Monday, June 11, 2018 Last Updated 12 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Nov 2016 02.19 PM

ഹൃദയമുള്ള ആരുടെയും കണ്ണു നിറയ്ക്കും ഈ അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ്

uploads/news/2016/11/56277/fb.jpg

മക്കള്‍ എല്ലാക്കാര്യങ്ങളിലും ഒന്നാമത് എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കള്‍. അവരുടെ ഓരോ വിജയത്തിലും മറ്റാരേക്കാള്‍ കൂടുതല്‍ അവര്‍ സന്തോഷിക്കുകയും ചെയ്യും. എന്നാല്‍ മകളുടെ വിജയത്തില്‍ സൂചിപ്പിച്ചു കൊണ്ട് ഒരു അച്ഛന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഹൃദയമുള്ള ആരുടെയും കണ്ണ് നിറയ്ക്കും. ഈ മാസം 25 തിയതി ഷെയര്‍ ചെയ്ത പോസ്റ്റ് ആ്യിരക്കണക്കിനു പേര്‍ ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മലയാളിയായ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന്‍ സാജന്‍ കുമാറാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബുദ്ധിമാന്ദ്യം ബാധിച്ച തന്റെ കുഞ്ഞിന് സ്‌കൂളില്‍ നടന്ന മത്സരത്തില്‍ സമ്മാനം കിട്ടിയപ്പോള്‍ ഉണ്ടായ അനുഭവമാണു സാജന്‍ പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. സമ്മാനം വാങ്ങിച്ച കുഞ്ഞിന് ഒന്നും ഉറക്കെ പറയാന്‍ കഴിഞ്ഞില്ലെങ്കിലും അപ്പാ എന്ന വിളിച്ച് അവള്‍ ആ സമ്മാനത്തില്‍ ഉമ്മവച്ചു... എന്ന് സാജന്‍ പറയുമ്പോള്‍ ഒരു നിമിഷം അത് വായനക്കാരന്റെ കണ്ണു നിറയ്ക്കുന്നു. കുഞ്ഞിനെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് നന്ദി പറയാനും ഈ അച്ഛന്‍ മറന്നില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ​ പൂര്‍ണ്ണരൂപം

എന്റെ മകള്‍ക്കും കിട്ടി ഒരു വലിയ സമ്മാനം, അവളുടെ സ്‌കൂളില്‍ നിന്ന് ഉറക്കെ പറയാന്‍ കഴിഞ്ഞില്ലെങ്കിലും അപ്പാ എന്ന് വിളിച്ച് അവള്‍ അതില്‍ ഉമ്മ വച്ചു. സ്‌കൂളില്‍ അവളെ പഠിപ്പിക്കുന്ന എല്ല അധ്യാപകര്‍ക്കും ഒരായിരം നന്ദി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW