും ഉടന്‍ ആശുപത്രി വിടാന്‍ കഴിയും എന്നുമാണ്. ആശുപത്രിയില്‍ ദീര്‍ഘകാലമായി കഴിഞ്ഞിരുന്ന ജയ സ്വന്തമായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും തുടങ്ങി എന്നും ആശുപത്രി അധികൃതരും പാര്‍ട്ടി നേതാക്കളും പറഞ്ഞിരുന്നു.

uploads/news/2016/12/59800/jaya-1.jpg

പിന്നെ എങ്ങനെയാണ് ജയലളിത ഇത്ര പെട്ടന്നു മരിച്ചത്, എന്തുകൊണ്ടാണു ജയലളിതയുടെ ഒരു ചിത്രമോ വീഡിയോയോ പുറത്തുവിടാന്‍ ഒപ്പമുള്ളവര്‍ തയാറാകാത്തത്. ജയലളിതയ്ക്ക് എന്തു സംഭവിച്ചു എന്നതില്‍ ഉടന്‍ അന്വേഷണം വേണം. അവരെ ആരോ അപകടപ്പെടുത്തി എന്നാണു താന്‍ വിശ്വസിക്കുന്നത്. സ്ലോ പോയിസണ്‍ ഭക്ഷണത്തില്‍ കലര്‍ത്തി തന്നെ കൊല്ലാന്‍ ശ്രമിച്ചവരെ ജയലളിത തന്നെ പുറത്താക്കിരുന്നു. ജയലളിത അനാഥയായിരുന്നു, അവര്‍ക്കു വേണ്ടി ശബ്ദിക്കേണ്ടതു നമ്മള്‍ തന്നെയല്ലെ.
Ads by Google

ജയലളിതയുടെ മരണത്തില്‍ സംശയങ്ങള്‍ അനവധിയാണ്. ഇതെല്ലാം അറിഞ്ഞു കൊണ്ടു തനിക്കു സ്വസ്ഥമായി ഉറങ്ങാന്‍ പറ്റുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ മനസു തുറക്കുന്നത്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കന്മാര്‍ക്കു പോലും കാണാന്‍ സാധിക്കാതെ വിധം ജയലളിതയെ തടവിലിട്ടത് എന്തിനാണെന്നും എന്തായിരുന്നു അവരുടെ അസുഖമെന്നും എങ്ങനെയാണ് അവര്‍ കൊല്ലപ്പെട്ടത് എന്നും അടക്കമുള്ള കാര്യങ്ങളില്‍ സത്യസന്ധമായ അന്വേഷണം വേണം എന്നും മന്‍സൂര്‍ അലിഖാന്‍ ആവശ്യപ്പെട്ടു.

[GADS]
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW