Friday, November 24, 2017 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 06 Nov 2016 12.11 PM

കുട്ടികളെ പട്ടി, പോത്ത് തുടങ്ങിയ വാക്കുകള്‍ വിളിച്ച് ആക്ഷേപിക്കാറുണ്ടൊ?

uploads/news/2016/11/48984/parntg.jpg

മൃഗങ്ങളുടെ പേരുകളില്‍ കുട്ടികളെ വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതിരിക്കുക. നായ, കഴുത, പോത്ത് എന്നൊക്കെ കുട്ടികളെ കളിയാക്കുന്നത് ഒഴിവാക്കുക. ആക്ഷേപ വാക്കുകള്‍ കുട്ടികളുടെ ഹൃദയത്തിലാണ് കൊള്ളുന്നത്. അനുസരണ ശീലമില്ലാത്തവന്‍, നുണയന്‍, വൃത്തികെട്ടവന്‍, വിഡ്‌ഢി, കള്ളന്‍ തുടങ്ങിയ പ്രതിലോമകരമായ വാക്കുകള്‍ വിളിച്ചു കുട്ടികളെ നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യരുത്‌.

താരതമ്യം ഒഴിവാക്കുക.എല്ലാ കുട്ടികള്‍ക്കും അവരുടേതായ കഴിവുകളും മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തമായ ശേഷികളുമുണ്ടാകും. മറ്റുള്ളവരുമായി അവരെ താരതമ്യം ചെയ്യുന്നത്‌ അവരെ മാനസികമായി തകര്‍ക്കുകയും അകാരണമായ വെറുപ്പിന് കാരണമാകുകയും ചെയ്യുന്നു.

ഉപാധികള്‍ വെച്ച്‌ സ്‌നേഹിക്കരുത്‌. ചില നിശ്ചിത കാര്യങ്ങള്‍ ചെയ്‌താല്‍ നിന്നെ എനിക്കിഷ്ടമാകുമെന്ന്‌ പറയുന്നതൊക്കെ ഒഴിവാക്കുക. സ്‌നേഹത്തിന്‌ ഉപാധികള്‍ വെക്കുന്നത്‌ കുട്ടികളില്‍ അവര്‍ സ്‌നേഹിക്കപ്പെടുന്നില്ലെന്ന ബോധമുളവാക്കും. ചെറുപ്പത്തില്‍ ഇപ്രകാരം സ്‌നേഹം ലഭിക്കാത്തവര്‍ മുതിര്‍ന്നാല്‍ കുടുംബവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ താല്‍പര്യം കാണിക്കുകയില്ല.മുത്തശ്ശന്മാരും മുത്തശിമാരും ഇപ്രകാരം ഉപാധികള്‍ വെച്ച്‌ സ്‌നേഹിക്കുകയില്ലെന്ന കാരണത്താലാണ്‌ കുട്ടികള്‍ അവരോട്‌ കൂടുതല്‍ സ്‌നേഹം കാണിക്കുന്നത്‌.

കുട്ടികള്‍ക്ക്‌ തെറ്റായ വിവരങ്ങള്‍ പറഞ്ഞു കൊടുക്കാതിരിയ്ക്കുക.അറിയാത്ത കാര്യങ്ങള്‍ അറിയില്ലെന്ന് പറയുക.അല്ലെങ്കില്‍ പിന്നീട് ശരിയായി പറഞ്ഞ് കൊടുക്കുക. കുട്ടികളുടെ ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനാവശ്യമായി തടസ്സം നില്‍ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക്‌ തടസ്സം പറയുകയും ചെയ്യാതിരിക്കുക. അവരുടെ ആവശ്യങ്ങള്‍ യാതൊരു കാരണവും കൂടാതെ നിരന്തരം നിഷേധിക്കുന്നതും ആവശ്യങ്ങള്‍ നിഷേധിക്കുന്നതിനുള്ള കാരണം അവരെ ബോധ്യപ്പെടുത്താതിരിക്കുന്നതും നിഷേധാത്മകമായ സ്വാധീനമായിരിക്കും അവരില്‍ ചെലുത്തുക.


ഭീഷണിപ്പെടുത്തുന്നതും പേടിപ്പിക്കുന്നതും നല്ലതല്ല. (നിന്നെ ഞാന്‍ കൊല്ലും, നിന്റെ തല ഞാന്‍ അടിച്ചു പൊളിക്കും തുടങ്ങിയവ).ശാപവാക്കുകള്‍ കുട്ടികളോട്‌ ഒരിക്കലും പറയരുത്‌. കുട്ടികളുടെ രഹസ്യങ്ങള്‍ പരസ്യമാക്കിയും മറ്റും അവരോട്‌ വിശ്വാസ വഞ്ചന കാണിക്കുകയും അരുത്‌.

Ads by Google
Sunday 06 Nov 2016 12.11 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW