Monday, February 19, 2018 Last Updated 20 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 21 Nov 2016 11.09 AM

ഹലോ.... ഇന്ന് സ്നേഹത്തോടെ ഒാരോ ഹലോ ആയാലോ

uploads/news/2016/11/53698/hello.jpg

നവംബര്‍ 21 ലോക ഹലോ ദിനമാണ്. ഈ ദിവസം പത്തുപേരോടെങ്കിലും ഹലോ എന്നു പറഞ്ഞാല്‍ നമ്മള്‍ ഈ ആഘോഷത്തില്‍ പങ്കുചേരുകയായി എന്നാണ്. ലോക സൗഹൃദം സാഹോദര്യം എന്നിവയാണ് ഹലോ ദിനം ഉദ്ദേശിക്കുന്നത്. എന്നാല്‍ ഒരു സൗഹൃദ പശ്ച്ചാത്തലം ഈ ദിനത്തിന്‍റെ പിറവിക്കു പിന്നില്‍ ഇല്ല എന്നതാണ് സത്യം.നേരെ മറിച്ച് സംഘര്‍ഷത്തിന്‍റെയും യുദ്ധത്തിന്‍റെയും ഭീഷണമായ നാളുകള്‍ക്കൊടുവിലാണ് ഹലോ ദിനം പിറന്നത്.

1973 ല്‍ ഇസ്രയേല്‍-ഈജിപ്ത് തര്‍ക്കമില്ലാതായി സമാധാനമുണ്ടായ ദിവസമായിരുന്നു ഹലോ ദിനത്തിന്‍റെ തുടക്കം. 180 രാജ്യങ്ങള്‍ ഈ ദിനം വളരെ ഉത്സാഹത്തോടുകൂടി ആഘോഷിക്കുന്നു. നോബല്‍ സമ്മാന ജേതാക്കളായ നാല്‍പതോളം പേര്‍ ഈ ദിവസത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്.

ചെറുതെങ്കിലും ഹലോ എന്ന വാക്കിന് സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്നാണ് വിശ്വാസം. ശരിയായിരിക്കാം. ലോകത്തിലിന്ന് ഏറ്റവുമധികം ഉപയോഗിക്കുന്ന വാക്കാണ് ഹലോ. ടെലിഫോണ്‍ ചെയ്യുമ്പോള്‍ ലോകത്തെമ്പാടും ആളുകള്‍ അഭിവാദനം ചെയ്യുന്നത് ഹലോ എന്നു പറഞ്ഞാണ്. തമ്മില്‍ കാണുമ്പോഴും കൈപിടിച്ചു കുലുക്കുമ്പോഴും ഹലോ എന്നു പറയാറുണ്ട്.

ഇന്‍റര്‍നെറ്റ് വ്യാപകമായ ആധുനിക യുഗത്തില്‍ യുവതലമുറ ഹലോയുടെ പല വകഭേദങ്ങള്‍ക്ക് വഴി മാറിയെങ്കിലും ഇന്ന് ഹലോ ഉണ്ടാക്കുന്ന ഊഷ്മളമായ സൗഹൃദ അന്തരീക്ഷത്തിന് ഒരു മാറ്റവുമില്ല.എപ്പോള്‍ പറഞ്ഞ് തുടങ്ങിക്കോളൂ ഹലോ!

Ads by Google
Monday 21 Nov 2016 11.09 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW