Sunday, August 20, 2017 Last Updated 8 Min 46 Sec ago English Edition
Todays E paper
Tuesday 22 Nov 2016 11.51 AM

ട്രാഫിക്ക് നിയമം ലംഘിച്ചയാള്‍ക്ക് പിഴ എഴുതി നല്‍കവേ ഓഫീസര്‍ വെടിയേറ്റ് മരിച്ചു

uploads/news/2016/11/54025/benchamin1.jpg

സാന്‍ അറ്റോര്‍ണിയൊ: നിയമ ലംഘനം നടത്തിയ ഡ്രൈവര്‍ക്ക് പിഴ അടയ്ക്കാന്‍ രസീത് എഴുതുന്നതിനിടെ ഓഫീസര്‍ വെടിയേറ്റ് മരിച്ചു.
ഞായറാഴ്ച രാവിലെ സാന്‍ അറ്റോര്‍ണിയോ പോലീസ് ഹെഡ് ക്വാട്ടേഴ്‌സിന് സമീപമായിരുന്ന സംഭവം. ബെഞ്ചമിന്‍ മാര്‍കോണി (50) എന്ന ഓഫീസറാണ് കൊല്ലപ്പെട്ടത്.

തടഞ്ഞു നിര്‍ത്തിയ വാഹനത്തിന്റെ ഡ്രൈവറുമായി വെടിവെച്ച പ്രതിക്ക് ബന്ധമുണ്ടോ എന്നത് വ്യക്തമായിട്ടില്ല.
വെടിവെച്ചതിനു ശേഷം പ്രതി രക്ഷപ്പെട്ടു. ഇയാള്‍്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിച്ചുണ്ട്.

ഇതിനിടെ, വെടിവെച്ച് ആളുടേതെന്ന് കരുതപ്പെടുന്ന വീഡിയോ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. വിവരം നല്‍കുന്നവര്‍ക്ക് 10000 ഡോളര്‍ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍ (210 224 7867).

20 വര്‍ഷം സര്‍വ്വീസുള്ള ബെഞ്ചമിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബറ്റ് അനുശോചിച്ചു. നിയമപാലകര്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ അക്രമങ്ങള്‍ അപലപനീയമാണെന്ന് ഗ്രേഗ് ചൂണ്ടിക്കാട്ടി. ഔദ്യോഗിക കൃതി നിര്‍വ്വഹണത്തിനിടയില്‍ കൊല്ലപ്പെടുന്ന പതിനഞ്ചാമത്തെഓഫീസറാണ് ബെഞ്ചമിന്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തേക്കാള്‍ അധികം. ബെഞ്ചമിന്റെ മരണത്തില്‍ സാന്‍ അറ്റോര്‍ണിയൊ മേയറും അനുശോചനം രേഖപ്പെടുത്തി.

വാര്‍ത്ത അയച്ചത് : പി.പി ചെറിയാന്‍

Ads by Google
Tuesday 22 Nov 2016 11.51 AM
YOU MAY BE INTERESTED
TRENDING NOW