Thursday, September 07, 2017 Last Updated 35 Min 9 Sec ago English Edition
Todays E paper
Tuesday 25 Oct 2016 06.53 PM

പട്ടിണിമൂലം 10-ാം ക്ലാസ് കഴിഞ്ഞ് ചാണകം ചുമക്കാന്‍ പോയി; ഇന്ന് വിദേശ യുണിവേഴ്‌സിറ്റിയിലെ ഡോക്ടറേറ്റിന് ഉടമ... പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പട്ടിണിമൂലം പത്താം ക്ലാസ് കഴിഞ്ഞു കൂലിപ്പണിക്ക് പോയി; ഇന്നു ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയിലെ ഡോക്ടറേറ്റിന് ഉടമ, മലയാളി പെണ്‍കുട്ടിയുടെ കണ്ണു നിറയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
uploads/news/2016/10/45208/girl-1.jpg

എന്റെ ഗവേഷണ പ്രബന്ധം.... എന്റെ ആദ്യത്തെ പുസ്തകം.... കടപ്പാട്... ദൈവങ്ങളൊട്... അതെ ഒത്തിരി ആള്‍ദൈവങ്ങളൊട്... അങ്ങനെ തുടങ്ങുന്ന ആ കുറിപ്പ് ഒരു തുള്ളി കണ്ണുനീര്‍ കണ്‍കോണുകളില്‍ അവശേഷിപ്പിക്കാതെ വായിച്ചു തീര്‍ക്കാന്‍ കഴിയില്ല. കൊല്ലം സ്വദേശി ബിന്ദു കരിങ്ങല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായത്.

uploads/news/2016/10/45208/girl-2.jpg

ജീവിതത്തിലെ ദാരിദ്രവും ബുദ്ധിമുട്ടുകളും കൊണ്ടു പത്താം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു ചണകം ചുമക്കാന്‍ പോയി. പിന്നീട് നിരവധി ആള്‍ദൈവങ്ങളുടെ സഹായത്തോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദേശ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് നേടി.
uploads/news/2016/10/45208/girl-3.jpg

എന്നും രണ്ട് ദോശയായിരുന്നു ഭക്ഷണം. വിശന്നിരിക്കുമ്പോള്‍ ഹോസ്റ്റലിന്റെ പിറകിലെ പേരക്കയ്ക്ക് നല്ല രൂചിയാണ് എന്നും ബിന്ദു പറയുന്നതു വായിക്കുമ്പോള്‍ ഒരിക്കലെങ്കിലും വിശപ്പറഞ്ഞവന്റെ കണ്ണു നിറയും. ജീവിതത്തിലെ പല ഘട്ടങ്ങളിലും തന്നെ സഹായിച്ച മാതാപിതാക്കളും നാട്ടുകരും പ്രിയപ്പെട്ടകൂട്ടുകാരും ഒക്കെയല്ലെ കാണപ്പെട്ട ദൈവങ്ങള്‍ എന്നു ചോദിച്ചാണു ബിന്ദു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Ads by Google
Tuesday 25 Oct 2016 06.53 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW