Tuesday, September 05, 2017 Last Updated 26 Min 44 Sec ago English Edition
Todays E paper
Sex
Thursday 27 Oct 2016 04.00 PM

ചോരചീന്തുന്ന വിവാഹേതരബന്ധങ്ങള്‍

uploads/news/2016/10/45826/sexuallife.jpg

വിവാഹേതരബന്ധങ്ങള്‍ കേരളീയ സംസ്‌കാരത്തിന് യോജിച്ചതല്ല. അതുകൊണ്ട് തന്നെ ഇത്തരം ബന്ധങ്ങള്‍ വ്യക്തികളോ സമൂഹമോ അംഗീകരിക്കുന്നില്ല.

ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവാഹേതരബന്ധങ്ങളും അതേത്തുടര്‍ന്നുള്ള കൊലപാതകങ്ങളും വര്‍ധിക്കുന്നതായി വിലയിരുത്താം.

പുനലൂര്‍ സ്വദേശിയായ യുവാവിനെ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വച്ച് കാമുകന്റെ സഹായത്തോടെ ഭാര്യ കൊലപ്പെടുത്തിയ സംഭവം ലോകമറിഞ്ഞിട്ട് ഏറെനാളുകളായിട്ടില്ല. വിവാഹേതരബന്ധങ്ങളെത്തുടര്‍ന്നുള്ള കൊലപാതങ്ങളില്‍ ഒന്ന് മാത്രമാണിത്.

അറിയപ്പെടാതെ പോകുന്ന നിരവധി അനുഭവങ്ങള്‍ ഇത്തരത്തിലുണ്ട്. ദാമ്പത്യബന്ധത്തോളം കെട്ടുറപ്പുള്ള ബന്ധം മറ്റൊന്നില്ല. ദാമ്പത്യം പവിത്രമായ ബന്ധത്തിന്റെ അടയാളമാണ്.

ജീവിതത്തിന്റെ പങ്കുവയ്ക്കലാണ്. ഈ തിരിച്ചറിവുകള്‍ ഇന്ന് പലര്‍ക്കുമില്ല. വിവാഹേതര ബന്ധങ്ങളും അതേ തുടര്‍
ന്നുണ്ടാകുന്ന കൊലപാതകങ്ങളും ദിനംപ്രതി വര്‍ധിക്കുന്നതും അതുകൊണ്ട് തന്നെയാണ്.

ഭാര്യ= ഭര്‍ത്തൃബന്ധത്തിന്റെ പൂര്‍ണത തിരിച്ചറിയാതെ പോകുമ്പോഴാണ് വിവാഹേതര ബന്ധങ്ങള്‍ ഉടലെടുക്കുന്നത്. വിവാഹേതരബന്ധങ്ങള്‍ക്കു തുടക്കമിടുന്ന ദാമ്പത്യപ്രശ്‌നങ്ങളും കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്ന മനോദൗര്‍ബല്യങ്ങളും ഏറെ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

പരസ്പരം സന്തോഷങ്ങളും ദു:ഖങ്ങളും പങ്കുവയ്ക്കാന്‍ കഴിയുന്നതാകണം ദാമ്പത്യജീവിതം. അവിടെയാണ് ഭാര്യ= ഭര്‍ത്തൃബന്ധത്തിന്റെ വിജയം. കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്തുന്നിടത്ത് മാനസിക അടുപ്പം കുറയും.

പ്രശ്‌നങ്ങള്‍ കേള്‍ക്കാനും ആശ്വാസവാക്കുകള്‍ കേള്‍ക്കാനും എല്ലാവരും കൊതിക്കും. ഇവയൊക്കെ പങ്കാളിയുടെ ഭാഗത്ത് നിന്ന് ലഭിക്കാതെ വരുമ്പോള്‍ വിവാഹേതരബന്ധങ്ങളിലേക്ക് പോകുന്നവരാണ് ഭൂരിഭാഗവും.

അടിസ്ഥാനപരമായി ഇവയൊക്കെ പറയാമെങ്കിലും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് പല കാരണങ്ങള്‍ വിവാഹേതരബന്ധങ്ങള്‍ക്ക് കാരണമാകാം. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ ശൃംഖലകളും ആപ്പുകളും സ്വകാര്യജീവിതത്തില്‍ കൂടുതല്‍ സ്വീകാര്യത നേടിയതും ദാമ്പത്യബന്ധങ്ങളില്‍ അകല്‍ച്ചകളുണ്ടാക്കുന്നുണ്ട്.

പുതിയ ബന്ധങ്ങള്‍ക്ക് തുടക്കമിടുന്ന ദാമ്പത്യപ്രശ്‌നങ്ങള്‍


സ്ത്രീയെയും പുരുഷനെയും വിവാഹേതരബന്ധങ്ങളിലേക്ക് എത്തിക്കുന്നതിന്റെ കാരണങ്ങള്‍ പലതാണ്. പരമപ്രധാനമായി വിലയിരുത്തപ്പെടുന്നത് ദാമ്പത്യപ്രശ്‌നങ്ങളാണെന്നു മാത്രം.

ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകള്‍ മറ്റു ബന്ധങ്ങള്‍ക്കുള്ള പ്രേരണയായി മാറാം. ദാമ്പത്യപ്രശ്‌നങ്ങളെന്നു ഒറ്റവാക്കില്‍ പറഞ്ഞാല്‍ തീരുന്നതല്ല, ഭാര്യ=ഭര്‍ത്തൃ ബന്ധത്തിലെ പൊരുത്തക്കേടുകള്‍. ദാമ്പത്യജീവിതത്തില്‍ പരസ്പര ധാരണകള്‍ ഇല്ലതാകുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് സ്വാഭാവികമാണ്.

കുടുംബബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് പരസ്പരം അംഗീകരിക്കുവാനും അഭിനന്ദിക്കുവാനും കഴിഞ്ഞാല്‍ ദാമ്പത്യബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ വൈവാഹിക ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന നിരവധി കാരണങ്ങള്‍ ഇന്നുണ്ട്.

ദാമ്പത്യജീവിതമെന്നത് വിഭിന്ന സാഹചര്യങ്ങളില്‍ ജീവിച്ചവര്‍ ഒന്നിക്കുന്നതാണ്. വ്യത്യസ്ത ചുറ്റുപാടുകളില്‍ ജീവിച്ചു വന്നവര്‍ ഒരുമിെച്ചാരു ജീവിതം ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന ചേര്‍ച്ചക്കുറവുകള്‍ നിരവധിയാണ്.

TRENDING NOW