Wednesday, September 06, 2017 Last Updated 19 Min 4 Sec ago English Edition
Todays E paper
Saturday 10 Dec 2016 12.42 PM

എന്താണ് മഹാഭാഗ്യയോഗം, ഭാഗ്യയോഗം, നിര്‍ഭാഗ്യയോഗം?

സംശയ നിവാരണം
uploads/news/2016/12/59490/askastrolgr101216.jpg

പുരുഷനാണെങ്കില്‍ സൂര്യനും ചന്ദ്രനും പുരുഷരാശിയില്‍ നില്‍ക്കുകയും ജനിക്കുന്ന ലഗ്നം പുരുഷരാശിയായി വരികയും ജനിക്കുന്നത് പകലായിരിക്കുകയും ചെയ്താല്‍ പുരുഷന് മഹാഭാഗ്യമുണ്ടെന്ന് പറയാം.

ചോദ്യം: എന്താണ് മഹാഭാഗ്യയോഗം, ഭാഗ്യയോഗം, നിര്‍ഭാഗ്യയോഗം എന്നൊന്ന് വിശദീകരിക്കാമോ?
രാധാകൃഷ്ണന്‍ ,കാന്തല്ലൂര്‍

ഉത്തരം: രാശികളും ഗ്രഹങ്ങളും പ്രത്യേക രീതിയില്‍ ചേര്‍ന്നുവരുമ്പോള്‍ ഉണ്ടാകാവുന്ന ഫലങ്ങള്‍ക്കാണ് യോഗങ്ങള്‍ എന്നു പറയുന്നത്. ആയുസ്സ് നോക്കുന്നതുപോലെ പ്രധാനമാണ് ഗ്രഹനിലയില്‍ ഭാഗ്യമുണ്ടോയെന്ന് നോക്കുന്നതും.

മഹാഭാഗ്യയോഗം


ഗ്രഹനിലയില്‍ മേടംതൊട്ട് മീനംവരെ പന്ത്രണ്ട് രാശികളാണല്ലോ? ഇവയെ പുരുഷ (ഓജ) രാശികളെന്നും സ്ത്രീ (യുഗ്മ) രാശികളെന്നും വേര്‍തിരിച്ചിട്ടുണ്ട്.

മേടം തൊട്ട് ഒന്നിടവിട്ട രാശികള്‍ പുരുഷരാശികളും ഇടവം തൊട്ട് ഒന്നിടവിട്ട രാശികള്‍ സ്ത്രീ രാശികളുമാണ്. മഹാഭാഗ്യയോഗം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമായി നിര്‍വചിച്ചു കാണുന്നു.

പുരുഷനാണെങ്കില്‍ സൂര്യനും ചന്ദ്രനും പുരുഷരാശിയില്‍ നില്‍ക്കുകയും ജനിക്കുന്ന ലഗ്നം പുരുഷരാശിയായി വരികയും ജനിക്കുന്നത് പകലായിരിക്കുകയും ചെയ്താല്‍ പുരുഷന് മഹാഭാഗ്യമുണ്ടെന്ന് പറയാം.

സ്ത്രീയാണെങ്കില്‍ സൂര്യനും ചന്ദ്രനും സ്ത്രീ രാശികളില്‍ (യുഗ്മ) നില്‍ക്കുകയും ജനിക്കുന്ന ലഗ്നം സ്ത്രീ രാശിയായിരിക്കുകയും ജനിക്കുന്നത് രാത്രിയിലായിരിക്കുകയും ചെയ്താല്‍ ആ സ്ത്രീക്ക് മഹാഭാഗ്യയോഗമുണ്ട്.

ഇങ്ങനെ ജനിക്കുന്നവര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരും ധനവും വീടും വാഹനവും സുഖവും ആരോഗ്യവും ദീര്‍ഘായുസ്സും ഉള്ളവരായിരിക്കും.

ഭാഗ്യയോഗം


ഭാഗ്യാധിപന്‍ ഇഷ്ടരാശിയില്‍ ഉച്ചത്തിലോ, സ്വക്ഷേത്രത്തിലോ നില്‍ക്കണം. ഭാഗ്യസ്ഥാനത്ത് ഭാഗ്യാധിപനും ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികള്‍ ഉണ്ടായിരിക്കുകയും പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഭാഗ്യയോഗമായി.

നിര്‍ഭാഗ്യയോഗം


ഒന്‍പതാം ഭാവാധിപന്‍ പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികളോടുകൂടി 6, 8, 12 ഈ അനിഷ്ട സ്ഥാനങ്ങളില്‍ എവിടെങ്കിലും നില്‍ക്കുകയും 9-ാം ഭാവത്തില്‍ ശുഭഗ്രഹസ്ഥിതിയോ, ശുഭവീക്ഷണമോ ഇല്ലാതിരിക്കുകയും ചെയ്താല്‍ അതാണ് നിര്‍ഭാഗ്യയോഗം. ഒന്‍പതാം ഭാവാധിപനും ഭാവത്തിനും പാപമദ്ധ്യസ്ഥിതി വരുന്നതും നല്ലതല്ല.

വാസ്തു

ചോദ്യം: രണ്ടുനില വീടിന്റെ മുകളിലത്തെ നിലയില്‍ പ്രാര്‍ത്ഥന മുറി വരുന്നതില്‍ ദോഷമുണ്ടോ?
ബാലചന്ദ്രന്‍ ,ബോംബെ

ഉത്തരം: താഴത്തെ നിലയില്‍ സ്ഥല സൗകര്യം കുറവുണ്ടെങ്കില്‍ മുകളിലെ നിലയില്‍ പ്രാര്‍ത്ഥന മുറി വരുന്നതില്‍ ദോഷമില്ല.വിളക്കു കത്തിക്കുന്നതും, പൂജ ചെയ്യുന്നതുമെല്ലാം ഭൂമി സ്പര്‍ശത്തോടുകൂടി ചെയ്യുന്നത് നല്ലതായതുകൊണ്ടാണ് താഴെ നിലയില്‍ കൂടുതല്‍ നല്ലതെന്ന് പറയുന്നത്. പഴയകാലത്ത് രണ്ടാംനിലയില്‍ കുടുംബധര്‍മ്മദൈവത്തെ പീഠം സ്ഥാപിച്ച് ആചരിച്ചിരുന്നു.

ബാബുനായര്‍, പാലാ

Ads by Google
TRENDING NOW