Thursday, February 15, 2018 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 28 Nov 2016 02.35 PM

ലോകത്തിലെ ഏറ്റവും ഓര്‍മ്മ ശക്തിയുള്ള മനുഷ്യന്‍; ഇദ്ദേഹത്തിന്റെ കുട്ടിക്കാലത്തെക്കുറിച്ച് കേട്ടാല്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നും

uploads/news/2016/11/55955/mememr.jpg

ഡോമിനിക് ഒബ്രിയെന്‍ ഒരു അത്ഭുതമനുഷ്യനാണ്.ഇദ്ദേഹത്തിന് ലോകത്തെ ഒരു കാസിനോകളിലും പ്രവേശനമില്ല. തെറ്റൊന്നും ചെയ്തിട്ടല്ല. ഇദ്ദേഹത്തിന്റെ അപാരമായ ഓര്‍മ്മശക്തിയാണ് കാരണം. ലോകത്തില്‍ ഏറ്റവും ഓര്‍മ്മ ശക്തിയുള്ള മനുഷ്യനാണ് ഡൊമിനിക്ക്.

പത്തു വര്‍ഷത്തിനുള്ളില്‍ എട്ടുതവണയാണ് ഇദ്ദേഹത്തിന് ഓര്‍മ്മ ശക്തിയ്ക്കുള്ള ലോക റെക്കോഡ് സ്വന്തമാകുന്നത്. വളരെ ചെറുപ്പത്തില്‍ ഇദ്ദേഹത്തിന് ADD (Attention Deficit Syndrome) എന്ന കുറവ് ഉണ്ടായിരുന്നു. ക്ലാസ്സില്‍ ശ്രദ്ധിക്കില്ല,ഒന്നിലും ഒരു പരിധിയില്‍ കൂടുതല്‍ ഉറച്ച് ഇരിയ്ക്കില്ല ഇതൊക്കെയായിരുന്നു പ്രശ്നം. സ്കൂളില്‍ സ്ഥിരം പരാതിയായിരുന്നു ഈ കുട്ടിയെക്കുറിച്ച്. വളരെ ചെറുപ്പത്തില്‍ ഒരു അപകടം പറ്റിയിരുന്നു ഡോമിനിക്കിനു. ഒരു ട്രെയിന്‍ തലയില്‍ വന്നു മുട്ടി പാളത്തില്‍ കൂടി വലിച്ച് കൊണ്ട് പോയി. ഇതിനു ശേഷമുള്ള എന്തെങ്കിലും പ്രശ്നം കൊണ്ടാണ് ഈ കുറവ് എന്നായിരുന്നു വീട്ടുകാര്‍ വിശ്വസിച്ചിരുന്നത്.

ഒരു ടി വി ഷോയില്‍ ഒരാള്‍ ചീട്ടുകള്‍ ഓര്‍ത്തെടുക്കുന്നത് കണ്ടതിനു ശേഷം മുപ്പതാം വയസ്സിലാണ് ഡോമിനിക് മെമറി ട്രെയിനിംഗ് ആരംഭിയ്ക്കുന്നത്. മാസങ്ങള്‍ക്ക് ശേഷം നാല് സെറ്റ് ചീട്ടുകള്‍ ക്രമം തെറ്റാതെ പറഞ്ഞ് ഡോമിനിക് ആദ്യത്തെ റെക്കോഡ് സ്ഥാപിച്ചു. ഇപ്പോള്‍ ഇത് അന്പതിനാല് സെറ്റ് ആയി ഉയര്‍ത്തി നിരവധി റെക്കോഡുകള്‍ സ്ഥാപിച്ചിരിയ്കുകയാണ് അറുപത് കാരനായ ഡോമിനിക്. ചെറുപ്പത്തില്‍ ഇത്രയും കുറവുകള്‍ ഉണ്ടായിരുന്ന തനിയ്ക്ക് ഇത്രയും സാധിയ്ക്കുമെങ്കില്‍ പരിശീലനം കൊണ്ട് ആര്‍ക്കും ഇത് സാധ്യമാണ് എന്നാണ് ഡോമിനിക് പറയുന്നത്.നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട് ഈ മെമ്മറി ചാമ്പ്യന്‍.

Ads by Google
Monday 28 Nov 2016 02.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW