Friday, February 22, 2019 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 27 Nov 2016 11.30 PM

മതംമാറിയ യുവാവിന്റെ കൊലപാതകം; പ്രതികളില്‍ സഹോദരി ഭര്‍ത്താവും അമ്മാവന്റെ മകനും; സഹോദരിയെയും മക്കളെയും മതം മാറ്റുമെന്ന്‌ ഭയം

uploads/news/2016/11/55741/g2811cr.jpg

തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ്‌ നഗറില്‍ ഇസ്ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ പുല്ലാണി ഫൈസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ബന്ധുക്കളടമുളള എട്ടു പേരെ മലപ്പുറം ഡിവൈ.എസ്‌.പി: ടി.എം പ്രദീപിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തു. സംഭവത്തില്‍ ഗൂഢാലോചന നടത്തുകയും സഹായം നല്‍കുകയും ചെയ്‌തവരാണ്‌ അറസ്‌റ്റിലായത്‌.

ഫൈസലിന്റെ സഹോദരി ഭര്‍ത്താവും അമ്മാവന്റെ മകനുമായ പുല്ലാണി വിനോദ്‌ (39),പുല്ലാണി ഷാജി (39), പുല്ലാണി സജീഷ്‌ (32) പല്ലാണി ഹരിദാസന്‍ ((30), കൊടിഞ്ഞിയില്‍ ഡ്രൈവിംഗ്‌ സ്‌കൂള്‍ നടത്തുന്ന പളളിപ്പടി സദേശി തയ്ില്‍ ലയിജീഷ്‌ എന്ന ലിജു (27), വിമുക്‌തഭടനായ പരപ്പനങ്ങാടി ടോള്‍ ബൂത്തിനടുത്തെ കൊട്ടയില്‍ ജയപ്രകാശ്‌ (50), ചാനത്ത്‌ സുനില്‍ (39), നന്നമ്പ്രയിലെ കളത്തില്‍ പ്രദീപ്‌ (30) എന്നീ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരെയാണ്‌ മലപ്പുറം ഡി.വൈ.എസ്‌.പി പി.എം പ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ വൈകീട്ട്‌ അറസ്‌റ്റ് ചെയ്‌തത്‌. കൃത്യം നടത്തി എന്ന്‌ സംശയിക്കുന്ന മൂന്നുപേര്‍ വലയിലായതായി അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

സൗദ്യയില്‍വെച്ച്‌ ഫൈസല്‍ ഇസ്ലാംമതം സ്വീകരിക്കുകയും നാട്ടിലെത്തി ഭാര്യയേയും മക്കളെയും മതം മാറ്റുകയും ചെയ്‌തിരുന്നു. ഫൈസലിന്റെ സഹോദരിയായ വിനോദിന്റെ ഭാര്യയെയും മക്കളെയും മതം മാറ്റുമെന്ന്‌ ഭയന്ന്‌ വിനോദ്‌ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരായ ഹരിദാസന്‍, ഷാജി, സുനി, സജീഷ്‌ എന്നിവരെ സമീപിച്ചു. ഇവര്‍ തിരൂരിലെ സംഘടനാ നേതാക്കന്മാരെ വിവരം അറിയിക്കുകയും 2016 ഒകേ്‌ടാബര്‍ മാസം രാത്രി ഷാജി, സുനി, വിനോദ്‌, പ്രദീപ്‌, ഹരിദാസന്‍, പരപ്പനങ്ങാടിയിലെ സംഘടനാ നേതാവ്‌ ജയപ്രകാശ്‌ എന്നിവര്‍ മേലേപ്പുറത്ത്‌ ഒത്തുചേരുകയും കൃത്യം ചെയ്യാന്‍ ഗൂഡാലോചന നടത്തുകയുമായിരുന്നു. വിവരം തിരൂരിലെ പ്രമുഖ ആര്‍.എസ്‌ എസ്‌ നേതാവും യാസര്‍ വധക്കേസിലെ മുഖ്യകണ്ണിയുമായ നേതാവിനെ അറിയിക്കുകയും ഇയാളുടെ നിര്‍ദ്ദേശപ്രകാരം മൂന്നുപേര്‍ കൃത്യം നിര്‍വ്വഹിക്കുകയായിരുന്നു എന്ന്‌ പൊലീസ്‌ പറഞ്ഞു.

ഫൈസല്‍ വീട്ടില്‍ നിന്നും ഇറങ്ങുന്ന വിവരം കൃത്യമായി നല്‌കിക്കൊണ്ടിരുന്നത്‌ ലിജേഷ്‌ ആയിരുന്നു. വിവരം ലഭിച്ചത്‌ പ്രകാരം പുലര്‍ച്ചെ 04.55 ഓടെ ഫൈസല്‍ താമസിക്കുന്ന കൊടിഞ്ഞി പാലാപാര്‍ക്കിലെത്തുകയും ഓട്ടോറിക്ഷയില്‍ പുറപ്പെട്ട ഫൈസലിനെ പിന്‍തുടര്‍ന്ന്‌ ഫാറൂഖ്‌നഗറില്‍ വെച്ച്‌ തടഞ്ഞ്‌ നിര്‍ത്തി മാരകായുധം ഉപയോഗിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ്‌ പറഞ്ഞു. കൃത്യം നടത്തിയവരെ കുറിച്ച്‌ പോലീസിന്‌ വ്യക്‌തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. പ്രതികള്‍ ഉടന്‍ അറസ്‌റ്റിലായേക്കും.

Ads by Google
Sunday 27 Nov 2016 11.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW