Thursday, December 14, 2017 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 11 Nov 2016 04.33 PM

എച്ച്.ഡി മേക്കപ്പും... എയര്‍ബ്രഷ് മേക്കപ്പും...

മണവാട്ടിയാവാന്‍ മേക്കപ്പില്‍ മേക്കോവര്‍
uploads/news/2016/11/50625/bridelmakeup.jpg

എന്താണ് എച്ച്.ഡി മേക്കപ്പും എയര്‍ബ്രഷ് മേക്കപ്പും... മേയ്ക്കപ്പ് ട്രെന്‍ഡുകള്‍ക്കിടയില്‍ ഇപ്പോള്‍ ഏറ്റവും ഡിമാന്‍ഡുള്ള രീതികളാണിവ.

കല്യാണമിങ്ങടുത്താല്‍ ആഭരണങ്ങളേയും വസ്ത്രങ്ങളേയും കുറിച്ചുമാത്രം ചിന്തിച്ചിരുന്ന കാലം പോയ്മറഞ്ഞു. ഇന്നതെല്ലാം മേയ്ക്കപ്പിന് വഴിമാറി. മേയ്ക്കപ്പിലും പുതിയ ട്രെന്‍ഡുകള്‍ പലതുവന്നു. വിവാഹദിനത്തില്‍ ഭംഗിയായി ഒരുങ്ങി രാജകുമാരിയെപ്പോലെയാകാന്‍ കൊതിക്കാത്തവരില്ല.

വിവാഹത്തിനും പാര്‍ട്ടികള്‍ക്കും തിളങ്ങാന്‍ അടിപൊളി പെണ്‍പിള്ളേര്‍ എന്തു വിട്ടുവീഴ്ചയും ചെയ്യും. അതിനുവേണ്ടി പുതിയ മേക്കപ്പ് സാധനങ്ങള്‍, ഓര്‍ണമെന്റ്്‌സ്, ഡ്രസ് ഇതെല്ലാം കണ്ടെത്താനും പരീക്ഷിക്കാനും അവര്‍ മുന്നില്‍ത്തന്നെ.

സോഷ്യല്‍ മീഡിയ ആക്ടീവായതോടെ ഇത്തരം ട്രന്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഒരു വിരല്‍ത്തുമ്പിനപ്പുറമുണ്ട്. എന്നാല്‍ ഒന്നു മാറി ചിന്തിച്ചു നോക്കൂ. ഡ്രസും ഓര്‍ണമെന്റു്‌സും മേയ്ക്കപ്പ് പ്രോഡക്ടുകളും കളക്ട് ചെയ്തുവച്ചിട്ടെന്തുകാര്യം.

കല്യാണത്തിനായാലും അല്ലാതെ മറ്റ് ഫങ്ഷനുകള്‍ക്കായാലും മേയ്ക്കപ്പിലാണ് ഇപ്പോള്‍ കാര്യം. കംപ്ലീറ്റ് മേക്കോവര്‍ നടത്തുകയാണ് സുന്ദരികളുടെ ലക്ഷ്യം. അതിനായി ഒരു പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്‌ററിനെ സമീപിച്ചിട്ടേ കാര്യമുള്ളൂ.

എച്ച്.ഡി മേക്കപ്പ് അഥവാ ഹൈ ഡഫനിഷന്‍ മേക്കപ്പ്, എയര്‍ബ്രഷ് മേക്കപ്പ് ഇവയാണ് മേക്കപ്പിലെ പുതിയ ട്രെന്‍ഡുകള്‍. പുതിയ മേയ്ക്കപ്പ് ട്രെന്‍ഡുകള്‍ നിങ്ങളെ അടിമുടി മാറ്റുമെന്നതില്‍ സംശയമില്ല.

എയര്‍ബ്രഷ് മേയ്ക്കപ്പ്...


ഗണ്‍ ഉപയോഗിച്ചാണ് എയര്‍ബ്രഷ് മേക്കപ്പ് ചെയ്യുന്നത്. ഗണ്ണിന്റെ ഒരു പ്രത്യേക ഭാഗത്ത് ലിക്വഡ്് ഫൗണ്ടേഷന്‍ മിക്‌സ് ചെയ്ത് നിറയ്ക്കും ശേഷം ഫൗണ്ടേഷന്‍ മുഖത്ത് സ്‌പ്രെ ചെയ്യുകയാണ് ചെയ്യുന്നത്.

എട്ട് മണിക്കൂറോളം നിലനില്‍ക്കുമെന്നതാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത. എത്ര വിയര്‍ത്താലും മേക്കപ്പ് ഒലിച്ചുപോവില്ല, മുഖം വൃത്തികേടാവുകയുമില്ല.

മറ്റൊന്ന് സാധാരണ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പക്കല്‍ രണ്ടോ മൂന്നോ ഷെയിഡുകളിലുള്ള ഫൗണ്ടേഷന്‍ മാത്രമേയുണ്ടാവുകയുള്ളൂ.

എന്നാല്‍ ഒരു പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ കയ്യില്‍ ഇരുപതോളം ഷെയിഡുകള്‍ ഉണ്ടാവും. ഓരോരുത്തരുടേയും ചര്‍മത്തിന് ചേരുന്ന ടോണ്‍ അനുസരിച്ച് രണ്ടോ മൂന്നോ ഷെയിഡുകള്‍ മിക്‌സ് ചെയ്താണ് ഇവര്‍ ഉപയോഗിക്കുന്നത്.

പ്രൊഫഷണല്‍ മേക്കപ്പില്‍ എപ്പോഴും ഹെവി മേക്കപ്പായിരിക്കും ഉപയോഗിക്കുന്നത്. ഇതുകൊണ്ട് കണ്‍തടങ്ങളിലെ കറുപ്പും മുഖക്കുരുവിന്റെ പാടും ഒക്കെ മറയ്ക്കാന്‍ കഴിയൂം.

uploads/news/2016/11/50625/bridelmakeup1.jpg

എച്ച്.ഡി മേയ്ക്കപ്പ്.....


എച്ച്.ഡി മേയ്ക്കപ്പ് അഥവാ ഹൈ ഡഫനിഷന്‍ മേയ്ക്കപ്പ് പുതിയ ട്രെന്‍ഡുകളില്‍ ന്യൂജന്‍സിന് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്്.

മുന്‍പൊക്കെ മോഡലിംഗിനും, സിനിമാതാരങ്ങള്‍ക്കും ഒക്കെയാണ് ഇത്രയും ഡീറ്റെയില്‍ഡ് മേക്കപ്പ് ഉപയോഗിച്ചിരുന്നത്. കാരണം ഹൈ ഡഫനിഷന്‍ ക്യാമറകള്‍ ഉപയോഗിക്കുമ്പോള്‍ എച്ച്.ഡി മേയ്ക്കപ്പാണ് ഏറ്റവും ഉത്തമം.

ഇപ്പോള്‍ കല്യാണങ്ങള്‍ക്കും മറ്റും അത്രയും ഡീറ്റെയിലിംഗ് ഉള്ള ക്യാമറയാണ് ഉപയോഗിക്കുന്നത്. എച്ച്.ഡി മേക്കപ്പ് ചെയ്യുമ്പോള്‍ പ്രൊഫഷണല്‍ ക്യാമറയില്‍ ഫോട്ടോയെടുത്ത് എത്രസൂം ചെയ്ത് നോക്കിയാലും ചര്‍മത്തിന്റെ നിറവും മേയ്ക്കപ്പും തമ്മില്‍ ഒരു വ്യത്യാസവും തോന്നില്ല.

ചര്‍മ്മത്തിന്റെ നിറവുമായി ഇഴുകിച്ചേ ര്‍ന്നിരിക്കുന്ന പ്രോഡക്ടുകളാണ് ഈ മേയ്ക്കപ്പില്‍ ഉപയോഗിക്കുന്നത്. സ്‌ക്രയിലോണ്‍, മാക്ക്, മേക്കപ്പ് ഫോര്‍ എവര്‍ ഇങ്ങനെ രാജ്യാന്തര നിലവാരത്തിലുള്ള പ്രോഡക്ടുകളായിരിക്കും ഉപയോഗിക്കുന്നത്..

വിവരങ്ങള്‍ക്ക് കടപ്പാട്:
സബിത സുനില്‍
പ്രൊഫഷണല്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ്, കൊച്ചി

ഷെറിങ്ങ് പവിത്രന്‍

Ads by Google
Friday 11 Nov 2016 04.33 PM
YOU MAY BE INTERESTED
TRENDING NOW