Monday, October 30, 2017 Last Updated 12 Min 24 Sec ago English Edition
Todays E paper
Ads by Google
Sex
Friday 04 Nov 2016 03.25 PM

ലൈംഗികത വേദനാജനകമാകുമ്പോള്‍

uploads/news/2016/11/48393/sexinpain.jpg

ലിംഗത്തില്‍ ഉണ്ടാകുന്ന ചിലതരം ചര്‍മ്മരോഗങ്ങള്‍, കുമിളകള്‍, ലിംഗത്തിലെ മടക്കുകള്‍ തുടങ്ങിയവയും ബന്ധപ്പെടുമ്പോള്‍ വേദനയുണ്ടാക്കുന്നു.

വേദനമൂലം സെക്‌സ് ചിലര്‍ക്ക് നടുക്കുന്ന ഓര്‍മയാണ്. ഇതിന്റെ ഫലമായി സെക്‌സിനോട് താല്‍പര്യം കുറയുകയും സെക്‌സിനെ വെറുക്കുകയും ചെയ്യും. സ്ത്രീകളിലാണ് സാധാരണയായി ഈ പ്രശ്‌നം കണ്ടുവരുന്നതെങ്കിലും പുരുഷന്മാരിലും അപൂര്‍വമായി സെക്‌സ് വേദനാജനകമാകാറുണ്ട്.

പുരുഷന്മാരില്‍


ലിംഗാഗ്രചര്‍മ്മം ഉറച്ചിരിക്കുന്നതാണ് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം വേദനാജനകമായ ലൈംഗികബന്ധത്തിന് മുഖ്യകാരണം. അഗ്രചര്‍മ്മം അനായാസം ചലിപ്പിക്കാനാവാതെ വന്നാല്‍ സംഭോഗം പുരുഷനില്‍ വേദനയും നീറ്റലും ഉണ്ടാക്കും.

സാധാരണ പ്രായപൂര്‍ത്തിയാകുന്നമുറയ്ക്ക് ലിംഗ ചര്‍മ്മം അയവുള്ളതായി മാറുന്നതാണ്. അല്ലാത്തവര്‍ക്ക് ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാവുന്നതാണ്. അതോടെ ഈ പ്രശ്‌നത്തിന് പരിഹാരവുമാവും.

ലിംഗത്തിലുണ്ടാകുന്ന മുറിവുകളാണ് പുരുഷന്മാരില്‍ വേദനയുണ്ടാക്കുന്ന മറ്റൊരു കാരണം. ലൂബ്രിക്കേഷനില്ലാത്ത മുഷ്ടിമൈഥുനം, ലൈംഗികമായി ഉത്തേജിക്കപ്പെടുന്നതിനു മുമ്പ് ധൃതിപിടിച്ചുള്ള സംഭോഗം എന്നീ കാരണങ്ങള്‍കൊണ്ട് ലിംഗത്തില്‍ മുറിവുകള്‍ ഉണ്ടാകാം.

ലിംഗത്തില്‍ ഉണ്ടാകുന്ന ചിലതരം ചര്‍മ്മരോഗങ്ങള്‍, കുമിളകള്‍, ലിംഗത്തിലെ മടക്കുകള്‍ തുടങ്ങിയവയും ബന്ധപ്പെടുമ്പോള്‍ വേദനയുണ്ടാക്കുന്നു.

സ്ത്രീകളില്‍ യോനീസങ്കോചം


സ്ത്രീകളില്‍ കാണുന്ന ഒരു പ്രശ്മാണിത്. ലൈംഗികബന്ധത്തിന് ശ്രമിക്കുമ്പോള്‍ സ്വയമറിയാതെ യോനീപേശികള്‍ സങ്കോചിക്കുന്ന അവസ്ഥയാണിത്. ഇതിനെ വജൈനിസ്മസ് എന്നുപറയുന്നു. യോനീ പേശികള്‍ ഇറുകിപിടിച്ചിരിക്കുന്നതു മൂലം ലിംഗം യോനിയിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വരുന്നു.

വജൈനിസ്മസ് ഉള്ളവര്‍ക്ക് ലൈംഗികബന്ധം സാധ്യമാവില്ല. ഇതു മനസിലാക്കാതെ ബലം പ്രയോഗിച്ച് ലിംഗം യോനിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചാല്‍ അസഹനീയമായ വേദനയാകും ഫലം.

ലെംഗികബന്ധം സാധിക്കാതെ വരിക, കടുത്ത വേദന അനുഭവപ്പെടുക, യോനി ചെറുതാണെന്നു തോന്നുക തുടങ്ങിയവയ്‌ക്കെല്ലാം കാരണം വജൈനിസ്മസ് ആകാനാണ് സാധ്യത.

കാരണങ്ങള്‍ പലത്


യോനിയുടെ സങ്കോച വികാസത്തെ നിയന്ത്രിക്കുന്നത് ആ ഭാഗത്തെ നാഡികളാണ്. ഭഗപേശികളെ നിയന്ത്രിക്കുന്ന നാഡികള്‍ സ്വയമറിയാതെ എന്നപോലെ പ്രവര്‍ത്തിക്കുന്നതാണ് യോനീ സങ്കോചത്തിനു കാരണം.

യോനീ സങ്കോചം ഒഴിവാക്കാം എന്നു വിചാരിച്ചതുകൊണ്ട് ഇത് ഒഴിവാക്കാനാവില്ല. ശാരീരിക കാരണങ്ങളല്ല യോനീ സങ്കോചത്തിന് കാരണം.

യോനിയിലേക്ക് ലിംഗമോ വിരലോ മറ്റ് പരിശോധനാ ഉപകരണങ്ങളോ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്ത് സ്വയം രക്ഷപെടാനെന്നപോലെയാണ് യോനീ പേശികള്‍ മുറുകുന്നത്.

മനസില്‍ കയറിക്കൂടിയിട്ടുള്ള ലൈംഗികവിരക്തി, ഭയം, പാപബോധം, ചെറുപ്പകാലത്തുണ്ടായ ലൈംഗിക അനുഭവങ്ങള്‍ എന്നിവയൊക്കെ യോനീ സങ്കോചത്തിനു കാരണമാകാം.

Advertisement
Advertisement
Sex
Friday 04 Nov 2016 03.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW