Tuesday, May 29, 2018 Last Updated 10 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Dec 2016 02.21 PM

സ്‌നേഹിക്കാം നമ്മുടെ കുട്ടികളെ...

uploads/news/2016/12/58655/kidscaringloveing.jpg

ഒന്ന് ശ്രദ്ധിച്ചാല്‍, അവര്‍ക്കായി അല്പസമയം മാറ്റി വച്ചാല്‍ കുട്ടികളെ അടുത്തറിയാനും അവര്‍ക്ക് തണലായി മാറാനും അച്ഛനമ്മമാര്‍ക്ക് സാധിക്കും. രക്ഷിതാക്കളില്‍ നിന്നും ഊര്‍ജ്ജം പകരുന്ന പ്രോത്സാഹനമുണ്ടായാല്‍ കുട്ടികള്‍ക്ക് പഠനത്തിലും ജീവിതത്തിലും മികവ് പുലര്‍ത്താം...

നിനക്കിനിയെങ്കിലും നന്നായിക്കൂടേ... അന്നന്ന് ക്ലാസില്‍ പഠിപ്പിക്കുന്നതൊക്കെ കൃത്യമായി പഠിച്ചുകൂടേ? അടുത്ത വീട്ടിലെ അനന്ദു എന്ത് നന്നായാണ് പഠിക്കുന്നത്. എന്തിനും നിനക്കൊപ്പം കുറെ കൂട്ടുകാരുമുണ്ടല്ലോ. അവര്‍ പറയുന്നതല്ലേ നിനക്ക് വേദവാക്യം.

മക്കള്‍ പഠനത്തില്‍ പിന്നോക്കം പോകുമ്പോള്‍ അച്ഛനമ്മമാര്‍ക്ക് മക്കളെക്കുറിച്ചുണ്ടാകുന്ന ഉത്കണ്ഠയാണിത്. കുട്ടികളെ ശാസിക്കാന്‍ വളരെ എളുപ്പമാണ്.

എന്നാല്‍ അവര്‍ എന്തുകൊണ്ട് പഠനത്തില്‍ പുറകോട്ട് പോകുന്നു, അല്ലെങ്കില്‍ അലസതയിലേക്ക് കൂപ്പു കുത്തുന്നു എന്ന് പല മാതാപിതാക്കളും അന്വേഷിക്കാറില്ല. ഇത്തരം സാഹചര്യങ്ങള്‍ക്ക് എരിവ് കൂട്ടിക്കൊടുക്കുന്നതും മാതാപിതാക്കള്‍ തന്നെയാണ്.

ഇന്നത്തെ തിരക്കേറിയ ജീവിതസാഹചര്യങ്ങള്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ ശ്രദ്ധിക്കാനോ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാനോ കഴിയാറില്ല, ഇത് അവരുടെ പഠനത്തെ മാത്രമല്ല, അവരുടെ വ്യക്തിത്വത്തെയും കാര്യമായി ബാധിക്കും. മാതാപിതാക്കള്‍ മക്കളുടെ അച്ഛനമ്മമാര്‍ മാത്രമല്ല, സുഹൃത്തുക്കളുമാവണം.

പഠനം ഭാരമാകുന്നുണ്ടോ?


മക്കള്‍ സ്‌കൂളില്‍ നിന്നെത്തുമ്പോള്‍ മുതല്‍ അച്ഛനമ്മമാര്‍ പറയും, പോയിരുന്ന പഠിക്ക്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍ നിന്നെ ഞാന്‍ ബാക്കി വെച്ചേക്കില്ല..

കുട്ടികള്‍ പഠിക്കണം, എന്നാല്‍ പഠനത്തോടൊപ്പം അവര്‍ക്ക് വിശ്രമവും അത്യാവശ്യമാണ്. സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്നാല്‍ ട്യൂഷന്‍, ക്ലാസ് മുറിയിലേയും ട്യൂഷന്‍ ക്ലാസിലെയും ഹോംവര്‍ക്കും ഒഴിവാക്കാനാവാത്ത ഒരു ഭാരമാണ്. അതിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ കുട്ടികള്‍ മാനസ്സികമായും ശാരീരികമായും തളരും.

ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് മക്കളെ സഹായിക്കാനാവും. സ്‌കൂളില്‍ നിന്നും മടങ്ങി വരുന്ന കുട്ടി വളരെ അവശതയോടെയാണെന്ന് കണ്ടാല്‍ കുട്ടി വിഷമം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം.

ചില കുട്ടികള്‍ക്ക് പഠിക്കാനുള്ള ഉത്സാഹം നഷ്ടപ്പെടുകയും എപ്പോഴും വിഷാദത്തോടെയിരിക്കുകയും ചെയ്താല്‍ കുട്ടി ക്ഷീണിച്ചിരിക്കുകയാണെന്ന് തിരിച്ചറിയാം. എന്താണ് അവന്‍ അനുഭവിക്കുന്ന പ്രശ്നമെന്ന് ചോദിച്ചറിയുക. പഠനഭാരം അമിതമായാല്‍ വീണ്ടും കുട്ടിയില്‍ സമ്മര്‍ദ്ദമോ അവനെ ശകാരിക്കുകയോ ചെയ്യരുത്.

സ്വഭാവരൂപീകരണം


മാതാപിതാക്കളില്‍ പലരും കുട്ടികളോടുള്ള അമിതവാത്സല്യം മൂലം അവര്‍ ചെയ്യുന്ന തെറ്റു കണ്ടാല്‍ എതിര്‍ക്കാറില്ല. വളരെ ചെറുപ്പത്തില്‍ ഉടലെടുക്കുന്ന നിയന്ത്രണ രേഖകളോ, രീതികളോ ആണ് ഭാവിയില്‍ അവരുടെ സ്വഭാവരൂപീകരണത്തിനും അച്ചടക്കത്തിനും വഴി വയ്ക്കുന്നതെന്ന് മനസ്സിലാക്കണം.

പഠനത്തില്‍ പിന്നോക്കം പോയ കുട്ടിയെ അതിന്റെ പേരില്‍ ഒരിക്കലും വഴക്കുപറയരുത്. മറിച്ച് അവന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവനെ പ്രോത്സാഹിപ്പിക്കണം. കുട്ടിക്ക് താല്പര്യമില്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യാന്‍ അവനെ നിര്‍ബന്ധിക്കരുത്.

അവര്‍ക്ക് ഇഷ്ടമുള്ളതും മനസ്സിന് സന്തോഷം ലഭിക്കുന്നതുമായ കാര്യങ്ങള്‍ അവര്‍ പഠിക്കട്ടെ. കുഞ്ഞിനെ ഒരിക്കലും ഒറ്റയ്ക്ക് വിടരുത്. അവനൊപ്പം കളിക്കാനും സമയം ചെലവഴിക്കാനും മാതാപിതാക്കള്‍ക്ക് സാധിക്കണം.

ശാസന പോലെ തന്നെ അനിവാര്യമാണ് പ്രശംസയും. നല്ല പ്രവര്‍ത്തിയെ എപ്പോഴും പ്രശംസിക്കുക. ഇത് കുട്ടിയില്‍ നല്ല സ്വഭാവം ഉടലെടുക്കുന്നതിന് സഹായിക്കും.

Ads by Google
Loading...
TRENDING NOW