Sunday, July 15, 2018 Last Updated 31 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 29 Oct 2016 06.26 PM

സൈസ് സീറോ വെറും സങ്കല്‍പ്പം മാത്രമോ....? ഇതാ ഇവര്‍ പറയുന്നത് ഒന്നു കേള്‍ക്കു

uploads/news/2016/10/46484/2.jpg
എന്റെ ശരീരം എങ്ങനെയാണോ അങ്ങനെ മോഡലിങ് ചെയ്യും, അല്ലാതെ മോഡലിങ്ങിനു വേണ്ടി ശരീരത്തിന്റെ അഴകളവുകള്‍ മാറ്റാന്‍ തയാറല്ല, പറയുന്നത് മറ്റാരുമല്ല സണ്ണി ലിയോണ്‍ ആണ്.

സൈസ് സിറോ... അതു മോഹിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടാവില്ല. മെലിഞ്ഞ ശരീരമാണു മോഡല്‍ ഫിഗര്‍ എന്ന വിശ്വാസം കാലങ്ങളായി ഉള്ളതാണ്. എന്നാല്‍ അതൊക്കെ പഴങ്കഥയാണെന്നും സൈസ് സിറോ ഒക്കെ വെറും സങ്കല്‍പ്പമാണെന്നു പോലും പറയുകയാണ് ഈ സുന്ദരികള്‍. ഇപ്പോള്‍ സൈസ് 2 വാണ് ഫാഷന്‍ ട്രെന്‍ഡ് എന്ന് ഇവര്‍ പറയുന്നു. 'എല്ലെ ഇന്ത്യ' എന്ന ദേശിയ മാസികയാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ചയ്ക്ക് വഴിതുറന്നത്. പ്ലാസ് സൈസ്ഡ് വിമന്‍ ഫാഷനാണ് ഇവര്‍ ചെയ്തത്.

ലോകത്തിലെ ഏറ്റവും സുന്ദരിയായ ഐശ്വര്യ റായി ആദ്യ കുഞ്ഞിനു ജന്മം നല്‍കിയ ശേഷം ശരീരം നന്നായി വണ്ണം വച്ചു. ഇതിന്റെ പേരില്‍ ആഷിനു ധാരാളം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. എന്നാല്‍ സാവധാനം വണ്ണമുള്ള ആഷിനെ ആരാധകര്‍ കൂടുതലായി സ്‌നേഹിക്കാന്‍ തുടങ്ങി. ഐശ്വര്യ റായിയേയും വിദ്യാബാലനെയും സൊനാക്ഷി സില്‍ഹയേയും പോലെ വണ്ണം ഉണ്ടെങ്കിലും ആത്മവിശ്വാസവും സൗന്ദര്യവും ഉണ്ടായാല്‍ മതി എന്നു പലരും പറയുന്നു.

മെലിഞ്ഞ ശരീരക്കാര്‍ക്കു മാത്രമല്ല വണ്ണമുള്ളവര്‍ക്കു കൂടി ഉള്ളതാണ് ഫാഷന്‍ എന്ന ചര്‍ച്ചകള്‍ക്കു കൂടുതല്‍ ബലം നല്‍കുന്നതാണു കോസ്‌മോപൊളിറ്റന്‍ ഇന്ത്യ ഇന്‍സ്റ്റാഗ്രമിന്‍ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍. ചില സൈസ് 2 കാഴ്ചകള്‍ കാണു..

uploads/news/2016/10/46484/1.jpg
സ്ത്രീകള്‍ തന്നെ സൈസ് സിറോയ്ക്കു പിന്നാലെ ഓടും. സൈസ് 2 ആണെങ്കിലും അതിലെ സൗന്ദര്യത്തെ മനോഹരമാക്കി വയ്ക്കു- നിത്യ അറോറ.

uploads/news/2016/10/46484/3.jpg
ശരീരത്തിന്റെ ഭംഗി നോക്കും. എന്നല്‍ ഭംഗിക്കു വേണ്ടി ശരീരത്തിന്റെ സ്വഭാവികതയും ഷെയ്പും കളയാന്‍ ഒരുക്കമല്ല- ലിസ ഭോജ്വാനി.

uploads/news/2016/10/46484/4.jpg
സമൂഹമാണ് പലപ്പോഴും സൗന്ദര്യവും ആരോഗ്യവും നിര്‍വജിക്കുന്നത്. അത്തരം നിര്‍വജനങ്ങളില്‍ നിന്നു പുറത്തുകടക്കുകയാണു വേണ്ടത്- ശ്യാമ ഷെട്ടി.

Ads by Google
Saturday 29 Oct 2016 06.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW