Thursday, September 21, 2017 Last Updated 43 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 19 Nov 2016 02.37 PM

എല്ലാ കാര്യങ്ങളും കാലുകള്‍ കൊണ്ട് ചെയ്യാന്‍ പഠിച്ച ശേഷം കൈകളില്ലാത്ത മകളെ കാലുകള്‍ കൊണ്ട് ജീവിക്കാന്‍ പഠിപ്പിച്ച അമ്മ

uploads/news/2016/11/53181/ch2.jpg

ഇങ്ങനെ ഒരു കുറവു ശരീരത്തില്‍ ഉണ്ട് എന്നു ചിന്തിയ്ക്കരുത്. നിങ്ങള്‍ മറ്റുള്ളവരെപ്പോലെയാണ് എന്ന് ഉറച്ചു വിശ്വസിയ്ക്കുക. മറ്റുള്ളവരുടെ മനോഭാവമാണ് മാറേണ്ടത്” ഭിന്നശേഷിക്കാരായ ആളുകളോട് ദാമിനി എന്ന പത്തൊന്‍പതുകാരിയുടെ ഉപദേശമാണ്. ഇങ്ങനെ പറയാന്‍ ഏറ്റവും യോഗ്യയാണു ദാമിനി. ദാമിനിയ്ക്ക് ജന്മനാ കൈകള്‍ ഇല്ല. പക്ഷെ അതു ഒരു കുറവ് ആണ് എന്നു ദാമിനി ശ്രദ്ധിയ്ക്കുന്നതെയില്ല. ആ മനോഭാവം കൊണ്ടു തന്നെ ദാമിനി ഗിന്നസ് നേട്ടത്തിലേയ്ക്ക് നടന്നു കയറുകയാണ്. കാല്‍ വിരല്‍ കൊണ്ട് ഒരു മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ വരച്ച ചിത്രകാരി എന്ന ഗിന്നസ് നേട്ടം ദാമിനി എന്ന കൗമാരക്കാരിയ്ക്കു സ്വന്തം.

uploads/news/2016/11/53181/chld1.jpg

പഠിയ്ക്കാനും മിടുക്കിയാണ് ദാമിനി. എണ്‍പത് ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ്സും പാസ്സായി ഈ മിടുക്കി. ജീവിതത്തെ ഏറ്റവും പോസിറ്റീവ് അയ മനസ്സോടെയാണ് ദാമിനി കാണുന്നത്.തന്റെ കുറവുകളെ കുറവുകള്‍ ആയിട്ട് കാണാനോ അതോര്‍ത്ത് വിഷമിച്ചിരിയ്ക്കാനോ ദാമിനിയില്ല. ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്കും തന്റെ അമ്മയോടാണ് ദാമിനി നന്ദി പറയുന്നത്.കുഞ്ഞിനു ഇത്തരത്തില്‍ ഒരു വൈകല്യം ഉണ്ടെന്നറിഞ്ഞ അമ്മ ആദ്യം സ്വയം കാല്‍ വിരലുകള്‍ കൊണ്ട് എഴുതാന്‍ പഠിച്ചു.അതിനു ശേഷം മകളെ പഠിപ്പിച്ചു. എല്ലാ കാര്യങ്ങളും അമ്മ ആദ്യം വിരലുകൊണ്ട് ചെയ്യാന്‍ പഠിച്ചിട്ടു പിന്നീട് മകളെ പഠിപ്പിച്ചു.ദാമിനിയുടെ ഒപ്പം നിഴല് പോലെയുണ്ട് അമ്മ എപ്പോഴും. മകളുടെ വിജയങ്ങളില്‍ അമ്മയ്ക്ക് അഭിമാനമാണ്.അമ്മയുടെ പരിശ്രമങ്ങളും മകളുടെ ശ്രമങ്ങളുമാണ് ഇപ്പോള്‍ ഗിന്നസ് നേട്ടത്തില്‍ എത്തി നില്‍ക്കുന്നത്.
uploads/news/2016/11/53181/ch3.jpg

പ്ലസ് ടു പാസായ ദാമിനി ഇപ്പോള്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. സാധാരണ ഒരാള്‍ ചെയ്യുള്ള എല്ലാകാര്യങ്ങളും ദാമിനി കാലുകൊണ്ട് ചെയ്യും. വൈകല്യങ്ങള്‍ ചിന്തിച്ച് ജീവിതം പാഴക്കുന്നവര്‍ക്ക് ഒരു പാഠമാണ് ഈ മിടുക്കി.

Ads by Google
Advertisement
Saturday 19 Nov 2016 02.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW