Friday, February 16, 2018 Last Updated 10 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 05 Nov 2016 02.56 PM

അര്‍ദ്ധനഗ്നയായി ഫോട്ടോ ഷൂട്ട് നടത്തിയില്ലെങ്കില്‍ പുറത്താക്കുമെന്ന് നിര്‍മ്മാതാവ് പറഞ്ഞു: ഒരു നടിയുടെ വെളിപ്പെടുത്തല്‍

uploads/news/2016/11/48737/mila-kunis.jpg

സിനിമ ലോകം ഒരിക്കലും വിവാദങ്ങളില്‍ നിന്ന് മുക്തമല്ല. അതു ലോകത്ത് ഏതു ഭാഷയില്‍ ആണെങ്കിലും ഏറെക്കുറെ ഒരു പോലെ തന്നെ. ബോളിവുഡില്‍ സംവിധായകരും നിര്‍മ്മാതാക്കളും നടിമാര്‍ക്ക് അവസരം നല്‍കണം എങ്കില്‍ ശരീരം പങ്കിടുന്ന കാസ്റ്റിങ് കൗച്ച് എന്ന രീതിയിയെക്കുറിച്ചു പല നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ മറ്റു ഭാഷകളിലെ നടിമാരും പങ്കുവെച്ചിരുന്നു. ഹോളിവുഡിലേയും നടിമാര്‍ ഇത്തരം ചൂഷണങ്ങളില്‍ നിന്നു മുക്തമല്ല എന്നു തുറന്നു പറയുകയാണ് ഹോളിവുഡ് സുന്ദരി മില കൂനിസ്.

ഹോളിവുഡിന്റെ വെള്ളി വെളിച്ചത്തിനുമപ്പുറം ഒരു ഇരുണ്ട ലോകം ഉണ്ടെന്നു തുറന്നു കാണിക്കുകയാണ് ഈ നടി. ഇവര്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖം ഹോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവയ്ക്കുകയാണ്. ഓസ്‌കര്‍ അവാര്‍ഡ് നേടിയ ബ്ലാക്ക് സ്വാന്‍, ഫൊര്‍ഗെറ്റിങ് സാറ മാര്‍ഷല്‍, ദ ബുക്ക് എലി, മാക്‌സ് പെയ്‌നെ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകം ശ്രദ്ധ നേടിയ നടിയാണ് മില കൂനിസ്. സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും ആഗ്രഹപ്രകാരം സ്ത്രീകള്‍ നഗ്നകളായി ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കണം.

ഒരു ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ അര്‍ദ്ധനഗ്നയായി ഫോട്ടോ ഷൂട്ട് നടത്താന്‍ നിര്‍മ്മാതാവു തന്നോട് ആവശ്യപെട്ടു. വഴങ്ങിയില്ലെങ്കില്‍ ഹോളിവുഡില്‍ നിന്നു പുറത്താക്കുമെന്നും പറഞ്ഞതായി മില പറഞ്ഞു. സെക്‌സിസമാണു ഹോളിവുഡിനെ നയിക്കുന്നത്. പ്രതിഫലത്തിന്റെ കാര്യത്തിലും സ്ത്രീകളൊടു വളരെ വലിയ വേര്‍തിരിവ് കാണിക്കുന്നു. പലപ്പോഴും നടന്മാരുടെ പകുതി പ്രതിഫലം പോലും നടിമാര്‍ക്കു ഹോളിവുഡ് നല്‍കാറില്ല എന്നും മില കൂനിസ് പറഞ്ഞു.

Ads by Google
Saturday 05 Nov 2016 02.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW