Saturday, September 23, 2017 Last Updated 20 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 03 Nov 2016 10.21 AM

ഭാവനായകന്‍ കാലയവനികയില്‍ മറഞ്ഞിട്ട് 13 വര്‍ഷം

uploads/news/2016/11/47976/NARENDRA PRASAD.jpg

മലയാളത്തിന്റെ സ്വന്തം സ്വഭാവ നടന്‍ നരേന്ദ്ര പ്രസാദ് ഓര്‍മ്മയായിട്ട് ഇന്നേക്ക് 13 വര്‍ഷം. കുളപ്പുള്ളി അപ്പനായും ഏകലവ്യനിലെ കള്ള സന്യാസിയായും മേലെപ്പറമ്പില്‍ ആണ്‍വീട്ടിലെ കഠിനാധ്വാനിയായ അച്ഛനെയും സൂക്ഷ്മാഭിനയം കൊണ്ട് വിസ്മയിപ്പിച്ച താരമാണ് നരേന്ദ്രപ്രസാദ്. സ്വഭാവ നടനായാണ് അദ്ദേഹം ചലചിത്ര ലോകത്ത് എത്തിയതെങ്കിലും വില്ലന്‍ വേഷത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധയനായത്.

നാടകത്തിലൂടെ സിനിമയിലെത്തിയ നരേന്ദ്രപ്രസാദ് ഏകദേശം 150ലധികം ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ശ്യാമപ്രസാദ് ഒരുക്കിയ പെരുവഴിയിലെ കരിയിലകള്‍ എന്ന ടെലിഫിലിമിലൂടെയാണ് അദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തിയത്. തൊണ്ണൂറുകളുടെ ആദ്യകാലത്ത് ഷാജി കൈലാസ് രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പുറത്തുവന്നിട്ടുള്ള നിരവധി ചിത്രങ്ങളില്‍ നരേന്ദ്ര പ്രസാദിന്റെ സാന്നിദ്ധ്യം വിസ്മരിക്കാനാവാത്തതാണ്.

നിരവധി കച്ചവട സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും തന്റെ മനസ് അതിനൊപ്പം അല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സിനിമയായാലും കലയായാലും കൂറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കല്‍പ്പാണുള്ളതെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നാടകത്തെ അതിരുവിട്ട് സ്‌നേഹിച്ച അദ്ദേഹം നാട്യഗൃഹം എന്ന പേരില്‍ സ്വന്തമായൊരു നാടക ട്രൂപ്പും നടത്തിയിരുന്നു. നാടകലോകത്തുള്ള സമഗ്ര സംഭവനയ്ക്ക് സംഗീത നാടക സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

പന്തളം എന്‍എസഎസ് കോളജ് തിരവുനന്തപുരം കോളജ് എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് അദ്ധ്യാപകന്‍ എന്നീ നിലയിലും എം ജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടര്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അധ്യാപകവൃത്തിക്കിടെ മാതൃഭുമിയിലെ പുസ്തക നിരൂപകനായി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാള നാട് വാരിക എന്നീ വാരികകളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു.

150ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം അസ്തികള്‍ പൂക്കുന്നു എന്ന തിരക്കഥയും രചിച്ചിരുന്നു. ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗം മൂലം 2003 നവംബര്‍ മൂന്നിന് അദ്ദേഹം അന്തരിച്ചു.

Ads by Google
Advertisement
Thursday 03 Nov 2016 10.21 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW