Friday, September 21, 2018 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 13 Nov 2016 10.42 AM

ഷോപ്പിംഗ് കണ്‍ഫ്യൂഷന്‍ ഇനി വേണ്ടേ...വേണ്ട

uploads/news/2016/11/51191/shoping.jpg

ഷോപ്പിംഗ് സ്ത്രീകളുടെ വീക്ക്‌നെസാണ്. ഓഫറുകള്‍ വരുമ്പോള്‍ ഏതു രീതിയില്‍ ഷോപ്പിംഗ് നടത്തണമെന്ന കണ്‍ഫ്യൂഷനുമാണ്. ഷോപ്പിംഗിന് പോകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധച്ചാല്‍ ഈ കണ്‍ഫ്യൂഷന്‍ മാറ്റി ഷോപ്പിംഗ് എന്‍ജോയ് ചെയ്യാം. ഷോപ്പിംഗ് സീസണറില്‍ ഷോപ്പ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

* ആദ്യ രണ്ട് ദിവസങ്ങളിലുള്ള ഷോപ്പിംഗ്

ഷോപ്പിംഗ് സീസണില്‍ ആദ്യ രണ്ട് ദിവസങ്ങളിലുള്ള ഷോപ്പിംഗ് പ്രധാനപ്പെട്ടതാണ്. ഷോപ്പിംഗ് ആരംഭത്തില്‍ ആവശ്യത്തിലുള്ള സ്റ്റോക്കുകളും, വേണ്ടപ്പെട്ട സൈസുകളും ലഭിക്കും. ഷോപ്പിംഗിന്റെ അവസാന ആഴ്ചകളിലും ഷോപ്പിംഗിന് പറ്റിയ സമയമാണ്. ഈ സമയത്ത് വലിയ ഡിസ്‌കൗണ്ടുകള്‍ പ്രതീക്ഷിക്കാം.

* വലിയ ബാഗുകള്‍ ഷോപ്പിംഗ് സമയത്ത് ഒഴിവാക്കാം

ഷോപ്പിംഗിന് പോകുമ്പോള്‍ വലിയ ബാഗുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. വലിയ ബാഗുകള്‍ കൊണ്ടു പോകുമ്പോള്‍ സെക്യൂരിറ്റി ചെക്കിംഗുമായും മറ്റും സമയങ്ങള്‍ അനാവശ്യമായി പാഴാകും. അതേപോലെ തന്നെ ഷോപ്പിംഗ് കഴിയുമ്പോള്‍ ലഗേജുകള്‍ ഉള്ളപ്പോള്‍ വലിയ ബാഗുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

* ഒരേ തരത്തിലുള്ള സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുക

ഒരേ തരത്തിലുള്ള സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കാം. ഒരേ ഫാഷനിലുള്ള ഡ്രസുകള്‍ ചിലര്‍ പല നിറങ്ങളില്‍ വാങ്ങാറുണ്ട്. ഇതിന് പകരം പല തരം ഫാഷനിലുള്ള ഡ്രസുകള്‍ സെലക്ട് ചെയ്യുന്നതായിരിക്കും നല്ലത്.

* വൈകുന്നേരത്തെ ഷോപ്പിംഗാണ് നല്ലത്

ഷോപ്പിംഗ് ചെയ്യാന്‍ എപ്പോഴും വൈകുന്നേരങ്ങളാണ് നല്ലത്. ഈ സമയത്ത് എന്‍ജോയ് ചെയ്ത് ഷോപ്പിംഗ് നടത്താന്‍ സാധിക്കും. ട്രെയല്‍ റൂമിലും, ബില്ലിംഗ് സമയത്തുമൊക്കെ തിരക്ക് കുറവ് വൈകുന്നേരങ്ങളിലായിരിക്കും.

* ഷോപ്പിംഗ് നടത്തുമ്പോള്‍ പാകമാകുന്നത് മാത്രം തിരഞ്ഞെടുക്കുക

ഓഫറുകള്‍ ഉള്ള സമയത്ത് ഷോപ്പിംഗ് നടത്തുമ്പോള്‍ എല്ലാ സൈസിലുള്ള വസ്ത്രങ്ങളും. അവയില്‍ ഡിസൈന്‍ മാത്രം നോക്കി തിരഞ്ഞെടുക്കാതെ നിങ്ങള്‍ പാകമാകുന്ന സൈസിലുള്ള ഡ്രസുകള്‍ മാത്രം തിരഞ്ഞെടുക്കുക.

Ads by Google
Sunday 13 Nov 2016 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW