Sunday, April 28, 2019 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 31 Oct 2016 12.16 PM

കിംസില്‍ സിയലോളജി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

uploads/news/2016/10/47007/kims.jpg

തിരുവനന്തപുരം : തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ സിയലോളജി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഉമിനീര്‍ ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധയും മറ്റ് രോഗങ്ങളും കണ്ടെത്തുകയും വിദഗ്ധ ചികിത്സയ്ക്ക് സഹായകമാക്കുകയും ചെയ്യുന്ന സലൈവറി ഗ്ലാന്റ് എന്റോസ്‌കോപ്പി അടക്കമുള്ള നൂതന സംവിധാനങ്ങളോട് കൂടിയാണ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുന്ന ഉമിനീര്‍ഗ്രന്ഥിയില്‍ രൂപപ്പെടുന്ന കല്ലിന്റെ വിദഗ്ധ ചികിത്സ ഈ സിയലോളജി യൂണിറ്റിന്റെ പ്രത്യേകതയാണ്. സൈലോ എന്റോസ്‌കോപ്പി വഴി റേഡിയോ വികിരണങ്ങളുടെ സഹായമില്ലാതെ തന്നെ രോഗനിര്‍ണ്ണയം സാധ്യമാക്കുന്നതിനോടടൊപ്പം ഓപ്പറേഷന്റെ സഹായമില്ലാതെ തന്നെ ഉമിനീര്‍ ഗ്രന്ഥിയിലുണ്ടാകുന്ന തടസങ്ങളും കല്ലും നീക്കം ചെയ്യാനും സഹായിക്കുന്നു. ഇത് ശരീരത്തില്‍ മുറിപ്പാടുകള്‍ വരാതെ തന്നെ ചെയ്യുന്ന രീതി ആയതിനാല്‍ രോഗിക്ക് ദിവസങ്ങള്‍ ആശുപത്രിയില്‍ തങ്ങുന്നത് ഒഴിവാക്കാനാകുമെന്ന് യൂണിറ്റ് തലവന്‍ ഡോ.ജയകുമാര്‍ പറഞ്ഞു.

അമിതമായി ഉമിനീര്‍ ഒലിച്ചിറങ്ങുന്ന അവസ്ഥ, ഉമിനീര്‍ ഗ്രന്ധികളിലുണ്ടാകുന്ന അണുബാധ, വ്രണം, ട്യൂമര്‍ തുടങ്ങിയവയ്ക്കുള്ള ആധുനിക ചികിത്സാരീതികള്‍ സൈലോളജി യൂണിറ്റിന്റെ പ്രധാന സവിശേഷതകളാണ്.

Ads by Google
Monday 31 Oct 2016 12.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW