Saturday, November 25, 2017 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 31 Oct 2016 08.50 AM

ഓമനത്തിങ്കള്‍ കിടാവിന്റെ ശബ്ദം

uploads/news/2016/10/46966/p-lee.jpg

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടേയും, വി ദക്ഷിണാമൂര്‍ത്തിയുടേയും പ്രീയ ശിഷ്യ, ഗാനലോകത്തെ അനുഗ്രഹീത ശബ്ദത്താല്‍ വിസ്മയിപ്പിച്ച ഗായിക പി ലീല ഓര്‍മ്മയായിട്ട് ഇന്ന് 11 വര്‍ഷം. തെന്നിന്ത്യന്‍ ഗാനലോകത്തിന് പുറമേ ബംഗാളി, സിംഹള സിനിമ ഗാനങ്ങളും ലീലയുടെ ശബ്ദത്തില്‍ അനശ്വരമായി.

1948ല്‍ 'കങ്കണം' എന്ന തമിഴ് ചിത്രത്തിലൂടെ സിനിമ പിന്നണി ഗാനരംഗത്തേയ്ക്ക് എത്തിയ ലീലയുടെ ശബ്ദം മലയാളം, തമിഴ്, തെലുങ്ക് സിനിമ ലോകത്ത് പകരക്കാരില്ലാതെ നിറഞ്ഞു നിന്നു.പിന്നണി ഗാനരംഗം കീഴടക്കുമ്പോള്‍ ലീലയ്ക്ക് വെറും 13 വയസ്സ്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സംഗീത സംവിധായകരെയും ആകര്‍ഷിക്കാന്‍ ആ ശബ്ദത്തിന് കഴിഞ്ഞു. ഇതോടെ ഏറ്റവും തിരക്കുള്ള ഗായികയായി അവര്‍ മാറി.

മലയാളത്തില്‍ മാത്രം അവര്‍ പാടിയത് 450 ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചേറ്റിയ ഓമനത്തിങ്കള്‍ കിടാവോ, ചെത്തി മന്ദാരം തുളസി, അകലെ അകലെ തുടങ്ങിയ ഗാനങ്ങളെ മനോഹരമാക്കിയത് ഈ അനുഗ്രഹീത ഗായികയുടെ ശബ്ദമാണ്. വയലാറിന്റെ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടിയ ഗായികയും ലീലയാണ്. 1969ല്‍ 'ഉജ്ജയിനിയിലെ ഗായിക' എന്ന പാട്ടിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് പി ലീല സ്വന്തമാക്കി. 1992ല്‍ കലൈമണി അവാര്‍ഡും സ്വന്തമാക്കി. 2006ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ഗാനകോകിലത്തെ ആദരിച്ചു. 2005ല്‍ 75-ാം വയസ്സില്‍ ഗാനലോകത്ത് നിന്ന് അവര്‍ യാത്രയായി.

Ads by Google
Monday 31 Oct 2016 08.50 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW