Monday, September 25, 2017 Last Updated 16 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 28 Oct 2016 11.54 AM

മെര്‍ക്കല്‍ യൂറോപ്പിലെ ഏറ്റവും അപകടകാരിയായ നേതാവ്: ക്രിസ്റ്റ്യാന്‍ സ്ട്രാഹേ

uploads/news/2016/10/46105/merkal.jpg

വിയന്ന: ജര്‍മ്മന്‍ ചാന്‍സലര്‍ അംഗേല മെര്‍ക്കല്‍ യൂറോപ്പിലെ ഏറ്റവും അപകടകാരിയായ നേതാവാണെന്നും അവരുടെ അഭയാര്‍ഥി നയം ആഭ്യന്തര കലാപങ്ങള്‍ക്ക് വഴി തെളിക്കുമെന്നും ഓസ്ട്രിയയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടി നേതാവ് ഹൈന്‍സ് ക്രിസ്റ്റ്യാന്‍ സ്ട്രാഹേ അഭിപ്രായപ്പെട്ടു.

ഓസ്ട്രിയന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. തന്റെ പ്രസംഗത്തിലുടനീളം ഭരണകക്ഷിക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍ക്കലിനെയും വെറുതെ വിട്ടില്ല.

മെര്‍ക്കലിന്റെ അഭയാര്‍ഥി നയങ്ങള്‍ ക്രമസമാധാനം തകര്‍ത്തുവെന്നും യൂറോപ്പിനാകമാനം അപകടമായി ഭവിച്ചുവെന്നും സ്ട്രാഹേ പറഞ്ഞു. മെര്‍ക്കലിന്റെ കൊട്ടിഘോഷിക്കപ്പെട്ട അഭയാര്‍ഥി നയം മൂലം ഇസ്ലാമിക തീവ്രവാദികള്‍ക്കും, യൂറോപ്യന്‍ ജീവിതവുമായി ഒരിക്കലും പൊരുത്തപ്പെടാനാകാത്ത ആള്‍ക്കാര്‍ക്കും യൂറോപ്പിന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ടുകൊടുത്തു.

ഒരുപക്ഷേ ഇതിന്റെ പരിണിത ഫലം യൂറോപ്പില്‍ ഒരു സിവിലിയന്‍ കലാപമായിരിക്കാം. യൂറോപ്പിലേക്ക് വരുന്ന അഭയാര്‍ഥികള്‍ ഒരു തരത്തിലും ഇവിടുത്തെ സംസ്‌കാരവുമായി പൊരുത്തപ്പെടുവാനോ നമ്മുടെ സംസ്‌കാരത്തെ അംഗീകരിക്കുവാനോ തയാറാകാത്തവരാണ്.

യൂറോപ്യന്‍ യൂണിയന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ച സ്ട്രാഹെ, എന്നാല്‍ ഓസ്ട്രിയ , യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറണമെന്ന് തന്റെ പാര്‍ട്ടി ആവശ്യപ്പെടുന്നില്ലെന്നു വ്യക്തമാക്കി. മറ്റ് വംശീയ വിഭാഗങ്ങളുടെയും സംസ്‌കാരങ്ങളുടെയും കുടിയേറ്റം പരിധിക്കപ്പുറത്തേക്ക് ആകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വാര്‍ത്ത അയച്ചത്: ഷിജി ചീരംവേലില്‍

Ads by Google
Advertisement
Friday 28 Oct 2016 11.54 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW