Tuesday, December 12, 2017 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 09 Dec 2016 06.29 PM

കോര്‍പ്പറേഷനിലേയ്ക്ക് തൂപ്പുജോലിക്കായി അപേക്ഷിച്ചത് ഒരു ലക്ഷത്തില്‍ അധികം പേര്‍; ബഹുഭൂരിപക്ഷവും എം ബി എക്കാരും ബി ടെക്കുകാരും

uploads/news/2016/12/59270/swpar.jpg

അലഹബാദ്: അലഹബാദ് മുന്‍സിപ്പാല്‍ കോര്‍പ്പറേഷനിലേയ്ക്കു തൂപ്പുജോലിക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ ലഭിച്ചതു ഒരു ലക്ഷത്തില്‍ അധികം അപേക്ഷകള്‍. 119 തൂപ്പു ജോലിക്കാരെ എടുക്കാന്‍ വേണ്ടിയായിരുന്നു അപേക്ഷ ക്ഷണിച്ചത്. ലഭിച്ച അപേക്ഷകളാകട്ടെ ഒരു ലക്ഷത്തില്‍ അധികവും. അതില്‍ തന്നെ ഏറ്റവും ഞെട്ടിക്കുന്ന കാര്യം അപേക്ഷകരില്‍ ബഹുഭൂരിപക്ഷവും എം ബി എക്കാരും ബിടെക്കുകരുമാണ് എന്നതാണ്. അതായത് ഇത്രയധികം പ്രഫഷണല്‍ ബിരുദധാരികള്‍ തൊഴില്‍ രഹിതരായി നില്‍ക്കുന്നു എന്നതും വെല്ലുവിളി ഉയര്‍ത്തുന്ന വസ്തുതയാണ്.

കരാറടിസ്ഥാനത്തിലാണു തൂപ്പുകാരുടെ നിയമനം. ഹിന്ദി എഴുതാനും വായിക്കാനും അറിയാവുന്നവര്‍ ജോലിക്ക് അപേക്ഷിക്കണം എന്നായിരുന്നു കോര്‍പ്പറേഷന്റെ വിജ്ഞാപനം. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിലായി നൂറോളം ഒഴിവുകള്‍ വേറേയും ഉണ്ട്.

Ads by Google

തൂപ്പുകാരാകാന്‍ അപേക്ഷിച്ചവരില്‍ വിദ്യാഭ്യാസ യോഗ്യത കണ്ടാണ് അധികൃതര്‍ ഞെട്ടിയത്. എങ്ങനെ പരീക്ഷ നടത്തി ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കും എന്ന കാര്യമാണ് അധികൃതരെ കുഴക്കിരിക്കുന്നത്. ദിവസവും 250 വീതം അപേക്ഷകര്‍ക്കാണ് ഇപ്പോള്‍ പരീക്ഷ നടത്തുന്നത്. ഇങ്ങനെയാണെങ്കില്‍ നടപടി പൂര്‍ത്തിയാകാന്‍ കുറഞ്ഞത് രണ്ടു വര്‍ഷം എങ്കിലും വേണ്ടിവരും. പ്രഫഷണല്‍ ബിരുദമുണ്ടായിട്ടും ജോലി ലഭിക്കാതെ ഇത്രയധികം യുവാക്കള്‍ ഉണ്ട് എന്നത് അമ്പരപ്പിക്കുന്ന വസ്തുത തന്നെയാണ്.

[GADS]
Friday 09 Dec 2016 06.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW