Monday, June 18, 2018 Last Updated 39 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Nov 2016 04.06 PM

സൗഹൃദത്തണലില്‍ ഇത്തിരിനേരം

uploads/news/2016/11/51857/statchat1.jpg

അവതാരകരായും അഭിനേതാക്കളായും വെള്ളിത്തിരയില്‍ തിളങ്ങിയ രണ്ട് യുവ താരങ്ങള്‍; ദിവ്യ എം.നായര്‍, പാര്‍വതി കൃഷ്ണന്‍. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനില്‍ സജീവമാകാനൊരുങ്ങുന്ന ദിവ്യയുടെയും പാര്‍വതിയുടെയും ചെറിയ ചെറിയ സംഭാഷണങ്ങളിലൂടെ...

പ്രേക്ഷകര്‍ കണ്ട് സുപരിചിതരായ മുഖങ്ങളാണ് പാര്‍വതി കൃഷ്ണനും ദിവ്യ എം.നായരും. ഒട്ടേറെ താരങ്ങളെ മിനിസ്‌ക്രീനില്‍ അഭിമുഖം ചെയ്തിട്ടുള്ള ഇവരെക്കുറിച്ച് പക്ഷേ പലര്‍ക്കും അറിയില്ല. വില്ലത്തികളായും പാവംപിടിച്ച കഥാപാത്രങ്ങളായും സീരിയലിലും സിനിമയിലും തിളങ്ങി നില്‍ക്കുന്ന ഈ യുവ നക്ഷത്രങ്ങള്‍ കന്യകയ്ക്കുവണ്ടി ഒന്നിക്കുന്നു....

ആരാദ്യം പറയും ആരാദ്യം പറയും??
പാര്‍വതിയെ നോക്കിക്കൊണ്ട് ദിവ്യ ഒരു പാട്ട് മൂളി.ഒട്ടേറെ താരങ്ങളെ ചോദ്യങ്ങള്‍കൊണ്ട് വെള്ളം കുടിപ്പിച്ച അവതാരകര്‍ ഇത്തവണ ക്യാമറയ്ക്ക് മുമ്പിലെത്തിയപ്പോള്‍ തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല. അവതരണം സ്വയം ഏറ്റെടുത്തുകൊണ്ട് പാര്‍വതി മുന്നോട്ട് വന്നു.

നമസ്‌ക്കാരം,ഇന്ന് നമ്മോടൊപ്പമുള്ളത് ഒരു വിശിഷ്ടാതിഥിയാണ്. ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച് മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ യുവസുന്ദരി ദിവ്യ എം.നായര്‍.. ആവേശത്തോടെ കണ്ണാടിക്ക് മുമ്പില്‍ നിന്ന് പാര്‍വതി കത്തിക്കയറിയപ്പോള്‍ ദിവ്യക്ക് ചിരിയടക്കാനായില്ല.

ദിവ്യ: ഈശ്വരാ ഈ പാറുവിന്റെ ഒരു കാര്യം. പറഞ്ഞ് പറഞ്ഞ് എന്നെ വലിയ നടിയാക്കിയോ? ഞാനിപ്പോള്‍ പൊങ്ങിപ്പോകുമല്ലോ?

പാര്‍വതി: വലിയ നടിയാണല്ലോ? എത്ര സിനിമകളിലാ അഭിനയിച്ചത്. അതും മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും. അതൊരു ചെറിയ കാര്യമല്ലല്ലോ?

ദിവ്യ: അത്രയ്ക്കൊന്നുമില്ലേ. ഞാനൊരു പാവം. ലൗ 24 റ്റ7, ബൈസൈക്കിള്‍ തീവ്‌സ്, എന്നും എപ്പോഴും തുടങ്ങി പതിനഞ്ചോളം സിനിമകളില്‍. പറയുന്ന ആളൊട്ടും മോശമല്ലല്ലോ? മുത്തശ്ശി ഗദയില്‍ പാറുവും അഭിനയിച്ചില്ലേ?

പാര്‍വതി: മുത്തശ്ശി ഗദയില്‍ മാത്രമല്ല. പൈസ പൈസ എന്ന സിനിമയും ചെയ്തു. കിഷോര്‍ സത്യയുടെ ഭാര്യയുടെ വേഷം. മുത്തശ്ശി ഗദയില്‍ അധ്യാപികയുടെ വേഷം. ആ സിനിമയുടെ ഡബ്ബിന് വന്നപ്പോഴാ നമ്മള്‍ അവസാനം കണ്ടത്.

ദിവ്യ: അതെ. നമ്മള്‍ ആദ്യം കാണുന്നതും ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വച്ചാ. ഓര്‍മ്മയുണ്ടോ? വേറൊരു സര്‍പ്രൈസുണ്ട്. പൈസ പൈസയില്‍ പാറുവിന് വേണ്ടി ഡബ്ബുചെയ്തതു ഞാനാണട്ടോ. ഇപ്പോ പൈസ പൈസയുടെ കാര്യംപറഞ്ഞപ്പഴാ ഞാനതോര്‍ത്തത്്. സാരമില്ല. കാര്യമായിട്ട് ചെലവു ചെയ്താല്‍ മതി.

പാര്‍വതി: ആണോ? ഞാനിതിപ്പഴാ അറിയുന്നത്. ശബ്ദമൊരുക്കി എന്നെ സഹായിച്ച ദിവ്യയ്ക്ക് നന്ദി അറിയിക്കുന്നു.

ദിവ്യ: നന്ദി മാത്രേ ഉള്ളല്ലേ? പോട്ടെ ഞാന്‍ ക്ഷമിച്ചു. അതിരിക്കട്ടെ,പാറുവിന് ചെറുപ്പം മുതലേ അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നോ?

പാര്‍വതി: അതുപിന്നെ ചോദിക്കണോ? ഞാന്‍ ഇപ്പോഴും കണ്ണാടിയുടെ മുമ്പില്‍ നിന്ന് അഭിനയിക്കും. ചെറുപ്പത്തിലേ എന്നെ കണ്ണാടിക്ക് മുന്നില്‍ കാണുമ്പോ അമ്മ കണ്ണുരുട്ടും. ഇപ്പോ ഭര്‍ത്താവ് പറയും, പാറു കണ്ണാടിയുടെ മുമ്പില്‍ നിന്ന് അഭിനയിച്ച് ശരിക്കും ക്യാമറയ്ക്ക് മുമ്പിലെത്തിയെന്ന്. ചെറുപ്പത്തില്‍ പീഡിയാട്രീഷ്യനാവണമെന്നൊക്കെ പറഞ്ഞ് എന്‍ട്രന്‍സ് കോച്ചിംഗിനൊക്കെ പോയതാ. അന്നേ എനിക്കറിയാമായിരുന്നു, എന്റെ ഫീല്‍ഡ് ഇതാണെന്ന്. ആത്മാര്‍ത്ഥമായി ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് നടക്കുമെന്ന് കേട്ടിട്ടില്ലേ?

ദിവ്യ: കൊള്ളാലോ, പൗലോ കൊയ്ലോയുടെ വാക്കുകള്‍ അടിച്ചുമാറ്റാന്‍ നോക്കീതാലേ? അപ്പോ പഠിക്കുമ്പോ ഒരു കൊച്ചു കലാതിലകമൊക്കെ ആയിരുന്നല്ലേ?

Tuesday 15 Nov 2016 04.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW