Tuesday, August 01, 2017 Last Updated 39 Min 22 Sec ago English Edition
Todays E paper
Thursday 10 Nov 2016 04.32 PM

ആനക്കൊമ്പും പുലി നഖവുമൊന്നുമല്ല ഇത് സ്വന്തം പല്ലുകൊണ്ട് ആഭരണം ഉണ്ടാക്കി അണിഞ്ഞ യുവതി

uploads/news/2016/11/50311/elefant-1.jpg

ആനക്കൊമ്പ് കൊണ്ട് ആഭരണം എന്ന് കേട്ടിട്ടുണ്ട്.എന്നാല്‍ സ്വന്തം പല്ലുകൊണ്ട് ആഭരണം ഉണ്ടാക്കി അണിഞ്ഞ് യുവതി ശ്രദ്ധേയയാകുന്നു.ലൂസി മജെരൂസ് എന്ന ഡച്ച് ഡിസൈനര്‍ ആണ് സ്വന്തം പല്ലൂരി ആഭരണം ഉണ്ടാക്കിയത്.

സ്വന്തം വിസ്ഡം ടൂത്ത് എടുക്കേണ്ടി വന്നപ്പോഴാണ് ഇങ്ങനെ ഒരു ഐഡിയ ഇവര്‍ക്ക് തോന്നിയത്.എടുത്ത പല്ല് പൊന്നുപോലെ സൂക്ഷിച്ച് വച്ചു.അത് കഴിഞ്ഞപ്പോഴാണ് ആലോചന തുടങ്ങിയത്.സ്വന്തമായിട്ട് ആഭരണങ്ങള്‍ ഉണ്ടാക്കണേല്‍ വേറെ മൃഗങ്ങളെ ദ്രോഹിയ്ക്കുന്നത് എന്തിനാ സ്വന്തം സാധനങ്ങള്‍ എടുതുകൂടെ എന്ന്.മാത്രമല്ല സ്വന്തം പല്ല് ആകുമ്പോള്‍ ആഭരണത്തോട് ഒരു അടുപ്പവും തോന്നുമത്രേ.

uploads/news/2016/11/50311/elefant-2.jpg

അങ്ങനെ സ്വന്തം പല്ലുകൊണ്ട് ഒരു റിംഗ് ഉണ്ടാക്കി.കൂടുതല്‍ പല്ല് ആവശ്യം വന്നപ്പോള്‍ സ്വന്തം ഡന്‍ടിസ്റ്റിന്റെ സഹായം തേടി.അവിടെ വരുന്ന രോഗികളുടെ പല്ലുകള്‍ നീക്കം ചെയ്യുന്നത് സൂക്ഷിച്ച് വയ്ക്കാന്‍ ആവശ്യപ്പെട്ട്.സാധാരണ ആളുകള്‍ പറിയ്ക്കുന്ന പല്ലുകള്‍ സൂക്ഷിയ്ക്കാറില്ല.ഡെന്റിസ്ത്രി കൊലെജുകള്‍ക്ക് പഠിയ്ക്കാന്‍ നല്കാരാന് പതിവ്.അങ്ങനെ രണ്ടു അധ്യാപകരുടെ പല്ലുകളും കൂടെ ലൂസി നേടിയെടുത്തു.

പല്ല് കിട്ടിയാല്‍ നന്നായി വൃത്തിയാക്കും.പിന്നീട് ബ്ലീച്ച് ചെയ്യും.അതിനു ശേഷം പോളിഷിംഗ് മഷീനില്‍ ഇട്ടു രൂപം മാറ്റിയെടുക്കും.പാല്‍പ്പല്ലുകള്‍ ആണെങ്കില്‍ മുത്തുകള്‍ പോലെ രൂപം മാറ്റിയെടുക്കാന്‍ എളുപ്പമാണ്.

uploads/news/2016/11/50311/elefant-3.jpg

ഈ വര്‍ഷത്തെ പ്രശസ്തമായ ഡച്ച് ഡിസൈന്‍ വീക്കില്‍ ലൂസിയുടെ ഈ ആഭരണ ശേഖരം പ്രദര്‍ശിപ്പിച്ചിരുന്നു.ആളുകള്‍ മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും ലൂസി പറഞ്ഞ്.ഇനിയങ്ങോട്ട് കമ്മീഷന്‍ വ്യവസ്ഥയില്‍ പല്ലുകള്‍ കൊണ്ട് ആഭരണങ്ങള്‍ നിര്‍മ്മിയ്ക്കാനാണ് നീക്കം.രാജ്യത്ത് ആര് പല്ല് പറിച്ചാലും താന്‍ അറിയുന്ന വിധത്തില്‍ ഡേറ്റാ ബേയ്സ് വിപുലപ്പെടുത്താനാണ് ലൂസിയുടെ നീക്കം.

Ads by Google
Thursday 10 Nov 2016 04.32 PM
YOU MAY BE INTERESTED
TRENDING NOW