Monday, June 11, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 31 Oct 2016 09.20 AM

33 തവണ നിറയൊഴിച്ചു ; 30 എണ്ണം കൊണ്ടു, ഏഴെണ്ണം ആന്തരീകാവയവം തകര്‍ത്തു : ഇന്ദിരയെ വെടിവെച്ചിട്ടത് സുരക്ഷാഭടന്മാര്‍

uploads/news/2016/10/46971/indiara.jpg

1984 ഒക്‌ടോബര്‍ 31 സമയം: രാവിലെ 9.30

അക്ബര്‍ റോഡ് ഓഫീസിന് തൊട്ടടുത്തുള്ള സഫ്ദര്‍ജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ ഇന്ദിരാഗാന്ധി തിരക്കിലായിരുന്നു. ബ്രിട്ടീഷ് നടന്‍ പീറ്റര്‍ ഉസ്തിനോവുമായി അഭിമുഖം. വിക്കറ്റ് ഗേറ്റിലൂടെ ഏതാനും അനുചരന്മാരുമായി വരുമ്പോള്‍ വിശ്വസ്ത സുരക്ഷാ ഭടന്മാരില്‍ ഒരാളായ ബിയാന്ത് സിംഗും സത്‌വന്ദ് സിംഗും മാര്‍ഗ്ഗമദ്ധ്യേ തൊട്ടു മുന്നില്‍.

നിശ്ചയിച്ചുറച്ച പോലെ ബിയാന്ത് സിംഗ് ഒന്നു തൊഴുതു സല്യൂട്ട്. പിന്നീട് വലതുകൈ കൊണ്ട് ഇടതുവശത്തെ തോക്കുറയില്‍ നിന്നും പിസ്റ്റള്‍ വലിച്ചൂരി തുരുതുരാ വെടിയുതിര്‍ത്തു. ഇതിനിടയില്‍ സ്‌റ്റെന്‍ഗണ്‍ റെഡിയാക്കി നേരത്തേ തയ്യാറെടുത്ത് നില്‍ക്കയായിരുന്ന സത്‌വന്ദ് സിംഗും ആക്രമിച്ചു. വെടിയേറ്റ് ഒന്നുലഞ്ഞ് ഇടതുവശത്തേക്ക് വീണ ഇന്ദിരാഗാന്ധിയൂടെ വസ്ത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം രക്തത്തില്‍ കുതിര്‍ന്നു.

31 ഒക്‌ടോബര്‍, 1984 പിഎം ഇന്ദിരാഗാന്ധീസ് ലാസ്റ്റ് മൊമെന്റ്‌സ് എന്ന പേരില്‍ സമാനസംഭവങ്ങളെ പുനരാവിഷ്ക്കരിച്ച് ഇന്ത്യാ ടീവി തയ്യാറാക്കി പുറത്തുവിട്ട ഡോക്യുമെന്ററിയിലെ ദൃശ്യമാണ് ഇത്. 1984 ഒക്‌ടോബര്‍ 31 ന് രാവിലെ 9.30 യ്ക്കായിരുന്നു ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നത്.

1984 ജൂണില്‍ ബ്‌ളൂസ്റ്റാര്‍ ഓപ്പറേഷനിലൂടെ ഇന്ത്യന്‍ സൈന്യം അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ അതിക്രമം നടത്തിയതിന്റെ പിന്‍തുടര്‍ച്ചയായിട്ടായിരുന്നു സംഭവം. ഇന്ദിരാഗാന്ധി പോകുന്ന വിക്കറ്റ് ഗേറ്റിന്റെ സുരക്ഷാചുമതലയ സത്‌വന്തിനും ബീയാന്തിനുമായിരുന്നു. രണ്ടുപേരും നേരെ നിറയൊഴിക്കുക ആയിരുന്നു. 30 റൗണ്ട് നടത്തിയ വെടിവെയ്പ്പ് സബ് ഇന്‍സ്‌പെക്ടര്‍ ബീയാന്ത് സിംഗ് വയറിന് കിഴില്‍ നിന്നും കൈകളില്‍ വരെ നിറയൊഴിച്ചപ്പോള്‍ സ്റ്റണ്‍ഗണ്‍ ഉപയോഗിച്ചായിരുന്നു സത്‌വന്ദിന്റെ ആക്രമണം. വീണു കിടന്നിട്ടും നിറയൊഴിക്കല്‍ തുടര്‍ന്നു.

ഇന്ത്യയെ ഞെട്ടിച്ച സംഭവത്തില്‍ ഞാന്‍ ചെയ്യേണ്ടത് ചെയ്തു, നീ ചെയ്യേണ്ടത് നീയും എന്നായിരുന്നു കൃത്യം നടത്തിയ ശേഷം തോക്ക് വലിച്ചെറിഞ്ഞ് ബീയാന്ത് സിംഗ് പറഞ്ഞത്. അടുത്ത ആറു മിനിറ്റിനുള്ളില്‍ ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ സഹാികളായ ടാര്‍സെം സിംഗ് ജംവാളിനെയും രാം സരണും ബിയാന്ദ് സിംഗിനെ മുറിയില്‍ വെച്ച് പിടികൂടുകയും കൊല്ലുകയും ചെയ്തു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സത്‌വന്ദ് സിംഗിനെ പിടികൂടപ്പെട്ടു. പിന്നീട് 1989 ല്‍ സഹായി കെഹാര്‍ സിംഗിനൊപ്പം സത്‌വന്ദിനെ പിന്നീട് തൂക്കിലേറ്റി.

ഓള്‍ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ച ഇന്ദിരയുടെശരീരത്ത് നിന്നും സ്റ്റണ്‍ഗണ്‍, റിവോള്‍വര്‍ എന്നിവയില്‍ നിന്നായി 30 ബുള്ളറ്റുകളാണ് ടി ഡി ദോഗ്രയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തിയത്. 33 തവണ നിറയൊഴിച്ചതില്‍ 30 എണ്ണം ശരീരത്ത് കൊണ്ടു. തുളഞ്ഞുകയറിയ 23 വെടിയുണ്ടകളില്‍ ഏഴെണ്ണം ആന്തരീകാവയവങ്ങള്‍ തകര്‍ത്തു കളഞ്ഞിരുന്നതായിട്ടായിരുന്നു ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.

പത്തുവര്‍ഷം ഒപ്പമുണ്ടായിരുന്ന ഇന്ദിരയ്ക്ക് ഏറ്റവും വിശ്വസ്തനായിരുന്നു ബിയാന്ദ് സിംഗ് എങ്കില്‍ വെറും ആറുമാസം മുമ്പാണ് സത്‌വന്ദ് സിംഗ് സുരക്ഷാഭടനായി നിയോഗിതനായത്. ഇന്ദിരാഗാന്ധിയെ വധിക്കുമ്പോള്‍ 22 വയസായിരുന്നു ഇയാള്‍ക്ക് പ്രായം. മരണം ഔദ്യോഗികമായി പുറത്ത് വിട്ടത് 2.20 നായിരുന്നു. വാര്‍ത്ത ദൂരദര്‍ശന്‍ പുറത്തു വിട്ടതിന് പിന്നാലെ വന്‍ സിഖ് വിരുദ്ധ കലാപവും രാജ്യം കണ്ടു.

നവംബര്‍ 1 മുതല്‍ അടുത്ത നാല് ദിവസങ്ങള്‍ രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളില്‍ സിഖുകാര്‍ കൂട്ടമായി ആക്രമിക്കപ്പെട്ടു. ഡല്‍ഹിയില്‍ 2,100 ഉള്‍പ്പെടെ ഇന്ത്യയില്‍ ഉടനീളമായി 2,800 മരണമാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ഡല്‍ഹിയിലെ 3000 പേര്‍ ഉള്‍പ്പെടെ മരണം 8000 ആയിരുന്നെന്നാണ് അനൗദ്യോഗിക കണക്ക്. സംഭവത്തില്‍ ഡല്‍ഹിപോലിസിന്റെയും ചില കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഇടപെടല്‍ പിന്നീട് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി.

Ads by Google
Monday 31 Oct 2016 09.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW