Saturday, July 29, 2017 Last Updated 26 Min 56 Sec ago English Edition
Todays E paper
Saturday 03 Dec 2016 03.23 PM

പുരികങ്ങള്‍ മനോഹരമാക്കാം

uploads/news/2016/12/57505/dbeuty-tips.jpg

കണ്ണുകള്‍ ആകര്‍ഷകമാക്കാന്‍ മുഖത്തിന്റെ ആകൃതിക്കനുസരിച്ച് പുരികങ്ങള്‍ ഭംഗിയാക്കാം.

കണ്ണിന്റെ അഴക് ഇരട്ടിയാകാന്‍ ഭംഗിയുള്ള പുരികങ്ങള്‍ സഹായിക്കും. ചില ചെറിയ കരുതലുകളിലൂടെ പുരികത്തിന് അഴക് കൂട്ടാം...

1. പുരികങ്ങള്‍ക്ക് കറുപ്പ് നല്‍കാന്‍ ഐബ്രോ പെന്‍സില്‍ ഉപയോഗിക്കാം.

2. തീരെ കട്ടി കുറഞ്ഞ പുരികമുള്ളവര്‍ കറുപ്പ് നിറമുള്ള മസ്‌ക്കാര ഉപയോഗിച്ച് പുരികം മിനുക്കാം.

3. കൂടുതല്‍ കട്ടിയായി പുരികം വരച്ചാല്‍ രോമം കൊഴിഞ്ഞുപോകാനിടയുണ്ട്. അതുകൊണ്ട് ലൈറ്റ് ഷെയ്ഡ് കൊടുത്താല്‍ മതി.

4. പുരികത്തില്‍ മുറിവിന്റെ പാടുകള്‍ ഉണ്ടെങ്കില്‍ ഷെയ്ഡ് ചെയ്തതിനുശേഷം ഐബ്രോ പെന്‍സില്‍ ഉപയോഗിച്ച് ഫില്‍ ചെയ്യാം.

5. പുരികം ഷേപ്പ് ചെയ്യുമ്പോള്‍ ഉള്ള പുരികം ഭംഗിയായി എടുക്കണം. വലിയ മുഖമാണെങ്കില്‍ പുരികം നല്ല വീതിയില്‍ എടുക്കാം. വീതി കുറച്ചെടുത്താല്‍ മുഖത്തിന് കൂടുതല്‍ വലിപ്പം തോന്നിപ്പിക്കും.

6. ചെറിയ മുഖമുള്ളവര്‍ പുരികം വീതി കുറച്ചെടുത്താല്‍ മതി. കര്‍വ് ഷേപ്പില്‍ പുരികമെടുക്കുന്നതാണ് കൂടുതല്‍ ഭംഗി.

7. ഓവല്‍ മുഖാകൃതിയുള്ളവര്‍ക്ക് ചെറിയ കര്‍വ് ഷേപ്പില്‍ പുരികമെടുക്കുന്നതാണ് അനുയോജ്യം. മുഖം കൂടുതല്‍ ആകര്‍ഷകമാകും.

8. കണ്ണുകള്‍ കുഴിഞ്ഞിരിക്കുന്നവര്‍ പുരികം ഷേപ്പ് ചെയ്തശേഷം ഐഷാഡോ ഇട്ടാല്‍ കണ്ണുകള്‍ കൂടുതല്‍ മനോഹരമാകും.

9. പുരികങ്ങളിലെ താരനകറ്റാന്‍ കുളിക്കുന്നതിന് മുമ്പ് പുരികങ്ങളില്‍ വെളിച്ചെണ്ണ കൊണ്ട് മസാജ് ചെയ്താല്‍ മതി.

10. നാരങ്ങാനീരും തേങ്ങാപ്പാലും മിക്സ് ചെയ്ത് പുരികത്തില്‍ തേച്ചാല്‍ താരനകറ്റുന്നതിനൊപ്പം തിളക്കവും കൂട്ടും.

അശ്വതി അശോക്

Ads by Google
TRENDING NOW