Sunday, June 10, 2018 Last Updated 17 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 04 Dec 2016 04.13 PM

സൂര്യാ ഗോപിക്കും പി.കെ. ഗോപിക്കും സ്വീകരണം

uploads/news/2016/12/57804/soorya.jpg

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാർ 2015 ന് അർഹയായ യുവ എഴുത്തുകാരി സൂര്യാ ഗോപിക്കും മലയാളത്തിലെ പ്രശസ്തനായ ചലച്ചിത്ര ഗാനരചയിതാവും കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.കെ ഗോപിക്കും കൊൽക്കത്ത കൈരളി സമാജം സ്വീകരണo നൽകുന്നു.

"ചീരപ്പൂവുകൾക്ക് ഉമ്മ കൊടുക്കണ നീലക്കുരുവികളേ... " ധനം എന്ന മോഹൻലാൽ ചിത്രത്തിലെ ഈ സൂപ്പർ ഹിറ്റ് ഗാനം കേൾക്കാത്ത മലയാളികളുണ്ടാവില്ല. 'താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം', 'മംഗല്യ പൂവിലിരിക്കും മാണിക്യ തുമ്പി വിളിച്ചു.. ' തുടങ്ങി ഒട്ടേറെ ഹിറ്റ് ചലച്ചിത്രഗാനങ്ങളും ഭക്തിഗാനങ്ങളും രചിച്ചിട്ടുള്ള പി.കെ ഗോപി മലയാള കവികളിലെ മുൻനിരക്കാരൻ കൂടിയാണ്. മഹാകവി കുട്ടമത്ത് അവാർഡ്, മഹാകവി വെണ്ണിക്കുളം പുരസ്കാരം, ഭീമ ബാലസാഹിത്യ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

പി. കെ ഗോപിയുടെ ചലച്ചിത്രഗാനങ്ങളും കവിതകളും കോർത്തിണക്കി ഒരുക്കുന്ന പരിപാടി ഞായറാഴ്ച (4.12.16) വൈകിട്ട് 4.30 നാണ്. വേദി : KKS ഓഫീസ് ഹാൾ.

ടീം കൊൽക്കത്ത കൈരളി സമാജം, D 704, ലേക്ക് ഗാർഡൻസ്, കൊൽക്കത്ത- 45

Ads by Google
Sunday 04 Dec 2016 04.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW