Friday, September 22, 2017 Last Updated 21 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 10 Dec 2016 03.18 PM

ഗൗതമി ബി ജെ പിയിലേയ്ക്ക്, കമലുമായി പിരിഞ്ഞതിനു പിന്നില്‍ രാഷ്ട്രീയ മോഹം?

uploads/news/2016/12/59507/gwthmi.jpg

ജയലളിത മരിച്ചതിനു പിന്നാലെ തമിഴ്‌നാട്ടില്‍ ഉടലെടുത്ത രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനായി ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ മത്സരം തുടങ്ങിക്കഴിഞ്ഞു. ജയലളിതയുടെ അഭാവത്തില്‍ ശശികല നിയന്ത്രിക്കുന്ന എഐഎഡിഎംകെ ബി ജെ പിയുമായി അടുക്കുമോ എന്ന് ഉറ്റുനോക്കുകയാണു ദേശിയ രാഷ്ട്രീയം. ഇതിനിടയില്‍ നടി ഗൗതമി ബിജെപിയിലേയ്‌ക്കെന്നു സൂചന. ജയലളിത മരിച്ചതില്‍ ദുരൂഹതയുണ്ടെന്നും എന്തുകൊണ്ടാണു കാര്യങ്ങള്‍ക്ക് ഇത്ര രഹസ്യസ്വഭവം സൂക്ഷിക്കുന്നത് എന്നും സൂചിപ്പിച്ചുകൊണ്ട് ഇക്കാര്യങ്ങളില്‍ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചത് ചര്‍ച്ചയായിരുന്നു.

ഇതിനിടയിലാണ് ഗൗതമി ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു എന്ന് ദേശിയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയലളിതയുടെ മരണശേഷം തമിഴ്‌നാട്ടില്‍ നിലവില്‍ മികച്ചൊരു വനിത നേതാവില്ല. ബി ജെ പി അത്ര നല്ല അവസ്ഥയിലുമല്ല. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഏറെ ആരാധകരുള്ള ഗൗതമിയെ സംസ്ഥാനത്തെ ബി ജെ പി യുടെ മുഖമായി ഉയര്‍ത്തിക്കാട്ടിയാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് കേന്ദ്ര നേതൃത്വം കരുതുന്നു. കമലുമായി പിരിഞ്ഞതിനു ശേഷം ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനേയും സന്ദര്‍ശിച്ചിരുന്നു. അന്ന് ഈ സന്ദര്‍ശനത്തിനു കാര്യമായ രാഷ്ട്രീയ പ്രധാന്യം ആരും നല്‍കിരുന്നില്ല.

uploads/news/2016/12/59507/gow-2.jpg

തമിഴ്‌നാട്ടിലെ ബി ജെ പി രാഷ്ട്രീയത്തില്‍ പ്രധാനമന്ത്രി നേരിട്ടാണ് ഇടപെടുന്നത്. തലയെടുപ്പുള്ള ഒരു നേതാവിനെയാണു ബിജെപി തേടിരുന്നു. അന്വേഷണം രജനി കാന്തില്‍ എത്തി എങ്കിലും രജനി ഉള്‍പ്പെടെയുള്ള താരങ്ങളാരും ബി ജെ പിയില്‍ ചേരാന്‍ തയാറായില്ല. ഈ സാഹചര്യത്തില്‍ ഗൗതമിയ കേന്ദ്രബിന്ദുവാക്കി 2019 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടല്‍ വലിയ നേട്ടം ഉണ്ടാകും എന്നാണു ബി ജെ പിയുടെ പ്രതീക്ഷ.
Ads by Google

ഗൗതമി കമലുമായുള്ള ബന്ധം ഉപേക്ഷിച്ചതു ബി ജെ പിയില്‍ ചേരനാണ് എന്ന് ഇപ്പോള്‍ തമിഴ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 13 വര്‍ഷത്തെ ദാമ്പത്യത്തിനായിരുന്നു ഇതോടെ അവസാനമായത്. വേര്‍പിരിയാന്‍ കാരണം, കമലഹാസന്റെ മകള്‍ ശ്രുതിഹാസനുമായി ഗൗതമിക്കുണ്ടായിരുന്ന പ്രശ്‌നങ്ങളാണ് എന്നും കമലിന് മറ്റൊരു നടിയുമായുള്ള ബന്ധമുണ്ട് എന്നുമൊക്കെ ആ സമയത്ത് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഗൗതമിയുടെ രാഷ്ട്രീയ മോഹമാണു വേര്‍പിരിയിലില്‍ കലാശിച്ചത് എന്ന് ഇപ്പോള്‍ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

[GADS]
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW