Tuesday, January 10, 2017 Last Updated 25 Min 25 Sec ago English Edition
Todays E paper
Thursday 08 Dec 2016 08.50 PM

മരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് ജയലളിത വില്‍പത്രം തയാറാക്കിയിരുന്നു? ഇനി സ്വത്തുക്കള്‍ ആര്‍ക്ക്

uploads/news/2016/12/58983/jya-8.jpg

ജയലളിത മരിച്ചതിനെ തുടര്‍ന്ന് ഇവരുടെ കോടിക്കണക്കിനു സ്വത്തുക്കള്‍ ഇനി ആര്‍ക്കാണ് ലഭിക്കുക എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. വിവാഹിതയല്ലാത്തതിനാലും മക്കള്‍ ഇല്ലാത്തതിനാലും ഇവ ഉറ്റ തോഴിയായിരുന്ന ശശികലയ്ക്ക് വന്നു ചേരും എന്നു കണക്കാക്കുന്നു. എന്നല്‍ തന്റെ സ്വത്തുക്കളുടെ കാര്യത്തില്‍ ജയലളിത മുമ്പേ തീരുമാനം എടുത്തിരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.

uploads/news/2016/12/58983/jaya-3.jpg

മരിക്കുന്നതിനു രണ്ടു വര്‍ഷം മുമ്പ് വില്‍പത്രം തയാറാക്കി വച്ചിരുന്നു എന്നു പറയുന്നു. സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ഈ വില്‍പത്രത്തില്‍ ഉണ്ട് എന്നു പറയുന്നു. ഒരു ട്രെസ്റ്റ് രൂപികരിച്ച് സ്വത്തുവകകള്‍ ആ ട്രെസ്റ്റിനു വരുന്ന രീതിയിലാണു വില്‍പത്രം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച വ്യക്തത വന്നിട്ടില്ല.
uploads/news/2016/12/58983/jaya-6.jpg

ട്രെസ്റ്റിന്റെ തലപ്പത്ത് ഉറ്റ തോഴിയായ ശശികല നടരാജന്‍ ആണെന്നാണു സൂചന. ജയലളിത താമസിച്ചിരുന്ന 24,000 ചതുരശ്ര അടി വരുന്ന പോയസ് ഗാര്‍ഡന്‍ തോഴി ശശികലയുടെ പേരിലാണ് എഴുതി വച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയലളിത നല്‍കിയ വിവരപ്രകാരം ഇവര്‍ക്ക് 117.3 കോടിയുടെ ആസ്തിയുണ്ട്. എന്നാല്‍ ഇതിന്റെ യഥാര്‍ഥ മൂല്യം എത്ര വരും എന്ന് ഇനിയും കണക്കാക്കിട്ടില്ല. സ്വന്തം പേരില്‍ അല്ലാതെയും കോടിക്കണക്കിനു സ്വത്തുക്കള്‍ ഉണ്ട് എന്നും പറയുന്നു.
Advertisement

ഇപ്പോഴത്തെ അവസ്ഥയില്‍ ആ സ്വത്തുക്കള്‍ എല്ലാം അവരുടെ കൈവശം ഇരിക്കാനാണു സാധ്യത. ഇതിനെക്കുറിച്ച് വില്‍പത്രത്തില്‍ സൂചനകള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. ജയലളിതയുടെ സഹോദരന്റെ മക്കള്‍ ഇപ്പോഴും ജീവനോടെ ഉണ്ട്. എന്നാല്‍ സ്വത്തുക്കള്‍ ഇവര്‍ക്കു ലഭിക്കാനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തുന്നു. ശശികലയുടെ മരുമകനും ജയലളിതയുടെ ദത്തുപത്രനുമായ സുധാകരന് സ്വത്തിന്റെ എന്തെങ്കിലും പങ്കു ലഭിക്കുമോ എന്നാ കാര്യത്തിലും തീരുമാനമായിട്ടില്ല.

TRENDING NOW