Monday, May 01, 2017 Last Updated 18 Min 29 Sec ago English Edition
Todays E paper
Saturday 10 Dec 2016 08.01 PM

ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാതെ ജയലളിത ആ ശവമഞ്ചത്തിനരികെ നിന്നത് മണിക്കൂറുകള്‍, വേശ്യയെന്നു പോലും അവര്‍ ജയയെ വിളിച്ചു

uploads/news/2016/12/59544/mj4.jpg

ആ മരണവാര്‍ത്ത ജയലളിതയെ ഏറെ തളര്‍ത്തി, എങ്കിലും വിവരം അറിഞ്ഞ് എം ജി ആറിന്റെ വസതിയായ രാമാവരത്തേയ്ക്കു പോകാതിരിക്കാന്‍ ജയയ്ക്കു കഴിയുമായിരുന്നില്ല. വളരെ വേഗത്തില്‍ അവിടെ എത്തിയ അവരെ വീട്ടില്‍ കയറാന്‍ പോലും ജാനകി രാമചന്ദ്രന്റെ ആളുകള്‍ സമ്മതിച്ചില്ല. ഒരു വിധത്തില്‍ അവര്‍ അവിടെ കയറിപ്പറ്റിയപ്പോഴേയ്ക്കും പ്രാണനായകന്റെ മൃതദേഹം ഒരു നോക്കു കാണാന്‍ അനുവദിക്കാതെ രാജാജി ഹാളിലേയ്ക്കു പിന്‍വാതിലില്‍ കൂടി അവര്‍ കൊണ്ടു പോയിരുന്നു.

uploads/news/2016/12/59544/mj3.jpg

എന്നാല്‍ കാണാതെ മടങ്ങാന്‍ അവര്‍ തയാറായിരുന്നില്ല. ജയയ്ക്ക് എം ജി ആറിന്റെ മൃതദേഹത്തിനു സമീപം നിന്നേ മതിയാകുമായിരുന്നുള്ളു. വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തില്‍ നിരവധി പേരുദോഷങ്ങളും കുത്തുവാക്കുകളും അവര്‍ക്കു കേള്‍ക്കേണ്ടി വന്നിരുന്നു. മാത്രമല്ല അത്ര നിസാരമായി തള്ളിക്കളയാന്‍ കഴിയുന്നതായിരുന്നില്ല ജയയ്ക്ക് ആ ബന്ധം. രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തിനു സമീപം എത്തിപെടാന്‍ ജയ നന്നേ പണിപ്പെട്ടു. ജീവിച്ചിരുന്ന കാലത്ത് ഏതു പ്രതിബന്ധങ്ങളെയും മറികടന്ന് എത്ര വലിയ തടസങ്ങളേയും പിന്നിലാക്കി അണ്ണന്റെ അരികില്‍ എത്തിരുന്നു അമ്മുവിന് അപ്പോള്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചതിലും അധികം പ്രതികൂലമായിരുന്നു.
uploads/news/2016/12/59544/mj-1.jpg

തനിക്കു മുമ്പില്‍ ഉയര്‍ന്ന തടസങ്ങളും പ്രതിബന്ധങ്ങളും ഒരു വിധത്തില്‍ മറി കടന്ന് അവര്‍ എം ജി ആറിന്റെ ശവമഞ്ചത്തിന്റെ തലയ്ക്കല്‍ തന്നെ നിലയുറപ്പിച്ചു. ഒരു തുള്ളി കണ്ണീര്‍ പൊഴിക്കാതെ. ഒന്നു വിങ്ങിപൊട്ടാതെ. ഒരു പ്രതിമ പോലെ. 13 മണീക്കൂര്‍ വരെ അവര്‍ ഈ നില്‍പ്പ് തുടര്‍ന്നു. ഇതിനിടയില്‍ ജയലളിതയുടെ ശരീരത്തില്‍ പിന്നുകൊണ്ടു പോലും ചുറ്റുനിന്നവര്‍ കൂത്തി മുറിവേല്‍പ്പിച്ചു. എന്നിട്ടും ജയ അനങ്ങിയില്ല. ഒരു പക്ഷേ ഹൃദയം കല്ലാക്കിയായിരിക്കണം അവര്‍ ആ നിമിഷങ്ങള്‍ തള്ളിനീക്കിയത്. രണ്ടു ദിവസം അവര്‍ എം ജി ആറിന്റ സമീപം നിന്നിരുന്നു.
Ads by Google

ആദ്യത്തെ ദിവസം എതിര്‍പ്പുകളെ അവഗണിച്ച് ജയ 13 മണിക്കൂര്‍ നിന്നു. രണ്ടാം ദിവസം 8 മണിക്കൂറും. ഈ സമയമത്രയും അവര്‍ക്കു നേരിടേണ്ടി വന്നതു കടുത്ത വെല്ലുവിളികളും എതിര്‍പ്പുകളുമായിരുന്നു. എന്നാല്‍ എം ജി ആറിന്റെ മൃതദേഹവുമായി മറീന ബിച്ചിലേയ്ക്കു പുറപ്പെട്ട വാനില്‍ കയറാന്‍ ശ്രമിച്ച ജയലളിതയെ എം എല്‍ എയായിരുന്നു കെ പി രാമലിംഗവും എം ജി ആറിന്റെ ഭാര്യ ജാനകിയുടെ സഹോദരപുത്രനും കൂടി വേശ്യയെന്നു വിളിച്ച് അപമാനിച്ചു. ശേഷം തള്ളിതാഴെയിടുകയും കരണത്തടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ജനക്കൂട്ടത്തിനു മധ്യ അപമാനിക്കപ്പെട്ട അവര്‍ ഒടുവില്‍ പിന്തിരിഞ്ഞു പോകുകയായിരുന്നു.
uploads/news/2016/12/59544/mj-2.jpg

[GADS]
LATEST NEWS
TRENDING NOW