Saturday, September 16, 2017 Last Updated 21 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Nov 2016 02.27 PM

മകന്‍ മതിയെന്നു പറയുന്ന കാലം വരെ മുലയൂട്ടും; ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഒരു അമ്മ പറഞ്ഞത്

uploads/news/2016/11/49965/1.jpg

പാശ്ചാത്യ രാജ്യങ്ങളിലെ ബന്ധങ്ങളുടെ നിര്‍വ്വചനങ്ങള്‍ മാറി വരുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ട് വരുന്നു.കുടുംബാംഗങ്ങള്‍ തമ്മിലുള്ള വൈകാരികതയില്ലായ്മയാണ് പ്രധാന കാരണമായി പറയുന്നത്.ഇതിനു അപവാദമായി യു കെയിലെ ഒരു അമ്മ ശ്രദ്ധ കേന്ദ്രമാകുന്നു.മുതിര്‍ന്നാലും കുട്ടികള്‍ക്ക് മുലയൂട്ടണമെന്നും അത് കുടുംബത്തില്‍ വൈകാരിക ബന്ധം വളര്‍ത്തുമെന്നും അവകാശ വാദവുമായി വന്നിരിയ്ക്കുന്നത് സോഫീ റോസ് എന്ന നാല്പതുകാരിയാണ്.തന്‍റെ നാലര വയസ്സുകാരന്‍ മകനെ മുലയൂട്ടുന്ന ചിത്രങ്ങളും സോഫി പങ്കു വയ്ക്കുന്നു.സ്ഫിയും കുടുംബവും ഇപ്പോള്‍ തായ് ലാന്റില്‍ ആണ്.

അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം മികച്ചതാക്കാന്‍ ഇത് സഹായിയ്ക്കും എന്നാണു ഇവര്‍ പറയുന്നത്.മറ്റുള്ളവര്‍ക്കും ഈ കാര്യത്തില്‍ പ്രചോദനം ആകാന്‍ വേണ്ടിയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത്.മകന്‍ ആഗ്രഹിയ്ക്കുന്ന പ്രായം വരെ തന്‍ മുലയൂട്ടാന്‍ തയ്യാറാണെന്നും ഈ അമ്മ പറയുന്നു.മാതാപിതാക്കള്‍ തന്‍റെ കൂടെയുണ്ട് എന്ന ഉറപ്പാണ് ഇത് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതെന്നും ഇവര്‍ പറയുന്നു.മുതിര്‍ന്ന കുട്ടികളെ മുലയൂട്ടുമ്പോഴും ഒരു അമ്മയ്ക്ക് ലഭിയ്ക്കുന്നത് ലൈംഗിക ആനന്ദമല്ല എന്ന് തുറന്ന് പറഞ്ഞ് ഇവര്‍ വിമര്‍ശകരുടെ വായടയ്ക്കുന്നു.

uploads/news/2016/11/49965/2.jpg

ഇത് കൂടാതെ യു കെയില്‍ പതിവിലാത്ത പല കാര്യങ്ങളും ഇവര്‍ ചെയ്യുന്നുണ്ട്.കുട്ടി അച്ഛനമ്മമാരുടെ കൂടെതന്നെയാണ് രാത്രിയില്‍ ഉറങ്ങുന്നതും.സാധാരണയായി വളരെ ചെറുപ്പത്തില്‍ തന്നെ കുഞ്ഞുങ്ങളെ മാറ്റിക്കിടത്തുന്നതാണ് കീഴ് വഴക്കം.തനിയ്ക്ക് ചെറുപ്പത്തില്‍ ഇത്തരം സംരക്ഷണങ്ങള്‍ കിട്ടിയിട്ടില്ലെന്നും അതുകൊണ്ട് തന്‍റെ മകന് ഇതെല്ലം നല്‍കുമെന്നും സോഫി പറയുന്നു.

മാത്രമല്ല ഷേയ് എന്ന മകനെ ഇവര്‍ സ്കൂളിലും വിടാന്‍ ഉദ്ദേശിച്ചിട്ടില്ല.വീട്ടില്‍ തന്നെ പഠനം.സംശയങ്ങള്‍ അമ്മ പറഞ്ഞ് കൊടുക്കുകയോ പുസ്തകങ്ങളോ നെറ്റോ ഉപയോഗിച്ച് കണ്ടെത്തുകയോ ചെയ്യും.ഇഷ്ടം പോലെ കളിയ്ക്കാം,ഇഷ്ടം പോലെ പഠിയ്ക്കാം.ഇത്തരം രീതികള്‍ കുഞ്ഞുങ്ങളെ പോസിറ്റീവ് ആയി സ്വാധീനിയ്ക്കും എന്നാണു സോഫിയും ഭര്‍ത്താവും പറയ്യുന്നത്.

Ads by Google
Advertisement
Wednesday 09 Nov 2016 02.27 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW