Thursday, December 07, 2017 Last Updated 23 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 09 Dec 2016 03.22 PM

കോടതി പിടിച്ചെടുത്ത ജയലളിതയുടെ കോടിക്കണക്കിനു വരുന്ന സമ്പാദ്യങ്ങള്‍ ഇനി എന്ത് ചെയ്യും?

uploads/news/2016/12/59247/jaya-1.jpg

അനധികൃത സ്വത്ത് സമ്പാദനകേസില്‍ ജയലളിത കേസില്‍ നിന്ന് ഒഴിവായി എങ്കിലും കോടതി പിടിച്ചെടുത്ത സമ്പാദ്യം സംബന്ധിച്ച് ആശങ്ക തുടരുകയാണ്. 10,500 സാരികള്‍, 750 ജോഡി ചെരുപ്പുകള്‍, 500 വൈന്‍ ാസ് എന്നിവയാണു കര്‍ണ്ണാടക കോടതിയുടെ കസ്റ്റഡിയില്‍ ഉള്ളത്. 1996 ല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത സമ്പാദ്യങ്ങള്‍ നിലവില്‍ കര്‍ണ്ണാടക പേ ാലീസിന്റെ സുരക്ഷയില്‍ സിറ്റി സിവില്‍ കോടതിയിലാണു സൂക്ഷിച്ചിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് പുറത്തിറങ്ങിയാല്‍ മാത്രമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളു.

ജയലളിത മരിച്ചതോടെ കോടതിയിയുടെ കസ്റ്റഡിയിലുള്ള സമ്പാദ്യങ്ങള്‍ വിട്ടു നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിടും എന്നാണു പാര്‍ട്ടി നേതാക്കള്‍ കരുതുന്നത്. ജയലളിതയുടെ ഓര്‍മ്മയ്ക്കായി നിര്‍മിക്കപ്പെട്ട മ്യൂസിയത്തില്‍ ഇതു പ്രദര്‍ശിപ്പിക്കാം എന്നു പാര്‍ട്ടി നേതൃത്വം കരുതുന്നു. ഈ കേസില്‍ 2017ല്‍ ആയിരിക്കും കോടതി വിധി. കേസില്‍ ഒന്നിലതികം കുറ്റരോപിതര്‍ ഉണ്ടെങ്കില്‍ വിചാരണ തുടരുമെന്നു പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ബിവി ആചര്യ പറഞ്ഞു. ജയലളിത മരിച്ച സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് സുപ്രീം കോടതിയ്ക്ക് മെമ്മോ അയക്കും എന്ന് ആചാര്യ വ്യക്തമാക്കി.

uploads/news/2016/12/59247/jaya2.jpg

കേസില്‍ ജയലളിത കുറ്റക്കാരിയാണെന്നു കണ്ടെത്തിയാല്‍ സമ്പാദ്യം ജെപ്തി ചെയ്ത് തമിഴ്‌നാട് സര്‍ക്കാരിനു കൈമാറും. കേസില്‍ സുപ്രീം കോടതി ജയയെ കുറ്റവിമുതയാക്കിയാല്‍ സമ്പാദ്യം തമിഴ്‌നാട്ടിലെ അവകാശികള്‍ക്കു കൈമാറുമെന്നും കര്‍ണ്ണാടക അഡീഷ്ണല്‍ അഡ്വക്ക്റ്റ് ജനറല്‍ എ എസ് പൊന്നണ്ണ വ്യക്തമാക്കി. പിടിച്ചെടുത്ത സ്വത്തുക്കള്‍ കര്‍ണ്ണാടക പോലീസിന്റെ സംരക്ഷണയില്‍ രണ്ട് ഇടങ്ങളിലായി സൂക്ഷിച്ചിരിക്കുകയാണ്. അനധികൃത സ്വത്തുസമ്പാദന കേസ് തമിഴ്‌നാട്ടില്‍ നിന്നു കര്‍ണ്ണാടകയിലേയ്ക്കു മാറ്റിയതിനെ തുടര്‍ന്ന് 2002 ലാണ് ആദായ നികുതി വകുപ്പ് ഈസ്വത്തുക്കള്‍ കര്‍ണ്ണാടകയ്ക്കു കൈമാറി.
Ads by Google

ജയലളിതയില്‍ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത 21. 28 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ 3.5 കോടി രൂപ, 3. 12 കോടിയുടെ വെള്ളി ഉല്‍പ്പന്നങ്ങള്‍. കോടികളുടെ വജ്രാഭരണങ്ങള്‍, വെള്ളിയില്‍ നിര്‍മിച്ച വാള്‍, എന്നിവ ട്രഷറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതിയുടെ ഉത്തരവ് വന്ന ശേഷം മാത്രമായിരിക്കും സ്വത്തുക്കളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകു.

[GADS]
Ads by Google
LATEST NEWS
TRENDING NOW