Saturday, September 23, 2017 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Nov 2016 03.49 PM

ഹോ, ഇങ്ങനെ വാശി പിടിക്കാതെ മോനെ!

uploads/news/2016/11/52186/parenting.jpg

വാശി കാണിക്കാത്ത കുറുമ്പന്മാരും കുറുമ്പികളുമില്ല. പക്ഷേ വാശി അമിതമായാല്‍ അത് ജീവിതത്തെ ബാധിച്ച് തുടങ്ങും. കുട്ടികളിലെ വാശി തിരിച്ചറിഞ്ഞ് അതിനെ പരിഹരിക്കാന്‍ അച്ഛനമ്മമാര്‍ക്ക് സാധിക്കും.

കുറുമ്പ് കാണിച്ചതിന്റെ പേരില്‍ ഒന്നു തല്ലിയാല്‍, വഴക്കുപറഞ്ഞാല്‍ അപ്പോള്‍ സച്ചു കണ്ണില്‍ കണ്ടതെല്ലാം വലിച്ചെറിഞ്ഞ് പൊട്ടിക്കും. നിനക്കീ സ്വഭാവമെല്ലാം എവിടെ നിന്നാ കിട്ടിയത്.

നിന്നോട് പലതവണ അമ്മ പറഞ്ഞിട്ടുള്ളതല്ലേ, ചീത്തക്കുട്ടികളാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന്.

എന്നിട്ടെന്താ ഇങ്ങനെ?? മിനി മകനോട് ദേഷ്യപ്പെട്ടു. കുട്ടികളുള്ള വീടുകളിലെ സ്ഥിരം കാഴ്ച്ചയാണിത്. അമ്മയെന്തിനെയെങ്കിലും എതിര്‍ത്താല്‍ അപ്പോള്‍ തുടങ്ങും കരച്ചില്‍. ആ കരച്ചില്‍ ഫലം കണ്ടില്ലെങ്കില്‍ അടുത്ത മാര്‍ഗ്ഗം സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞ് പൊട്ടിക്കുകയാണ്.

ഭൂരിഭാഗം കുട്ടികളിലും കണ്ടുവരുന്നൊരു ശീലമാണ് വാശി. ആദ്യമൊക്കെ അച്ഛനമ്മമാര്‍ ഈ വാശി കുട്ടിക്കുറുമ്പായി അനുവദിച്ച് കൊടുക്കുമെങ്കിലും പിന്നീട് ഇത് ജീവിതത്തെയും ബാധിച്ച് തുടങ്ങും.

എന്തുകൊണ്ട് ?


കുട്ടികളില്‍ ചിലര്‍ക്ക് വാശി അമിതമായിരിക്കും. എന്തുകാര്യത്തിനും വാശി. മാതാപിതാക്കള്‍ പലപ്പോഴും ഈ അവസ്ഥയ്ക്ക് മുന്നില്‍ തോറ്റുപോവുകയാണ് പതിവ്. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഈ വാശിക്ക് പിന്നില്‍.

ഏതെങ്കിലും രോഗലക്ഷണം, സ്വഭാവവൈകല്യം അല്ലെങ്കില്‍ വിഷാദരോഗത്തിന്റെ ആരംഭം. ഇത്തരക്കാര്‍ക്ക് ഏത് കാര്യവും വാശിയിലൂടെ നേടുവാനുള്ള പ്രവണതയുണ്ടാവും. അധികം സംസാരിക്കാതിരിക്കുക, ഉത്സാഹക്കുറവ്, എന്നിവയും ഇതിന്റെ ഭാഗമാണ്.

ചിലര്‍ തങ്ങളുടെ കാര്യസാധ്യത്തിനായി വാശി പിടിക്കാറുണ്ട്. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയാല്‍ പൂര്‍ണ്ണമായും ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും.

ജീവിതസാഹചര്യങ്ങള്‍


മാതാപിതാക്കളുടെ ജോലിയുടെ ഭാഗമായുള്ള പറിച്ചുനടല്‍ ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാണ്. മാറി വരുന്ന ജീവിതസാഹചര്യങ്ങളോട് മുതിര്‍ന്നവരെപ്പോലെ വേഗത്തില്‍ പൊരുത്തപ്പെടാന്‍ കുട്ടികള്‍ക്ക് സാധിക്കില്ല.

ഒരിടത്ത് കുറച്ച് നാള്‍ ജീവിക്കുമ്പോള്‍ ആ പരിസരവും കളിസ്ഥലവും കൂട്ടുകാരും കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടാവും. എന്നാല്‍ അതില്‍ നിന്നും മാറി മറ്റൊരു സ്ഥലത്തേക്ക് എത്തുമ്പോള്‍ കുട്ടികള്‍ അപരിചിതമായ ജീവിതചുറ്റുപാടിലേക്കാണ് കടക്കുന്നത്.

പഴയ ചുറ്റുപാടും സുഹൃത്തുക്കളും മനസ്സില്‍ നിന്നും പറിച്ചുമാറ്റി പുതിയത് സ്വീകരിക്കാന്‍ കുഞ്ഞ് നിര്‍ബന്ധിതനാവുന്നു. ഇത് വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ കുട്ടികള്‍ക്ക് എന്തിനോടും വെറുപ്പ് തോന്നിത്തുടങ്ങും. ആ വെറുപ്പാണ് പിന്നീട് വാശിയിലേക്ക് നയിക്കുന്നത്.

Advertisement
Ads by Google
Ads by Google
TRENDING NOW