Thursday, April 25, 2019 Last Updated 18 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Nov 2016 02.06 AM

കുന്നാര്‍ ഡാമിലേക്ക്‌ പോകാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

ശബരിമല: കുന്നാര്‍ ഡാമിലേക്കു പോകുന്നതിന്‌ വനംവകുപ്പ്‌ നിയന്ത്രണം ഏര്‍പ്പെടുത്തി. കുന്നാറില്‍ ജോലി നോക്കുന്ന സായുധ സേനാ ഉദ്യോഗസ്‌ഥര്‍ക്കും അവര്‍ക്ക്‌ ഭക്ഷണവും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഇന്ധനവും കൊണ്ടുപോകുന്നവര്‍ സുരക്ഷ ഉദ്യോഗസ്‌ഥര്‍ക്ക്‌ വിലക്കുണ്ടാകില്ല. മറ്റുള്ളവര്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തി. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ കോര്‍ ഏരിയാ ആയതിനാലാണ്‌ നിയന്ത്രണമെന്ന്‌ വനംവകുപ്പ്‌ അധിക്യതര്‍ പറഞ്ഞു.
സന്നിധാനത്ത്‌ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ഡാം കാണാന്‍ പോകുന്നതിന്‌ അനുവാദം തേടിയതോടെയാണ്‌ നിയന്ത്രണം കര്‍ക്കശമാക്കിയത്‌. കുന്നാറിലേക്ക്‌ ഭക്ഷണവും ഇന്‌ധനവുമായി പോകുന്നവര്‍ പേരുവിവരം ഫോറസ്‌റ്റ്‌ ഓഫീസില്‍ നല്‍കണം. സന്നിധാനത്ത്‌ നിന്നും ഏഴ്‌ കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ്‌ കുന്നാര്‍ ഡാം.

Ads by Google
Wednesday 23 Nov 2016 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW